Wednesday, 20 October 2021

Islam and Politics


Text Formatted

ഇസ്‌ലാമിനെ കൂടുതൽ ദൃശ്യതയോടെ
സമൂഹം മനസ്സിലാക്കട്ടെ

എല്ലാറ്റിനെയും ഇസ്​ലാമോ ഫോബിക് ആയി വായിക്കുന്ന, പ്രചാരണം നടത്തുന്ന ജമാഅത്തെ ഇസ്​ലാമി മാധ്യമങ്ങൾ വാസ്തവത്തിൽ കേരളത്തിൽ മുസ്‌ലിം വിരുദ്ധമായ ഒരു ബോധത്തിന്റെ വിപുലീകരണത്തിനാണ് ശ്രമിക്കുന്നത്

Image Full Width
Image Caption
എം. ലുഖ്മാൻ
Text Formatted

കേരളീയ ഇസ്‌ലാമിന്റെ സവിശേഷത, മുഹമ്മദ് നബി കാണിച്ച മതത്തിന്റെ അക്ഷരാർഥത്തിലുള്ള പകർപ്പായിരുന്നു ഇവിടെ വന്നത് എന്നതാണ്. നബിയുടെ കാലത്തുതന്നെ ഇസ്‌ലാം കേരളത്തിൽ വന്നുവെന്നാണ് ചരിത്രപരമായ ഒരു നിഗമനം. അറേബ്യയും പൗരാണിക കേരളവും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധങ്ങൾ വഴിയായിരുന്നു, മതത്തിന്റെ സ്വാഭാവികമായ വരവ്. അതിനാൽ, ഇസ്‌ലാം കേരളത്തിലെത്തിയത്​ കലർപ്പുകൾ ഒട്ടുമില്ലാതെയാണ്. അതിന്റെ പരിശുദ്ധി എല്ലാ കാലത്തും നിലനിന്നു പോരുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് നബി പ്രചരിപ്പിച്ച മതത്തിന്റെ അകക്കാമ്പ് കരുണയും സ്നേഹവും ആയിരുന്നു. വിശ്വാസത്തിന്റെ തന്നെ ആത്മാവ്, അല്ലാഹുവിനെ ദൈവമായും മുഹമ്മദ് നബിയെ അല്ലാഹുവിന്റെ പ്രവാചകനായും വിശ്വസിക്കുന്ന ഒരാൾ ജീവിതത്തിൽ അനുവർത്തിക്കേണ്ട ഒരുപാട് മൂല്യങ്ങളുണ്ട്. അവയുടെയെല്ലാം പരമമായ ലക്ഷ്യം ഹൃദയശുദ്ധിയും, അതിലൂടെ സൽപ്രവർത്തനങ്ങളും, അങ്ങനെ മനോഹരമായ ഒരു ജീവിതം ഈ ലോകത്ത് സാധ്യമാക്കലുമാണ്.  അഥവാ, അത്തരം സംശുദ്ധ ജീവിതം നയിച്ചാലേ അല്ലാഹുവും മുഹമ്മദ് നബിയും ഇഷ്ടപ്പെടുന്ന ജീവിതം ആകൂ എന്ന ഇസ്‌ലാം മതത്തിന്റെ മൗലികമായ സങ്കൽപ്പത്തിന്റെ സാക്ഷാത്കാരം തങ്ങളുടെ ജീവിതത്തിലൂടെ സാർഥകമാക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കുന്നത്.

ഹിന്ദു- കൃസ്ത്യൻ മത വിശ്വാസികൾക്കുള്ളിൽ നടക്കുന്ന രാഷ്ട്രീയ പ്രേരിതമായ ഏകീകരണ ശ്രമങ്ങളുണ്ട്- അതിനെ തുടർന്ന്​ വർഗീയത വളരെ ആഴത്തിൽ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പടരുന്നുണ്ട്

കേരളം ഇങ്ങനെയായിരുന്നു...

കേരളത്തിന്റെ ചരിത്രത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചാണ് സാമ്രാജ്യത്വത്തെ നേരിടുന്നത്. ഒരാൾക്ക് സഹായം ആവശ്യമായാൽ മറ്റേയാൾ കൂടെ ഉണ്ടാകുമായിരുന്നു. മതപരമായ വിഭജനത്തിന്റേതായ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നില്ല. വ്യത്യസ്ത മതങ്ങളിൽ പ്രവർത്തിക്കുമ്പോഴും അഗാധ ഹൃദയ ബന്ധം ഉണ്ടായിരുന്നു. അതിപ്പോഴും, നാം വിചാരിക്കുന്ന പോലെ ശിഥിലമായിട്ടൊന്നും ഇല്ല. വ്യക്തിപരമായ രണ്ടനുഭവം പറയട്ടെ. ഭാര്യയെ പ്രസവത്തിന്​ ഹോസ്പിറ്റലിലേക്ക്