Tuesday, 29 November 2022

ഒന്ന്


Text Formatted

ഇപ്പോള്‍ പ്രേക്ഷകരെ പഴയതിലേറെ
​​​​​​​ഞങ്ങൾക്ക്​ തിരിച്ചറിയാന്‍ കഴിയുന്നു

എന്ത് തിയേറ്ററില്‍ കാണണം, ഒ.ടി.ടിയിൽ കാണണം എന്ന്  പ്രേക്ഷകര്‍ എടുക്കുന്ന തീരുമാനം വളരെ ശ്രദ്ധേയമാണ്. 

Image Full Width
Image Caption
റത്തീന
Text Formatted

​​​​​​​ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ  സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

റത്തീന: സാധാരണക്കാരുടെ മാധ്യമമായാണ് സിനിമ തുടങ്ങിയത്. അവരുടെ ജീവിതത്തിലേക്ക് അസാധാരണമായ എന്തെങ്കിലും കൊണ്ടുവരാനുള്ള ഒരു മാര്‍ഗമായിരുന്നു അത്. നമ്മള്‍ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന രീതികളെയും, സംഭാഷണങ്ങളെയും, പെരുമാറ്റങ്ങളെയും അത് മാറ്റി. തീര്‍ച്ചയായും, മറ്റ് മാധ്യമങ്ങള്‍ ഇത് ചെയ്തിട്ടുണ്ട്, പക്ഷേ സിനിമ അത് വലിയ തോതില്‍ നിറവേറ്റി എന്നുവേണം മനസ്സിലാക്കാന്‍.  ഇത് സാമുദായികബന്ധം എന്ന നിലയ്​ക്കുള്ളതും, വ്യക്തിപരമായ ആവിഷ്‌കാരവും, സാമൂഹിക കലഹങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള  ഉപാധിയും ഫാന്റസിയിലേക്ക് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമെന്ന നിലയ്​ക്കുമുള്ള ഒരു കലയാണ്. ആളുകള്‍ക്ക് അവരുടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അര്‍ത്ഥം തേടാൻ സഹായിക്കുന്ന വൈകാരികത നല്‍കാന്‍ സിനിമക്ക്  കഴിയും.

നമ്മള്‍ കുറച്ചധികം എല്ലാ തരം പ്രേക്ഷകരിലേക്കും എത്തിച്ചേരുന്നുണ്ട്. നമ്മുടെ അഭിനേതാക്കളുടെ കഴിവുകള്‍ ഇതരഭാഷക്കാര്‍ പുകഴ്ത്തുന്ന സ്ഥിതി തുടരുന്നു. കുറച്ചു വര്‍ഷങ്ങളായി ഒരുപാട് പുതിയ ആളുകള്‍ മലയാള സിനിമയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

മലയാള സിനിമ ജീവിതനിറവിലാണിപ്പോള്‍. നിറയെ സിനിമകള്‍, നിറയെ ഫിലിം മേക്കേഴ്‌സ്. നിറയെ അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂണ്‍ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാള്‍ എന്ന നിലയില്‍ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

മലയാള സിനിമകള്‍ എല്ലായ്​പ്പോഴും സമ്പന്നമാണ്; ഉള്ളടക്കത്തിലായാലും കച്ചവടത്തിലായാലും, കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കാര്യത്തിലായാലും. പാന്‍ ഇന്ത്യന്‍ പ്രേ