Tuesday, 19 October 2021

Islam and Politics


Text Formatted

ചില അറിയിപ്പുകള്‍ നമ്മെ വേര്‍പ്പെടുത്തുമ്പോള്‍?

സമൂഹത്തില്‍തന്നെ ഒരു ‘other' / പുറത്തുനിന്നുവന്ന / തദ്ദേശീയമല്ലാത്ത / പരിചയമില്ലാത്ത വിഭാഗത്തെ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഹിന്ദുത്വത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ അതിനെതിരെയുള്ള പ്രതിരോധം ശ്രദ്ധയോടെ നിര്‍മിക്കപ്പെടേണ്ട ഒന്നാണ്; വീണ്ടും വീണ്ടും മതവേര്‍തിരിവിന്റെ കെണിയില്‍ ചെന്നുപെടാതെ 

Image Full Width
Image Caption
കുഞ്ഞുണ്ണി സജീവ്
Text Formatted

‘‘ഈ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച നിങ്ങളുടെ സ്ഥാപനത്തില്‍ ‘ഹലാല്‍' എന്ന സ്റ്റിക്കര്‍ പതിക്കുകയും അതുവഴി ‘ഹലാല്‍' ഉല്‍പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടു. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലുള്ള വേര്‍തിരിവ്  അയിത്താചരണവും ആയത് കുറ്റകരവുമാണ്, ആയതിനാല്‍ ‘ഹലാല്‍' എന്ന വാക്ക് ഇനി മുതല്‍ പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കണം.’’

ഈയിടെ, എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഒരു ബേക്കറിക്ക്  ഹിന്ദു ഐക്യവേദിയില്‍ നിന്ന് ലഭിച്ച അറിയിപ്പിന്റെ തുടക്കമാണിത്. ‘ഹലാല്‍' എന്നെഴുതിയ നോട്ടീസ് ഇനി മുതല്‍ കടയില്‍ പതിക്കുന്നത് ഒഴിവാക്കണം എന്ന് പറഞ്ഞതിനൊപ്പം, ഒരു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ ചോദിച്ചത് ‘ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആ മതവിഭാഗത്തില്‍ നിന്ന് ആരും ഈ പ്രദേശത്ത് ഇല്ലല്ലോ? ഇല്ലാത്തവര്‍ക്കുവേണ്ടി എന്തിനാണീ അറിയിപ്പ്’  എന്നായിരുന്നു (ദി  ഹിന്ദു,  Jan 1, 2021). വളരെ ബാലിശമായി തോന്നാവുന്ന, എന്നാല്‍ വളരെ തീക്ഷ്ണതയോടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഇത്തരം പ്രസ്താവനകള്‍ വേണെമെങ്കില്‍ ശ്രദ്ധിക്കാതെ തള്ളികളയാം, മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ തള്ളിക്കളഞ്ഞതുപോലെ.

PALAKKAD
പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മറാത്താ നേതാവ് ശിവജിയുടെ ചിത്രത്തിനൊപ്പം 'ജയ് ശ്രീറാം' എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയപ്പോള്‍ / Photo:Sumesh Kodiyath/Facebook

എന്നാല്‍ ഇത്ത