Monday, 18 October 2021

Healing Hands


Text Formatted

മനുഷ്യന്‍ വികാസം പ്രാപിച്ച വൈറസ് ആണ്,
​​​​​​​എല്ലാ അര്‍ത്ഥത്തിലും! 

രണ്ട്​ ആംഗിളുകളിലൂടെ തന്റെ കോവിഡ്​ അനുഭവം വിശദീകരിക്കുകയാണ്​ ഡോ. പ്രസന്നൻ: ഒന്ന്​; ആസ്​ത്രേലിയയുടെ കോവിഡ്​ പാഠം, രണ്ട്​; രോഗം അതിജീവിച്ചവരിൽ വൈറസുണ്ടാക്കുന്ന മാറ്റങ്ങൾ

Image Full Width
Image Caption
ഡോ. പ്രസന്നൻ പി.എ.
Text Formatted

​​​​​​​​​​​​​​പ്പോള്‍ ആസ്​ത്രേലിയയിൽ പൊതുവെയും വിക്ടോറിയയില്‍  പ്രത്യേകിച്ചും കോവിഡ് നിയന്ത്രണവിധേയമായിരിക്കുന്നു. വിദേശത്തുനിന്ന് വന്ന  കുറച്ച് ആസ്​ത്രേലിയന്‍ പൗരന്‍മാരും, അവരില്‍ നിന്ന് വൈറസ് പകര്‍ന്നുകിട്ടിയ ചുരുക്കം ചിലരും മാത്രമേ രോഗബാധിതരായുള്ളൂ. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ഇളവോടെ തുടരുന്നു. ഇപ്പോള്‍ വീട്ടില്‍ ഒരു ദിവസം പതിനഞ്ചു പേര്‍ക്ക് വരെ വരാം. സാമൂഹ്യവ്യാപനം ഉണ്ടാകുകയും, രോഗികളുടെ എണ്ണം കൂടുകയും ചെയ്ത സമയത്ത് കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകളൊഴിച്ച് എല്ലാം അടഞ്ഞു കിടന്നു. (മദ്യഷോപ്പുകള്‍ തുറന്നിരുന്നു എന്നത് വിരോധാഭാസമാകാം)
വീട്ടില്‍ സന്ദര്‍ശകര്‍ നിരോധിക്കപ്പെട്ടു. പോലീസ് ചെക്കിങ്ങില്‍ പിടിക്കപ്പെട്ടാല്‍ ഒരു സന്ദര്‍ശകന് 1600 ഡോളര്‍ (ഏതാണ്ട് 85,000 രൂപ) പിഴയായിരുന്നു ശിക്ഷ. രണ്ട് മന്ത്രിമാര്‍ക്കാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍  പാലിക്കാത്തതിന് രാജി വെക്കേണ്ടി വന്നത്. നിയമങ്ങള്‍ തെറ്റിച്ച്​ രക്ഷപ്പെടുക വിരളമായ ഒരു സാദ്ധ്യതയാണിവിടെ. വലിയ ബിസിനസ്​ കരാറുകളിലോ, മള്‍ട്ടിനാഷണല്‍ കമ്പനികളിൽ നടക്കുന്ന ഇടപാടുകളിലോ അഴിമതിയുണ്ടാകാം എന്നതൊഴിച്ചാല്‍  ദൈനംദിന ജീവിതത്തില്‍ ഒരു പൗരന്‍ അഴിമതി നേരിടേണ്ടിവരുന്ന അവസ്ഥ ഏതാണ്ട് ഇല്ല എന്നുതന്നെ പറയാം. വ്യയാമം, ജോലി, വൈദ്യസഹായം, എമര്‍ജന്‍സി ഷോപ്പിംഗ് എന്നീ നാല് കാര്യങ്ങള്‍ക്കായി മാത്രമേ വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിച്ചിരുന്നുള്ളു. ഷോപ്പിങ്ങിന് ഒരു വീട്ടില്‍ നിന്ന് ഒരു സമയം ഒരാള്‍ക്ക് മാത്രം. വിക്ടോറിയ സംസ്ഥാനത്ത് നാല് മാസത്തോളമാണ് ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെട്ടത്. 

Don-Harwin-AAP.jpg
ആസ്ത്രലിയ