ആഗോള താപനം
ഡോ.എസ് അഭിലാഷ് / റിദാനാസർ
ഉഷ്ണതരംഗങ്ങൾ ലോകത്തെ പിടിമുറുക്കികഴിഞ്ഞു,
സ്ഥിതി കൂടുതൽ വഷളാവുകയാണ്
ചൂട് അതിരുകടന്നുകഴിഞ്ഞു. മനുഷ്യപ്രേരിത ആഗോളതാപനവും വര്‍ദ്ധിച്ചുവരുന്ന നഗരവല്‍ക്കരണവും ഉഷ്ണതരംഗങ്ങളുടെയും, താപതരംഗങ്ങളുടെയും, താപാഘാതത്തിന്റെയും അവസ്ഥ കൂടുതല്‍ വഷളാക്കും.

റിദാനാസർ: പരിസ്ഥിതി, കാലാവസ്ഥ തുടങ്ങിയ സംജ്ഞകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമായും ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, കാര്‍ബണ്‍ ഫൂട്ട് പ്രിൻറ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യാറുള്ളത്. ആഗോളതലത്തില്‍ ഇതുമായി ബന്ധപ്പെട്ട് Kyoto Protocol, Paris Agreement, World Climate Conference, Cop തുടങ്ങിയ നിരവധി ഉച്ചകോടികളും കരാറുകളുമൊക്കെ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ ഈ ശ്രമങ്ങള്‍ക്കൊന്നും പ്രകടമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നല്ലേ യൂറോപ്പിലെ ഉഷ്ണതരംഗവും കാലിഫോര്‍ണിയയിലെ കാട്ടുതീ പോലുള്ള സംഭവങ്ങളില്‍ നിന്നുമെല്ലാം തെളിഞ്ഞുകൊണ്ടിരിക്കുന്നത്?
ഡോ. എസ്. അഭിലാഷ്: വളരെ ശരിയാണ്. കാലാവസ്ഥാശാസ്ത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ ദൃശ്യമാകുന്ന അതിതീവ്രമായ കാലാവസ്ഥാസംഭവങ്ങള്‍ അതിശയോക്തിയുള്ളതല്ല. ദ്രുതഗതിയിലുള്ള ആഗോളതാപനം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുവാന്‍ അതാതുസമയത്തുള്ള കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള അറിവുകളും അതിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും പ്രതികരണ-പ്രതിരോധ നടപടികളെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളും (Assessment Report: AR) അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ വയ്ക്കുന്നത് International Panel on Climate Change (IPCC) എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമിതിയാണ്. 1990-ല്‍, ഐ.പി.സി.സി കാലാവസ്ഥാ സംബന്ധമായ മാറ്റങ്ങളും, ആഗോളതാപനവും, പ്രത്യാഘാതങ്ങളും വിശദമാക്കുകയും അന്താരാഷ്ട്ര സമൂഹം ഇതിനോട് പ്രതികരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഒന്നാം അവലോകനകുറിപ്പ് (First Assessment Report : AR1) പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ജനീവയില്‍ 1990-ല്‍ നടന്ന രണ്ടാം കാലാവ

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.