Thursday, 08 December 2022

കുഞ്ഞിബുക്ക്​


Text Formatted

എന്റെ തീവണ്ടിക്കുറിപ്പുകള്‍ അഥവാ

‘ബുക്ക് ഓഫ് സെല്‍ഫ് ടോക്'- 4

നഗരചിന്തകള്‍

ഈ നഗരം എന്റെ ഒരു പ്രിയപ്പെട്ട പുസ്തകമാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ച താളുകള്‍, കഥാപാത്രങ്ങള്‍, മൽപിടുത്തങ്ങള്‍, കദനകഥകള്‍, പ്രണയങ്ങള്‍, മഴകള്‍, തീവണ്ടിയാത്രകള്‍, പൊരുത്തക്കേടുകള്‍, നെട്ടോട്ടങ്ങള്‍, കണക്കുകൂട്ടലുകള്‍, ആശനിരാശകള്‍, ജനനമരണങ്ങള്‍.  

Image Full Width
Image Caption
ഫോട്ടോ: രാജൻ വര്‍ഗീസ് കാക്കനാടൻ
Text Formatted

ഞാന്‍ മുംബൈ നഗരത്തില്‍ നങ്കൂരമടിഞ്ഞിട്ട് പത്തിരുപതു വർഷങ്ങളായി. പ്രത്യേകിച്ച് ഒരു പ്ലാനിംഗും  ഇല്ലാത്ത ജീവിതമായതിനാല്‍ ഒരു  ‘വണ്ടിപോട്ടെ ലൈനില്‍' അങ്ങ് കടന്നുപോയി. ഇപ്പോഴും എന്നന്നേക്കുമായി ഈ നഗരം വിടണമെന്നില്ല. കാരണം ഈ നഗരം എന്റെ ഒരു പ്രിയപ്പെട്ട പുസ്തകമാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ച താളുകള്‍, കഥാപാത്രങ്ങള്‍, മൽപിടുത്തങ്ങള്‍, കദനകഥകള്‍, പ്രണയങ്ങള്‍, മഴകള്‍, തീവണ്ടിയാത്രകള്‍, പൊരുത്തക്കേടുകള്‍, നെട്ടോട്ടങ്ങള്‍, കണക്കുകൂട്ടലുകള്‍, ആശനിരാശകള്‍, ജനനമരണങ്ങള്‍.  

കഥയിലെ കഥയില്ലായ്മ ഏതാണ്ട് പിടി കിട്ടി. അതുകൊണ്ടുതന്നെ ഒരു പരിണാമഗുപ്തിക്കും  സാധ്യതയില്ല, എന്നാലും എഴുതാപ്പുറങ്ങളുണ്ടാവാം, ട്വിസ്റ്റ് ഉണ്ടാവാം, പുതിയ കഥാപാത്രങ്ങള്‍ കടന്നുവന്നു എന്നിരിക്കാം. എന്തെങ്കിലുമൊക്കെ സംഭവിക്കാം, സംഭവിക്കാതിരിക്കാം. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം വീണ്ടും താളുകള്‍ മറിക്കാം. അപ്പോള്‍ ഒരു നൊസ്റ്റാള്‍ജിക് പശ്ചാത്തലസംഗീതം കേള്‍ക്കാം.  തല്‍ക്കാലം മനസ്സ് പറയുന്നു, കപ്പല്‍ പുറപ്പെടട്ടെയെന്ന്. ബോംബെ തുറമുഖം വിടണം. അല്ലേല്‍ ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ അടിയുന്ന  ഗുജറാത്തിലെ അലാങ്  ഷിപ് റീസൈക്ലിങ് സെന്ററില്‍ ആരേലും എന്നെ കേറ്റും.

ബോറിവല്ലി ഈസ്റ്റിനെയും വെസ്റ്റിനെയും ബന്ധിപ്പിക്കുന്ന ഈ ഫ്ലൈഓവറില്‍ വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാനും കാഴ്ച കാണാനും സ്വകാര്യം പറയാനും ഏകാന്തമായി ചിന്തിക്കാനുമെത്തുന്ന ആള്‍ക്കാരുണ്ട്.

ബോറിവല്ലി  രാജേന്ദ്രനഗര്‍ ഫ്ലൈഓവറിനു മുകളില്‍നിന്ന് താഴെ  മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹം പോലെ നീണ്ടുനിവര്‍ന്ന് പുളഞ്ഞുപുണര്‍ന്ന് കിടക്കുന്ന റെയില്‍ പാളങ്ങള്‍ നോക്കിനിന്നപ്പോഴാണ്  എന്റെ തലയില്‍ ഏതാണ്ട് ഒരു വര്‍ഷമായി അലസമായി കിടന്നിരുന്ന നഗരചിന്തകളെ ഒന്ന് ഒതുക്കി അടുക്കി വയ്ക്കാമെന്ന