Wednesday, 20 October 2021

Journalism


Text Formatted

നായർ വാലും വാലു മുറിച്ച നായരും

എസ്​. ജയചന്ദ്രൻ ജയചന്ദ്രൻ നായരും വി.എന്‍. നായര്‍ വെറും നരേന്ദ്രനും ആയത്​ ഇങ്ങ​നെയാണ്​

Image Full Width
Image Caption
വിമോചനസമരത്തെ അനുകൂലിച്ചു കൊണ്ടുള്ള വിദ്യാര്‍ഥികളുടെ ജാഥ (1958) / photo: James Burke, keralaculture
Text Formatted

എന്‍.ഇ. സുധീർ: ഇനി ഓര്‍മകളിലേക്ക് കടക്കാം. എസ്. ജയചന്ദ്രന്‍ എന്ന യുവാവ് പത്രപ്രവര്‍ത്തകനാവാന്‍ തീരുമാനിച്ച കഥ വിവരിക്കാമോ? 

എസ്.ജയചന്ദ്രൻ നായർ : ജീവിതത്തോട് കര്‍ക്കശമായി പെരുമാറാവുന്ന സാഹചര്യങ്ങളിലല്ല ഞാന്‍ ജീവിച്ചത്. എങ്ങനെയെല്ലാം വിട്ടുവീഴ്ച കാണിക്കാമോ അത് സ്വയമേറ്റെടുത്തു. പ്രതിബന്ധങ്ങള്‍, സങ്കടങ്ങള്‍, ഒറ്റപ്പെടലുകള്‍. അവയൊക്കെ തരണം ചെയ്തത് കഠിനമായ ഇച്ഛാശക്തി കൊണ്ടായിരുന്നില്ല. ഒഴുക്കിനൊപ്പം നീങ്ങി. മുങ്ങിപ്പോയില്ലെന്ന് മാത്രം. എന്തെങ്കിലും അവകാശപ്പെടാവുന്ന പാരമ്പര്യമൊന്നും എനിക്കില്ലായിരുന്നു. തട്ടിയും തടഞ്ഞും ഒഴുകി, ഒഴുകി... കൂട്ടുകാരുണ്ടായിരുന്നു. അവര്‍ പലര്‍ക്കും എന്നോട് സ്‌നേഹമുണ്ടായിരുന്നു. അത് ആസ്വദിക്കാനും അനുഭവിക്കാനുമായതു കൊണ്ടായിരിക്കണം ഇടയ്ക്കു വച്ച് കാലിടറി വീഴാത്തത്. മറ്റൊരു കാരണം അമ്മയുടെ വാത്സല്യമായിരുന്നു. പാവപ്പെട്ട ഒരമ്മ. ഒരിക്കലും വറ്റാത്ത സ്‌നേഹധാര. അതൊക്കെ ആലോചിക്കുമ്പോള്‍, പ്രായം ഒരുപാടായെങ്കിലും ഇപ്പോഴും ഒരു നീറ്റല്‍ ഞാനനുഭവിക്കുന്നുണ്ട്.

sjayachandran
എസ്. ജയചന്ദ്രന്‍ നായർ

മറ്റുള്ളവരുടെ മുമ്പില്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി കൈ നീട്ടേണ്ടി വരരുതേയെന്നു മാത്രമാണ് ആ അമ്മ ആഗ്രഹിച്ചത് എന്നെനിക്കറിയാമായിരുന്നു. മകന്‍ ഒരു സര്‍ക്കാര്‍ ഗുമസ്തനാവണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍ ഞാന്‍ മാധ്യമപ്രവര്‍ത്തനരംഗം തിരഞ്ഞെടുത്തതിന്റെ പുറകിലെ പ്രധാന കാരണം വായനയോടുള്ള എന്റെ കമ്പമായിരുന്നു. ധനികനോ പ്രശസ്തനോ ആവില്ലെന്നറിയാമായിരുന്നു. വായിക്കാന്‍, വായിച്ച് വായിച്ച് എല്ലാം മറക്കാനും അതനുഭവിക്കാനും ഈ തൊഴിലുപകരിക്കുമെന്ന് ഞാനെങ്ങനെയോ അന്ന് വിശ്വസിച്ചിരുന്നു. ലോകത്തെ അറിയാനുള്ള എന്റെ ഒരു കൊതി കൂടി