Tuesday, 06 December 2022

എട്ട്


Text Formatted

സിനിമ ഡെമോക്രാറ്റിക് ആയിക്കൊണ്ടിരിക്കുന്നത്
​​​​​​​ഭയങ്കര രസമുള്ള കാര്യമാണ്

സിനിമയില്‍ എനിക്ക് ഏറ്റവും എക്‌സൈറ്റിങ് ആയ കാര്യം, റിലീസ് ചെയ്യുന്നതോ സിനിമ വിജയിക്കുന്നതോ അല്ല, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതാണ്​.

Image Full Width
Image Caption
വിനീത് ശ്രീനിവാസൻ
Text Formatted

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ  സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

വിനീത്​ ശ്രീനിവാസൻ:  ഓരോ ഡയറക്ടറും അതിനെ എങ്ങനെ കാണുന്നു എന്നതനുസരിച്ചിരിക്കും ഇക്കാര്യം വിശദീകരിക്കാൻ കഴിയുക. ചിലര്‍ക്ക് അവരുടെ സിനിമ സമൂഹത്തോട് എന്തെങ്കിലും പറയുന്ന രീതിയില്‍ വരണം എന്ന് ആഗ്രഹമുണ്ടായിരിക്കും. ചിലര്‍ അവരുടെ രാഷ്ട്രീയം പറയാന്‍ സിനിമയെ ഉപയോഗപ്പെടുത്തും. ചിലര്‍ അത് മുദ്രാവാക്യം പോലെ വിളിച്ചുപറയും. ചിലര്‍ അവരുടെ രാഷ്ട്രീയം നേരിട്ടുപറയാതെ, സ്റ്റോറി ടെല്ലിങ്ങില്‍ നിന്നുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ നൈസര്‍ഗിക വളര്‍ച്ചയിലൂടെ, പറയാനുള്ളത് എഫക്ടീവായിട്ട് പറയും.

ഇന്നതാണ് ശരി എന്നുപറയാന്‍ നമുക്ക് അവകാശമില്ലല്ലോ. കലയില്‍ അങ്ങനെ പറയാന്‍ പറ്റില്ല. എന്റര്‍ടെയ്ന്‍മെന്റിനുവേണ്ടി മാത്രമായി കലയെ ഉപയോഗിക്കുന്നവരുമുണ്ടാകും. അതും വേണ്ടതല്ലേ. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. എനിക്ക് വേറൊന്നും വേണ്ട, എന്റെ മനസ്സൊന്ന് ആറിത്തണുത്താല്‍ മതി എന്നും വിചാരിച്ച് തിയ്യറ്ററില്‍ വരുന്നവരും ഉണ്ടാവും. സങ്കടങ്ങളില്‍നിന്ന് അവരെ കുറച്ചുനേരത്തേക്കെങ്കിലും പുറത്തേക്കുകൊണ്ടുവരാന്‍ സിനിമയ്ക്ക് കഴിയുക എന്നതും പ്രധാനമല്ലേ.

thira
'തിര' സിനിമയില്‍ നിന്ന്

ഒരു ഫിലിം മേക്കര്‍ തന്നെ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ പലതരം സിനിമകള്‍ ചെയ്യാന്‍ താല്‍പര്യപ്പെടാം.  ‘തിര' ചെയ്തുകഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് എനിക്ക് അതിന്റെ ഭയങ്കര ഹാങ്ങോവറുണ്ടായിരുന്നു. ആ സിനിമയു