Friday, 25 November 2022

അടിമമക്ക


Text Formatted

ചീങ്ങേരി പ്രോജക്ട്:
ഒരു സർക്കാർ വഞ്ചനയുടെ കഥ

ഭൂമി പതിച്ചുകിട്ടാതെ ഇപ്പോഴും അഭയാര്‍ത്ഥികളെ പോലെ കുറച്ച്​ ആദിവാസികൾ അവിടെ കഴിയുന്നുണ്ട്. ആദിവാസി അല്ലാത്തവരും ഈ ഭൂമി കൈയ്യേറി അവിടെ താമസിക്കുന്നുണ്ട്.

Image Full Width
Text Formatted

അധ്യായം 16

സുല്‍ത്താന്‍ ബത്തേരിയിലെ ചീങ്ങേരി ആദിവാസി പുനരധിവാസ പദ്ധതി 1957 ലാണ് ആവിഷ്‌ക്കരിച്ചത്. ആദിവാസികളെ അടിമത്തത്തില്‍ നിന്നും, പട്ടിണിയില്‍ നിന്നും മോചിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന്​ തമിഴ്‌നാട് സര്‍ക്കാറില്‍ നിന്ന്​ ട്രൈബൽ സബ്​ പ്ലാൻ (ടി.എസ്​.പി) ഫണ്ടിലെ പൈസയെടുത്ത് 526 ഏക്കര്‍ ഭൂമി വിലക്കുവാങ്ങി. പൈസ കൊടുത്ത് ആദ്യം വാങ്ങുന്ന ഭൂമി ബത്തേരി താലൂക്കില്‍, അമ്പലവയലിലെ ചീങ്ങേരി പ്രോജക്ട്​ ഭൂമി ആണ്. ഈ പ്രോജക്ടിലെ വ്യവസ്ഥ, ആദിവാസി കുടുംബങ്ങളുടെ പങ്കാളിത്തതോടെ സ്ഥലം കൃഷിയിടമാക്കിയശേഷം ഒരു കുടുംബത്തിന് അഞ്ചേക്കര്‍ വെച്ച് പതിച്ച് പട്ടയം നല്‍കി, 100 ആദിവാസി കുടുംബങ്ങള്‍ക്ക് കൈമാറുക എന്നതായിരുന്നു.

ഓരോ കുടുംബത്തെയും അവിടെ കുടിയിരുത്തി, അവരെക്കൊണ്ടുതന്നെ പണിയെടുപ്പിക്കണം, അവര്‍ക്ക് കൂലി കൊടുക്കാന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക സൊസൈറ്റിയുണ്ടാവും. അഞ്ചുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആദായമാക്കിയ ഈ ഭൂമി ആദിവാസി ഉടമസ്ഥതയില്‍ വിട്ടുകൊടുക്കണം. ഭൂമി പതിച്ച് പട്ടയം കൊടുത്തു കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ താല്ക്കാലിക സൊസൈറ്റി പിരിച്ചുവിട്ട് പുറത്തുപോവണം എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള നടപടി പിന്നീടുവന്ന ഒരു സര്‍ക്കാരും സ്വീകരിച്ചില്ല. ഉദ്യോഗസ്​ഥ പ്രമാണികള്‍ക്ക് ആദിവാസി വികസന പദ്ധതിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതിനുള്ള ഉപാധിയായിരുന്നു പദ്ധതിനടത്തിപ്പ്. 

KR-Gauri-Amma
കെ.ആര്‍. ഗൗരിയമ്മ

ഇതിനിടയില്‍ 182 ഏക്കര്‍ പദ്ധതി ഭൂമി കൃഷിവകുപ്പിന് കൈമാറാൻ ശ്രമം നടന്നു. കെ.ആര്‍. ഗൗരിയമ്മയായിരുന്നു അന്ന് കൃഷിവകുപ്പ് മന്ത്രി. നൂറേക്കര്‍ സ്ഥലത്ത് കാപ്പിത്തോട്ടമുണ്ടാക്കി, ആദിവാസികളെ കൃഷി പഠിപ്പിക്കാനെന്ന വ്യാജേന ലക്ഷങ്ങള്‍ ചെലവാക