Tuesday, 22 November 2022

വ്യക്തി ജീവിതം കാലം


Text Formatted

സൈമണ്‍ ബ്രിട്ടോ റോഡ്രിക്‌സ് 
​​​​​​​
ജീവിതം പറയുന്നു

എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് റെക്കോഡ് ചെയ്ത ദീഘമായ അഭിമുഖങ്ങളിലൂടെയും കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും സൈമൺ ബ്രി​ട്ടോയുടെ ജീവിതം രേഖപ്പെടുത്തുന്ന പരമ്പര തുടങ്ങുന്നു.  എല്ലാ സന്ദേഹങ്ങളോടും വേദനയോടും പ്രതീക്ഷയോടും കൂടി തനിക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ബ്രി​ട്ടോയുടെ  അപ്രകാശിതമായ വിചാരങ്ങൾ കൂടിയാണിത്​.

Image Full Width
Image Caption
സൈമണ്‍ ബ്രിട്ടോ / ചിത്രം : എം. ജി. അനീഷ്
Text Formatted

മുഖവുര

2018 ഡിസംബര്‍ 31ന്​ സൈമണ്‍ ബ്രിട്ടോ മരിച്ചുവെന്ന വാര്‍ത്ത
കേള്‍ക്കുമ്പോള്‍ ആദ്യമനുഭവപ്പെട്ടത് കുറ്റബോധമാണ്.

സാര്‍ത്ഥകമായ ഒരു മനുഷ്യായുസ്സ് മിടിച്ചുതീരുമ്പോള്‍ പൂര്‍ത്തിയാകാത്തൊരു പുസ്തകത്തിന്റെ ഓര്‍മ താങ്ങാനാവാത്ത ഭാരമായി. എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് റെക്കോഡ് ചെയ്ത ദീർഘമായ അഭിമുഖങ്ങളും കുറിപ്പുകളും ചിത്രങ്ങളും നിശ്ശബ്ദം ശാസിച്ചു. കാരണം ബ്രിട്ടോ ഹൃദയം തുറന്ന്, എല്ലാ സന്ദേഹങ്ങളോടും വേദനയോടും പ്രതീക്ഷയോടും തനിക്കുചുറ്റുമുള്ള ലോകത്തെ തിരിച്ചറിയാന്‍ ആ സംഭാഷണത്തിലൂടെ ശ്രമിക്കുന്നുണ്ടായിരുന്നു. ആ മുഹൂര്‍ത്തങ്ങളും ചിന്തകളും മറ്റൊരു തലമുറക്കായി കരുതിവക്കപ്പെടാന്‍, അത് നിരന്തരം മനുഷ്യരിലേക്ക് വിനിമയം ചെയ്യപ്പെടാന്‍ ആ മനുഷ്യന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ യാദൃച്​ഛികമായ കാരണങ്ങള്‍കൊണ്ട്  ആ പദ്ധതി നീട്ടിവക്കപ്പെട്ടു. പോയ എട്ടുവര്‍ഷങ്ങളും ആ അഭിമുഖങ്ങളുമോര്‍ത്ത് അസ്വസ്ഥനായെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുമില്ല. കൂടുതല്‍ ഉചിതമായി ചെയ്യാന്‍ ഒരവസരം കാത്ത് എപ്പോഴുമെന്നപോലെ കാലം കളഞ്ഞു. കാരണം, ബ്രിട്ടോ ഇങ്ങനങ്ങ് യാത്രപറയുമെന്ന് ഒരിക്കലുമോര്‍ത്തില്ല.

എഴുപതുകള്‍ക്കൊടുവില്‍ ജനിച്ച എന്റെ തലമുറക്ക് സൈമണ്‍ ബ്രി​ട്ടോ വീരനായകനാണ്. എന്റെ തലമുറ പള്ളിക്കൂടത്തിലെത്തിയ വര്‍ഷം,1983ല്‍, ബ്രി​ട്ടോ ആക്രമിക്കപ്പെട്ടു, പത്തുവര്‍ഷം കിടക്കയില്‍ ജീവിച്ചു. പക്ഷെ മടങ്ങിവരാനുള്ള അപാരമായ ഇച്ഛയിലൂടെ ബ്രിട്ടോ പ്രയാണം തുടര്‍ന്നു, ഏതാണ്ട് 36 വര്‍ഷങ്ങള്‍. ഈ മൂന്നരപ്പതിറ്റാണ്ടിന്റെ ദൂരം മുഴുവന്‍ സ്വന്തം ശരീരത്തോടും ചുറ്റുപാടുകളോടുമുള്ള ആത്മീയവും സംഘര്‍ഷഭരിതവുമായ ഒരു വിനിമയത്തിലൂടെയാണ് ബ്രിട്ടോ മുറിച്ചുകടന്നത്. ഒരാശയമെന്നാല്‍ ഭൗതികമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ചട്ടപ്പടിയെന്നതിനേക്കാള്‍ ആത്മീയമായി അതില്‍ വിശ്വസിക്കുന്ന മനുഷ്യനെ നയ