Monday, 28 November 2022
Text Formatted

സിനിമ ഡിജിറ്റലായി,
​​​​​​​അതുകൊണ്ട് എന്താ?

ഡിജിറ്റലില്‍ ചിത്രീകരിച്ചതുകൊണ്ടോ, അല്ലെങ്കില്‍ ഒറ്റ  ഷോട്ടില്‍ ചിത്രീകരിച്ചതുകൊണ്ടോ മാത്രം ഒരു സിനിമ മഹത്തരമാവുന്നില്ല. ഡിജിറ്റല്‍ ഒരു ടൂള്‍ മാത്രമാണ്. ഈ ടൂള്‍ എന്തിനുവേണ്ടി, എങ്ങനെ ഉപയോഗിക്കുന്നു  എന്നതാണ് വിഷയം, അത് നിലനില്‍ക്കുന്നതില്‍  നിന്ന് വ്യത്യസ്തമാമോ എന്നതാണ്.

Image Full Width
Image Caption
പി.കെ. സുരേന്ദ്രൻ
Text Formatted

ത്തവണ സംസ്ഥാന അവാര്‍ഡുകള്‍  ലഭിച്ച സിനിമകളുടെ പ്രത്യേകത, അവ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച സിനിമകളല്ല. സിനിമകള്‍ കോടി ക്ലബ്ബില്‍  ഇടംപിടിച്ച് ആഘോഷിക്കുന്ന ഇക്കാലത്ത് ഇത് വലിയ കാര്യമാണ്. എന്നാല്‍, താരങ്ങള്‍   അഭിനയിക്കാത്തതുകൊണ്ടുമാത്രം ഒരു സിനിമ  മഹത്താവില്ല. പ്രശസ്ത താരങ്ങള്‍ അഭിനയിച്ച, നാം  ‘ആര്‍ട്ട് സംവിധായകര്‍' എന്നു വിളിക്കുന്നവരുടെ ധാരാളം സിനിമകള്‍   ഉണ്ടല്ലോ. റായിയുടെ സിനിമകളില്‍  ഉത്തംകുമാറും ഷര്‍മ്മിള ടാഗോറും അടൂരിന്റെ സിനിമകളില്‍ മമ്മൂട്ടിയും  അഭിനയിച്ചിട്ടുണ്ടല്ലോ. ബര്‍ഗ് മാന്‍, താര്‍കോവസ്‌കി എന്നിവരുടെ സിനിമകളിലും പ്രശസ്ത  താരങ്ങളുണ്ട്. സിനിമയുടെ അന്തകന്‍  എന്നു വിശേഷിപ്പിക്കുന്ന ഗൊദാര്‍ദിന്റെ സിനിമകളില്‍  പ്രശസ്ത താരങ്ങളായ ജെയില്‍ ഫോണ്ട, എഡ്ഡി കോണ്‍സ്‌റ്റൈന്‍ന്റൈന്‍, ബ്രിഗിത്ത് ബാര്‍ദോത്ത്  എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്.  അപ്പോള്‍ വിഷയം, സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കുന്നതോ, ഡിജിറ്റലില്‍ സിനിമ ഉണ്ടാക്കുന്നതോ അല്ല. ഈ പശ്ചാത്തലത്തില്‍  മലയാളത്തിലെ ചില പുതിയകാല സിനിമകളെ പരിശോധിക്കുകയാണ്. 

Mammootty and adoor
മതിലുകള്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി, അടൂര്‍ ഗോപാലകൃഷ്ണന്‍ / Photo: Mammootty.com

ഈ സിനിമകളില്‍  വളരെ വ്യത്യസ്തമായ സിനിമയാണ്  കൃഷ്ണേന്ദു  കലേഷിന്റെ ‘പ്രാപ്പെട' (Hawk's Muffin). നമ്മുടെ സിനിമകള്‍ പൊതുവെ ഏക  ദിശയില്‍ സഞ്ചരിക്കുന്നവയാണ്.  ഒ