Tuesday, 19 October 2021

Islam and Politics


Text Formatted

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ചോദ്യത്തെ വളച്ചൊടിക്കുന്നവർ അസാധുവാക്കുന്ന ഇസ്‌ലാമോഫോബിയ ചർച്ചകള്‍

Image Full Width
Image Caption
കെ. ഇ. എൻ/ ഫോട്ടോ: ഷഫീഖ് താമരശ്ശേരി
Text Formatted

ലോകത്ത്, പൊതുവില്‍ ഇന്ത്യയില്‍ "ഇസ്‌ലാമോഫോബിയ' നിലനില്‍ക്കുന്നുണ്ടെന്നുള്ളത് പ്രത്യേകിച്ചൊരു ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യമല്ല. രാഷ്ട്രീയമായി മൂന്നടി മുന്നിട്ട് നില്‍ക്കുമ്പോഴും, സാംസ്‌കാരികമായി രണ്ടടി പിന്നിട്ട് നില്‍ക്കുന്ന കേരളത്തിലും, ഇസ്‌ലാമോഫോബിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. "ലൗ ജിഹാദ്' മുതല്‍ മതപരിവര്‍ത്തന വിവാദം വരെ സ്ഥൂല സൂക്ഷമതലങ്ങളില്‍ അതിന്റെ പ്രവര്‍ത്തനം വ്യാപിച്ചു നില്‍ക്കുന്നു. അതിനെതിരെ ആശയസമരം നിര്‍വഹിക്കുന്നതിനു പകരം ""യു.ഡി.എഫിന്റെ നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണോ?'' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസക്തമായ രാഷ്ട്രീയ ചോദ്യത്തെ, ഇസ്‌ലാമോഫോബിയ എന്ന് മുദ്ര ചാര്‍ത്തുന്നത്, യഥാര്‍ഥത്തില്‍ നിലവിലുള്ള ഇസ്‌ലാമോഫോബിയക്കെതിരായ സമരത്തെ ഒരു സെന്റിമീറ്റര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കില്ല.

iuml
മുസ്‌ലിം ലീഗ് നേതാക്കളായ കാദര്‍ മൊയ്ദീന്‍, ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍

മര്‍ദ്ദിതര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ, മുസ്‌ലിം, ന്യൂനപക്ഷ പ്രീണന പാര്‍ട്ടിയായി, അതുവഴി ഹിന്ദുവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് മാത്രമായിരിക്കും അത് ഊര്‍ജം നല്‍കുക. സങ്കുചിത കക്ഷിരാഷ്ട്രീയ കോര്‍ട്ടിലിട്ട് തട്ടിക്കളിക്കാവുന്ന പന്തല്ല ഇസ്‌ലാമോഫോബിയ. കേരളത്തില്‍ നവഫാസിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന "ലൗ ജിഹാദ് കോലാഹങ്ങളെ' ധീരമായി പ്രതിരോധിക്കുന്നതില്‍ മുന്നില്‍ നിന്നതാരാണ്? സംഘപരിവാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അത്യന്തം അപകടകരമായ "മേല്‍ക്കോയ്മാ ദേശീയത'ക്കെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതാരാണ്? നവഫാസിസ്റ്റുകള്‍ നടത്തുന്ന കായികാക്രമങ്ങള്‍ക്ക് നിരന്തരം വിധേയരാവുന്നവര്‍ ആരാണ്? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങളൊക്കെയും മാറ്റിവെച്ച് വര്‍ഗീയതക്കും ഫാസിസത്തിനു