Sunday, 17 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 7

ഭൗതികശാസ്ത്രത്തില്‍ എന്തോ കുഴപ്പമുണ്ട്!

സോള്‍വേ കോണ്‍ഫറന്‍സില്‍ നീല്‍സ് ബോറുമായി ഐന്‍സ്റ്റൈന്‍ നടത്തുന്ന സംവാദങ്ങള്‍ ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട സംഭവങ്ങളാണ്

Image Full Width
Image Caption
ശാസ്ത്രകാരന്മാരായ വാള്‍തര്‍ നേസ്റ്റ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, മാക്‌സ് പ്ലാങ്ക്, ആര്‍.എ മില്ലിക്കന്‍, മാക്‌സ് വോന്‍ ലോ എന്നിവര്‍ 1931 നവംബര്‍ 11ന് ഒത്തുകൂടിയപ്പോള്‍ / Photo: Wikimedia commons
Text Formatted

"ചരിത്രത്തിന്റെ അനന്യമായ ഒരു സന്ദര്‍ഭത്തിലാണ് നാം ജീവിക്കുന്നത്. ഇത് ഒരു പ്രതിസന്ധിയുടെ സന്ദര്‍ഭമാണ്, അക്ഷരാര്‍ത്ഥത്തില്‍ തന്നെ. ആത്മീയ - ഭൗതികസംസ്‌കാരത്തിന്റെ എല്ലാശാഖകളും  നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു. പൊതുകാര്യങ്ങളുടെ യഥാര്‍ത്ഥസ്ഥിതി കാണുമ്പോള്‍ മാത്രമല്ല ഇത് അനുഭവപ്പെടുന്നത്. വ്യക്തി-സാമൂഹികജീവിതത്തിലെ എല്ലാ അടിസ്ഥാനകാര്യങ്ങള്‍ക്കും നേരെയുള്ള പൊതുസമീപനത്തിലും ഇത് അനുഭവപ്പെടുന്നു.

....മുമ്പ് അവിശ്വാസികളുടെ ആക്രമണത്തിന് പാത്രമായിരുന്നത് മതങ്ങള്‍, പ്രത്യേകിച്ചും അവയുടെ അനുശാസനങ്ങളും ധാര്‍മ്മികമൂല്യങ്ങളും, ആയിരുന്നു. പിന്നെ, ഈ വിഗ്രഹഭഞ്ജകര്‍ നാളിതുവരെ കലയുടെ മേഖലയില്‍ അംഗീകരിക്കപ്പെട്ടിരുന്ന തത്ത്വങ്ങളും ആദര്‍ശങ്ങളും തകര്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ അവര്‍ ശാസ്ത്രത്തിന്റെ ക്ഷേത്രവും ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരാളെങ്കിലും ചോദ്യം ചെയ്യാത്ത ഒരു സങ്കല്‍പ്പനം പോലും ശാസ്ത്രത്തില്‍ ഇപ്പോഴില്ല. അതേ സമയം ശാസ്ത്രത്തിന്റെ പേരില്‍ ഉന്നയിക്കപ്പെടുന്ന ഏത് അബദ്ധസിദ്ധാന്തവും വിശ്വസിക്കുകയും അതിനു ശിഷ്യപ്പെടുകയും ചെയ്യുന്ന കുറച്ചു പേരെയെങ്കിലും എവിടെയും കണ്ടെത്താമെന്നതും ഉറപ്പാണ്.'

science
മാക്‌സ് പ്ലാങ്കിന്റെ 'ശാസ്ത്രത്തിന്റെ പോക്ക് എങ്ങോട്ടാണ്?' എന്ന പുസ്തകത്തിന്റെ കവര്‍

1933ല്‍, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ മാക്സ്പ്ലാങ്ക് എഴുതിയ "ശാസ്ത്രത്തിന്റെ പോ