Tuesday, 29 November 2022

രണ്ട്


Text Formatted

മലയാളി ​പ്രേക്ഷകർ തിയേറ്ററിൽ വന്ന്​
വിജയിപ്പിക്കുന്നത്​ ഏതുതരം സിനിമകളെയാണ്​?

മറാത്തി, തമിഴ്​ സിനിമക​ളെ അമ്പരപ്പിക്കുന്ന സിനിമകൾ മലയാളത്തിലുണ്ടാവുന്നുണ്ട്. പക്ഷേ അത് പ്രേക്ഷകരിലേക്കെത്തുന്നില്ല. മണ്ടേല പോലൊരു സിനിമ മലയാളത്തിലുണ്ടായാൽ അത് എത്രമാത്രം പ്രേക്ഷകരിലേക്കെത്തുന്നു, പ്രേക്ഷകര്‍ അത് എത്രമാത്രം സ്വീകരിക്കുന്നു എന്നിടത്ത് അതൊരു ഭയങ്കര പ്രശ്നം തന്നെയാണ്.

Image Full Width
Image Caption
വിധു വിൻസെൻറ്​
Text Formatted

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ  സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

വിധു വിൻസെൻറ്​: ലെനിന്‍ സിനിമയെ വിശേഷിപ്പിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മാധ്യമം എന്ന നിലയ്ക്കായിരുന്നു. ലെനിന്‍ ജീവിച്ചിരുന്ന നൂറ്റാണ്ട് കഴിഞ്ഞ് അടുത്ത നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോഴും നമുക്കിപ്പോഴും നിസ്സംശയം അങ്ങനെ തന്നെ പറയാന്‍ പറ്റും. സിനിമയുടെ രൂപഘടനയിലൊക്കെ  എന്ത് മാറ്റമുണ്ടായാലും ഇനി അങ്ങോട്ടുള്ള ഏതാനും നൂറ്റാണ്ടുകള്‍ വരെയെങ്കിലും സിനിമ അതിശക്തമായ മാധ്യമമായി തന്നെ തുടരും

മനുഷ്യന്റെ അല്ലെങ്കില്‍  സിനിമ ചിത്രീകരിക്കപ്പെടുന്ന കാലത്ത് ജീവിക്കുന്ന മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളെയാണ് സിനിമ ഉണ്ടായ കാലം മുതല്‍ ഇന്നുവരെയും പലരീതികളില്‍ സിനിമ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. സിനിമ മനുഷ്യരുടെയും മനുഷ്യര്‍ സിനിമയുടെയും വ്യവഹാരങ്ങളില്‍  ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. അത്​ കൊണ്ടും കൊടുത്തുമെന്ന നിലയ്ക്കാണ് മുന്നോട്ടുപോകുന്നത്. ഇതിനപ്പുറത്തേക്ക് പ്രത്യേകമായ സാമൂഹിക ദൗത്യം എന്ന തരത്തില്‍ സിനിമയ്ക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് ചോദിച്ചാല്‍, അത് കുറച്ചുകൂടി ആ മാധ്യമം കൈകാര്യം ചെയ്യുന്ന മനുഷ്യരുടെ താല്‍പര്യങ്ങളെകൂടി ആശ്രയിച്ചിരിയ്ക്കും. 

mandela
‘മണ്ടേല' യിലെ ഒരു രംഗം