Wednesday, 29 March 2023
Text Formatted

ലോക്കലൈസ്ഡ്
ഗ്ലോബാലിറ്റി കമ്യൂണിലെ
​​​​​​​മലയാള സിനിമ

വിഷയസ്വീകരണത്തില്‍ മാത്രമല്ല ചീത്രീകരണത്തിലും ഷോട്ടുകളുടെ വിന്യാസത്തിലുമെല്ലാം പുതിയ സൗന്ദര്യശാസ്ത്രം കടന്നുവരുകയാണ്.  ഫ്രെയിമിംഗിലും കോമ്പസിഷനിലുമുള്ള ഈ രൂപമാറ്റം സിനിമയുടെ ഉള്ളടക്കത്തെത്തന്നെ പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നു.

Image Full Width
Image Caption
അജു കെ. നാരായണന്‍
Text Formatted

ലോകത്ത് ആദ്യമായി സിനിമാപ്രദര്‍ശനം നടന്നത് 1895 ഡിസംബര്‍ 28നാണ് - പാരീസിലെ ഗ്രാൻറ്​ കഫേയില്‍. പാശ്ചാത്യ ആധുനികതയുടെ തുടര്‍ച്ചയെന്ന നിലയില്‍, ശാസ്ത്രലബോറട്ടറിയല്‍ ഉരുവം കൊണ്ട ചലച്ചിത്രം എന്ന ഉൽപ്പന്നം ആദ്യകാല പ്രേക്ഷകരെ ആകര്‍ഷിച്ചത് അതിന്റെ കലാപരതകൊണ്ടായിരുന്നില്ല. മറിച്ച്, അതു സമ്മാനിച്ച അത്ഭുതം കൊണ്ടായിരുന്നു. ഒരു സ്ഥല- കാലത്തു നടക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് മറ്റൊരു സ്ഥല- കാലത്ത് പ്രദര്‍ശിപ്പിക്കുക എന്ന  ‘അസാധ്യത'യെ സാധ്യമാക്കിയെന്നതായിരുന്നു ചലച്ചിത്രമാധ്യമം സമ്മാനിച്ച മാന്ത്രികത. ഇത്തരം കേവല കൗതുകത്തിനപ്പുറം, ശാസ്​​ത്രോൽപ്പന്നം എന്ന നിലവിട്ട് കലാവസ്തു എന്ന നിലയിലേക്ക് സിനിമ വളരുന്ന കാഴ്ചയ്ക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. അങ്ങനെയാണ് നാമിന്നുകാണുന്ന ‘സിനിമാലോക'വും  ‘ലോകസിനിമ'യും ഉണ്ടായിത്തീര്‍ന്നത്. 

മറ്റെല്ലാ കലാരൂപങ്ങളെയും പിന്തള്ളി 127 വര്‍ഷം മാത്രം പഴക്കമുള്ള ചലച്ചിത്രം എന്ന മാധ്യമം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. സാമൂഹ്യ പൊതുമണ്ഡലരൂപീകരണത്തിന് അടിസ്ഥാനമായിത്തീര്‍ന്ന ആദ്യത്തെ കലാവ്യവഹാരമാകുന്നു ചലച്ചിത്രം. മനുഷ്യസമൂഹത്തെ വൈചാരികമായും വൈകാരികമായും സ്വാധീനിക്കുന്നതില്‍ സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല. സാംസ്‌കാരികവസ്തു (cultural artifact) എന്ന നിലയിലാണ് ചലച്ചിത്രത്തെ ഇന്നു നാം നോക്കിക്കാണുന്നത്. 

film
പാരീസിലെ ഗ്രാൻറ്​ കഫേയില്‍. പാശ്ചാത്യ ആധുനികതയുടെ തുടര്‍ച്ചയെന്ന നിലയില്‍, ശാസ്ത്രലബോറട്ടറിയല്‍ ഉരുവം കൊണ്ട ചലച്ചിത്രം എന്ന ഉൽപ്പന്നം ആദ്യകാല പ്രേക്ഷകരെ ആകര്‍ഷിച്ചത് അതിന്റെ കലാപര