Tuesday, 22 November 2022

വെറും മനുഷ്യർ- 70


Text Formatted

കഞ്ചാവുലഹരിയിൽ
​​​​​​​മരണസൂര്യനായി മണി ജ്വലിച്ചു

​​​​​​​ശ്വാസം കിട്ടാന്‍ ഞങ്ങള്‍ രണ്ടാളും പിടയുകയാണ്. അവനെ ബലമായി തള്ളിമാറ്റുകയല്ലാതെ എനിക്ക് മറ്റുവഴികളുണ്ടായിരുന്നില്ല. മരണം തൊട്ടുമുമ്പിലായിരുന്നു. തിരകളില്‍പ്പെട്ട് അവന്‍ ആടിയുലയുന്നത് ഞാന്‍ കണ്ടു. അവന്റെ തല മാത്രം ഇടയ്ക്ക് പൊന്തിവന്നു. പിന്നെ താണുപോയി.

Image Full Width
Image Caption
Graphics: Midjourny AI
Text Formatted

മാനേജരും ഭാസ്‌കരേട്ടനും കഞ്ചാവ് വലിയന്മാരാണ്. മദ്യവും കഞ്ചാവും ഒന്നിച്ച് സിരകളിലും ബോധത്തിലും നൃത്തം വയ്ക്കുമ്പോഴാണ് മാനേജര്‍ ലോണപ്പനെ ക്രൂരമായി പീഡിപ്പിച്ചത്. ആ രണ്ട് ലഹരികളും ഒന്നിച്ച അവസരങ്ങളിലെല്ലാം ലോണപ്പന് ഗുദ മൈഥുനത്തിന് വഴങ്ങേണ്ടി വന്നു. ഭാസ്‌ക്കരേട്ടന്റെ കഞ്ചാവ് വലി, എ.സി റൂമിന്റെ ഇടനാഴികയിലെ ദ്വാരത്തിലൂടെ അപ്പുറത്തെ പെണ്‍ നഗ്‌നതകളിലേക്ക് ഒളിഞ്ഞുനോക്കുന്ന അവസരങ്ങളിലാണ്.

ഞാനും മണിയും പുക വലിക്കുമെങ്കിലും കഞ്ചാവിന്റെ മണം ഞങ്ങള്‍ക്ക് 
ഓക്കാനമുണ്ടാക്കി. കഞ്ചാവ് എന്ന സാധനം നിരോധിക്കപ്പെട്ട വസ്തുവാണെന്നും അത് വില്‍ക്കുന്നത് കുറ്റകരമാണെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ അതിനുകിട്ടുന്ന ശിക്ഷയെക്കുറിച്ച് അറിവില്ലായിരുന്നു. എന്റെ ഏട്ടന്‍പേടിയും മണിക്ക് പുറത്തിറങ്ങി വേറെ വല്ല ജോലിയും ചെയ്യാനുള്ള പൂതിയും ഒന്നിച്ചപ്പോഴാണ് ഞങ്ങള്‍ ഭാസ്‌കരേട്ടന്‍ തരുന്ന പൊതികള്‍ വില്‍ക്കാന്‍ തയ്യാറായത്.

ഒരു പൊതി വില്‍ക്കേണ്ടത് 15 രൂപയ്ക്കാണ്. 10 പൊതികള്‍ വിറ്റ് കിട്ടുന്ന 150 രൂപയില്‍ 110 രൂപ ഭാസ്‌കരേട്ടന് കൊടുക്കണം. എന്നാലും ബാക്കിയാവുന്ന 40 രൂപ ഞങ്ങളുടെ നാലു ദിവസത്തെ കൂലിയാണ്.

പുലര്‍ച്ചെ ഭാസ്‌കരേട്ടന്‍ ആ പൊതികളുമായി ടെറസിലേക്ക് വരും. 10 വീതം പൊതികളാണ് തരിക. ഒരു പൊതി വില്‍ക്കേണ്ടത് 15 രൂപയ്ക്കാണ്. 10 പൊതികള്‍ വിറ്റ് കിട്ടുന്ന 150 രൂപയില്‍ 110 രൂപ ഭാസ്‌കരേട്ടന് കൊടുക്കണം. എന്നാലും ബാക്കിയാവുന്ന 40 രൂപ ഞങ്ങളുടെ നാലു ദിവസത്തെ കൂലിയാണ്. നാല് ദിവസത്തെ കൂലി ഒറ്റദിവസം കൊണ്ട് കിട്ടും എന്നത് ആ പ്രായത്തില്‍ വല്ലാത്തൊരു പ്രലോഭനം തന്നെയായിരുന്നു.

നഗരം ഉണരും മുമ്പ് ഞങ്ങളുണരും. ഭാസ്‌കരേട്ടന്‍ തരുന്ന പൊതികള്‍ കോന്തലയില്‍ കെട്ടി, അടുക്കളയില്‍ നിന്ന് മറ്റാരും കാണാതെ ദോശയും ചായയും കഴിച്ച് ഞാനും മണിയും കോഴിക്കോടന്‍ പുലരിയിലേക്കിറങ്ങും. രാത്രിവിളക്കുകള്‍ അണിഞ്ഞിട്ടുണ്ടാവില്ല. പാതകള്