Friday, 09 December 2022

സഹകരണവും അജണ്ടകളും


Text Formatted

തിരിച്ചറിയുക,
​​​​​​​ഈ സഹകരണ വിരുദ്ധ
സഹകരണം

ഒരു കരുവന്നൂര്‍ കാണിച്ച് കേരളത്തിലെ സഹകരണ സംഘങ്ങളെ മുഴുവന്‍ കരിവാരിത്തേക്കുന്ന പ്രവണതയാണ് മാധ്യമങ്ങളുടേത്​. 

Image Full Width
Text Formatted

കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ സഹകരിക്കുന്നവരുടെ കൂട്ടായ്മ സൃഷ്ടിക്കലാണ് ഇന്ന് പല മാധ്യമങ്ങളുടെയും ലക്ഷ്യമെന്ന് തോന്നുന്നു. ഒന്നര നൂറ്റാണ്ടിലേറെ മാനവരാശിക്ക് തുണയേകിയൊരു പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ സഹകരണ പ്രസ്​ഥാനത്തിന്റെ ചരിത്രമറിയുന്നവര്‍ക്ക് സാധ്യമല്ല. എല്ലാ തരത്തിലുമുള്ള ചൂഷണങ്ങള്‍ക്കെതിരെയും ഉയര്‍ന്നുവന്ന ഒരു പ്രസ്ഥാനമാണിത്.

വ്യാവസായിക വിപ്ലവത്തിന്റെ കെടുതികളില്‍ തൊഴില്‍രഹിതരായവര്‍ക്ക് അത്താണിയായാണ് പല രാജ്യങ്ങളിലും സഹകരണപ്രസ്​ഥാനങ്ങൾ ഉരുത്തിരിഞ്ഞത്. അന്നും അതിസമ്പന്ന വ്യവസായഭീമന്മാര്‍ ഈ സാമൂഹികകൂട്ടായ്മയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അച്ചടക്കമുള്ള സാമ്പത്തികക്രമം തൊഴിലാളികള്‍ക്കിടയില്‍ ഒരുക്കാനുള്ള അന്നത്തെ സഹകാരികളുടെ ശ്രമം ഒറ്റപ്പെടുത്തുകയായിരുന്നു അവര്‍. ഇന്നും അത്തരത്തിലുള്ള ആസൂത്രിതശ്രമം നമുക്കുചുറ്റുമുണ്ട് എന്നാണ് മനസ്സിലാവുന്നത്. ഒരു കരുവന്നൂര്‍ കാണിച്ച് കേരളത്തിലെ സഹകരണസംഘങ്ങളെ മുഴുവന്‍ കരിവാരിത്തേക്കുന്ന പ്രവണതയാണ് മാധ്യമങ്ങളുടേത്​. അങ്ങനെയെങ്കില്‍ ഒരു ജാമ്യവ്യവസ്ഥയുമില്ലാതെ ദേശസാത്കൃത ബാങ്കുകളില്‍നിന്ന് കോടികളുടെ വായ്പകള്‍ വാങ്ങി മുങ്ങി കടല്‍ കടക്കാന്‍ വിജയ് മല്യയെയും നീരവ് മോദിയെയും സഹായിച്ച, നമ്മുടെ രാജ്യത്തിന്റെ സ്വന്തമെന്ന് പറയുന്ന ബാങ്കുകള്‍ക്കെതിരെ എന്തേ മാധ്യമങ്ങള്‍ നിശബ്ദരാവുന്നത്? വര്‍ഷംതോറും പരസ്യയിനത്തില്‍ അവര്‍ കോടികള്‍ പത്രങ്ങള്‍ക്ക് നല്‍കുന്നുണ്ട്, അതുതന്നെ കാരണം. ഒരു ഗ്രാമത്തിന്റെ സാമ്പത്തിക ചാലകശക്തികളായ സഹകരണ ബാങ്കുകളില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് എന്ത് കിട്ടാനാണ്?  

രാജ്യത്തെ സമ്പത്ത് മുഴുവന്‍ ചില അതിവിപുലമായ കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കാനുള്ള ശ്രമമാണ് കേരളത്തിലെ സഹകരണമേഖലക്കുനേരെ നടക്കുന്നത്.

വലിയൊരു വിരോധാഭാസം കൂടി പറയട്ടെ, കേരളത്തിലെ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സഹകരണസംഘങ്ങളുണ്ടെന്നുള്ളതാണ് വസ്തുത.  മാനേജ്‌മെന്റിന്റെ അനുവാദങ്ങളോടെയാണവ പ്രവര്‍ത്തിക്കുന്നതും. കൂടാതെ സ്വന്തം നാട്ടിലെയും ജോലിസ്ഥലത്തെയും പല സഹകരണസ്ഥാപനങ്ങളിലും ഇവരെല്ലാം അംഗങ്ങളാണുതാനും. അവയില്‍നിന്നുള്ള വായ്പകള്‍ കൊണ്ട് വീടെടുത്തവരും മക്കളെ കെട്ടിച്ചയച്ചവരും വിദ്യാഭ്യാസം നടത്തിയവരും വാഹനം വാങ്ങിയവരുമാണ് പല മാ