Monday, 18 October 2021

Healing Hands


Text Formatted

രേഖകളില്‍ ഇല്ലാത്ത കൊളാറ്ററല്‍ ഡാമേജുകള്‍

ഉപജീവനമാര്‍ഗങ്ങള്‍ പൂര്‍ണമായും അടഞ്ഞു പോയവര്‍, നിരാശയുടെ പടു കുഴികളില്‍ വീണവര്‍, വാടകയും തവണകളും അടക്കാനാവാതെ വഴി മുട്ടിയവര്‍- ശരീരത്തെക്കാള്‍ മനസ്സിന്റെ ആരോഗ്യം അപകടത്തിലായവരായിരുന്നു പല രോഗികളും

Image Full Width
Image Caption
ഡോ. നവ്യ തൈക്കാട്ടില്‍
Text Formatted

രോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കണം ഇപ്പോള്‍ കഴിഞ്ഞു പോയത്. ഒരു ഡോക്ടര്‍ എന്ന നിലയില്‍, സങ്കല്‍പ്പിക്കാനാവാത്ത മാറ്റങ്ങളിലൂടെയാണ് പ്രൊഫഷണല്‍ ജീവിതവും, വ്യക്തി ജീവിതവും കടന്നുപോയത്.

ഇന്നിപ്പോള്‍, പ്രൊഫഷണല്‍ ജീവിതത്തിന്റെ "ന്യൂ നോര്‍മലു'മായി പൂര്‍ണ്ണമായും പൊരുത്തപ്പെട്ടിരിക്കുന്നു. ആശങ്കയോ, ഭീതിയോ ഇല്ലാതെ, മുന്‍പ് ഒരു രോഗിയെ സമീപിച്ചതും സ്പര്‍ശിച്ചതും, എന്നായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കുന്നു. തിരക്കുള്ള ഒ.പിയില്‍, വാക്കുകള്‍ കൊണ്ടല്ലെങ്കിലും, മുഖഭാവങ്ങളിലൂടെയെങ്കിലും മുന്‍പ് കൈമാറിയിരുന്ന ആശയവിനിമയവും, സമാശ്വാസങ്ങളും, ഇന്ന് മറകള്‍ക്കുള്ളില്‍ പെട്ടു പോകുന്നു.

എത്ര കാലം ഉറ്റവരില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും എന്നറിയാത്ത അവസാനമില്ലാത്ത മാറ്റി നിര്‍ത്തലുകള്‍. മാറ്റി നിര്‍ത്തലുകളില്‍ നിന്നുണ്ടാവുന്ന, കുഞ്ഞുങ്ങളുടെ ഒരിക്കലും തീര്‍ക്കാനാവാത്ത, പരിഭവങ്ങളും വിഷമങ്ങളുമാണ് വലിയ വെല്ലുവിളിയായി തോന്നിയത്.

കോവിഡിന്റെ ആദ്യകാലങ്ങളില്‍ ഉറക്കം കെടുത്തിയിരുന്നത് മരണഭയമായിരുന്നു. വിദേശ രാജ്യങ്ങളിലുള്ള ഡോക്ടര്‍ സുഹൃത്തുക്കളും, സഹപാഠികളും കോവിഡിന് അടിപ്പെട്ട മുന്‍നിര ഡോക്ടര്‍മാരുടെ കഥകളും, ഫോട്ടോകളും ഗ്രൂപ്പുകളില്‍ പങ്കുവെക്കുമ്പോള്‍, യുദ്ധമുഖത്തേക്ക് മനസ്സില്ലാമനസ്സോടെ പോകേണ്ടിവരുന്ന പട്ടാളക്കാരന്റെ നെഞ്ചിടിപ്പ് എന്തെന്ന് അനുഭവിക്കാനായി.. ഇവിടെയും കോവിഡ് വന്നെത്തിയത്തോടെ, ഇനി വീട്ടിലുള്ളവരെയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടി സ്വയം അകന്നു നില്‍ക്കാം എന്ന തീരുമാനത്തിലെത്തേണ്ടി വന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ ഈ കാലഘട്ടത്തില്‍ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി ഇതായിരിക്കണം. തങ്ങള്‍ വഴി, രോഗം ഉറ്റവരില്‍ എത്തുമോ എന്ന ഭയം. എത്ര കാലം ഉറ്റവരില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും എന്നറിയാത്ത അവസാനമില്ലാത്ത മാറ്റി നിര്‍ത്തലുകള്‍. മാറ്റി നിര്‍ത്തലുകളില്‍ നിന്നുണ്ടാവുന്ന, കുഞ്ഞുങ്ങളുടെ ഒരിക്കലും തീര്‍ക്കാനാവാത്ത, പരി