Monday, 18 October 2021

Death in the Time of Covid-19


Text Formatted

അടുത്ത മൂവില്‍ നിങ്ങള്‍ ചെക്ക് മേറ്റാണ്

ലോകത്തിലെ മറക്കാനാകാത്ത ചില മരണങ്ങളെക്കുറിച്ച്​, മരണാസന്നമായ  അവസ്ഥയിലെ വേദനകളെക്കുറിച്ച്​, മരണാവബോധങ്ങളെക്കുറിച്ച്​ കോവിഡ്​ കാലത്ത്​ ഒരു വിചാരം

Image Full Width
Image Caption
സെവന്‍ത്ത് സീല്‍ എന്ന ചിത്രത്തില്‍ നിന്നൊരു രംഗം
Text Formatted

Knight: And you will reveal your secrets?
Death: I carry no secrets.
Knight: So you know nothing?
Death: I am unknowing.

The Seventh Seal (1958), Ingmar Bergman

‘‘വ്യക്തിപരമായി, കുറച്ചു കൂടി ആഴത്തില്‍ സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി എന്നെ പ്രാപ്തനാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അനിലിന്റെ മരണവും അതുകൊണ്ടുതന്നെ വ്യക്തിപരമായിട്ടാണ് എന്നെ ബാധിച്ചത്. മരണം തന്റെ തീനാവുകൊണ്ട് നക്കിത്തോര്‍ത്തുമ്പോള്‍ നട്ടെല്ലിലൂടെ പടരുന്ന തണുപ്പിനെ തടയാന്‍ പറ്റുന്ന ജാക്കറ്റുകളോ സ്വറ്ററുകളോ ഒന്നും തല്‍ക്കാലം എന്റെ കൈവശം ഇല്ല’’ 
- ബിപിന്‍ ചന്ദ്രന്‍ ( ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 05, അകാലത്തില്‍ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിനെഴുതിയ ഒബിറ്റ്)

""എത്രയും പെട്ടെന്നു തന്നെ ഈ രോഗത്തിനെ കീഴ്‌പ്പെടുത്താന്‍ എനിക്ക് കഴിയണേ എന്ന് പ്രാര്‍ത്ഥിക്കുന്നു'' എന്നാണ് മരണത്തിന് മുന്‍പ് പ്രശസ്ത ഉറുദു കവിയും സംഗീതജ്ഞനുമായ റാഹത്ത് ഇന്ദോരി ട്വീറ്റ് ചെയ്തത്. മരണത്തോടടുക്കുമ്പോഴും ജീവിതത്തോട് പൊരുതാനും ജീവിക്കാനുമുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രകടമായിരുന്നു. ഓരോ ജീവകോശങ്ങളും അതിജീവനത്വര കാണിക്കുമ്പോഴും കോവിഡ് വൈറസ് ശരീരത്തെ കീഴടക്കുകയായിരുന്നു. കോവിഡിനോടൊപ്പം ഇന്ദോരിക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിക്കുകയും, രക്ഷപ്പെടുത്താനാവാത്തവിധം ആരോഗ്യനില സങ്കീർണമാകുകയും ചെയ