Monday, 18 October 2021

ആത്മകഥ


Text Formatted

എഴുകോൺ- 7

സംസാരസാഗരത്തില്‍
​​​​​​​

Image Full Width
Image Caption
കനിയ്ക്കൊപ്പം ജയശ്രീ
Text Formatted

വേനലവധിക്ക് മുമ്പ് തന്നെ ഞങ്ങളുടെ കിണറിലെ  വെള്ളം വറ്റും.  
ഒരു ചെറിയ കുടവുമായി ഞാനും ജോലിക്കാരോടൊപ്പം വെള്ളം കോരി കൊണ്ട് വരാന്‍ പോകും. രണ്ട് വീടുകള്‍ക്ക് താഴെയുള്ള വീട്ടില്‍ നിന്നും കുറച്ച് കയറ്റം കയറിയാണ് എത്തേണ്ടത്. ഇത് പോലെ എന്തെങ്കിലും ജോലി ചെയ്യുമ്പോഴും പരീക്ഷക്ക് പഠിക്കുമ്പോഴുമാണ് എനിക്ക് വെളിപാടുണ്ടാകുന്നത്. സംസ്‌കൃത പഠനത്തിന്റെ ഭാഗമായി അവിടവിടെ ഉപനിഷത് ശകലങ്ങളുണ്ടായിരുന്നു. കവിതയും കണക്കും ചാലിച്ച പോലെയാണവ.  ജി. ബാലകൃഷ്ണന്‍ നായരുടെ, നാരായണഗുരു കൃതികളുടെ വ്യാഖ്യാനം ഇവ കൂടുതല്‍  മനസ്സിലാക്കി തന്നു.

ദൈവം ഒരു സങ്കല്‍പ്പമാണെന്നാണ് മുതിര്‍ന്നവര്‍ പറഞ്ഞു തന്നിരുന്നത്. നമ്മള്‍ പല രൂപത്തില്‍ പ്രത്യേകിച്ച്  മനുഷ്യ രൂപത്തില്‍ ദൈവത്തെ സങ്കല്പിക്കുകയും ആ ദൈവം എല്ലാ ആപത്തില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.  ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ് നാരായണഗുരുവിനെ പോലെയുള്ള വേദാന്തികളുടെ ദൈവ സങ്കല്‍പ്പം. പ്രപഞ്ചത്തെ മാറ്റമില്ലാതെയും അഖണ്ഡമായും നില കൊള്ളുന്ന ബോധമായി അറിയുന്നതല്ലാതെ മനുഷ്യ രൂപത്തിലുള്ള ദൈവം വേദാന്തത്തിനില്ല.  ഇത് വ്യാഖ്യാനത്തിലൂടെ വായിച്ചു മനസ്സിലാക്കാവുന്നതാണ്. എന്നാല്‍  അതുകൊണ്ട് മാത്രം , ബോധശരീരത്തില്‍ അത് ആലേഖനം ചെയ്യപ്പെടണമെന്നില്ല. അതിന്റെ വഴികള്‍ മറ്റെന്തോ ആണ്. വായനയും പഠനവും അതിലേക്കെത്തിക്കാമെന്നു മാത്രം. ചിന്തയുടെ ആദിമരൂപങ്ങളും ചുറ്റുപാടുകളും പുതിയ അറിവുകളും  ചേര്‍ന്ന് ഒരുക്കുന്ന ഒരു രചനയാണ് ശരീരത്തില്‍ നടക്കുന്നത്. കൊള്ളിയാന്‍ മിന്നുന്ന പോലെ അറിവിന്റെ ആനന്ദം ശരീരത്തില്‍ പ്രവഹിക്കും.

ചെറുപ്പക്കാരില്‍ നിന്ന് വമിക്കുന്ന സൗരഭ്യത്തോടെ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ചെവിക്കരികില്‍ വന്ന് മന്ത്രിച്ചു. "ഇന്ദിര പറഞ്ഞല്ലോ ജയശ്രീയുടെ കയ്യില്‍ കുറിപ്പുണ്ടെന്ന്'.   വശീകരിക്കപ്പെട്ട പോലെ ഞാന്‍ അന്തം വിട്ട് കുറെ നേരം ഇരുന്നു  

അങ്ങനെ ഒരു ദിവസം വെള്ളം ചുമന്നു കൊണ്ട് വരുന്ന വഴി ദൈവം സത്യമാണെന്നും, അത് എല്ലാ ജീവജാലങ്ങളേയും വസ്തുക്കളേയും കണ്ണി ചേര്‍ക്കുന്നതിനാല്‍ സ്‌നേഹമാണെന്നും എനിക്ക് വെളിപാടുണ്ടായി. സ്‌കൂള്‍ അവസാനിക്കുന്ന പബ്ലിക് പരീക്ഷ നടക്കുന്ന സമയമായിരുന്നു അത്.  എന്നാല്‍, അധികം താമസിയാതെ തന്നെ ഈ അറിവ