Tuesday, 22 November 2022

പടപ്പടവുകള്‍


Text Formatted

‘നമ്മുടെ ഗൗരി’, ദീപു രചിച്ച
നമ്മുടെ ഡോക്യുമെന്ററി

ജേണലിസ്റ്റും ആക്റ്റിവിസ്റ്റുമായ ഗൗരി ല​ങ്കേഷിനെ കുറിച്ച്​ പ്രേക്ഷകരുടെ ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രമാണിത്.  വിമര്‍ശനങ്ങളോടും വിരുദ്ധാഭിപ്രായങ്ങളോടും ഹൈന്ദവ വര്‍ഗീയത പുലര്‍ത്തുന്ന അസഹിഷ്ണുതയും വിദ്വേഷവും എത്ര തീവ്രമാണ് എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്​ ഈ സിനിമ.

Image Full Width
Image Caption
ഗൗരി ലങ്കേഷ്
Text Formatted

സാമൂഹ്യ പ്രവര്‍ത്തകരെ വെടിവെച്ചു കൊല്ലാനായി ഇരുട്ടില്‍ മോട്ടോര്‍ സൈക്കിളില്‍ പ്രത്യക്ഷപ്പെടുന്ന അജ്ഞാതന്‍ ആനന്ദ് പടവര്‍ദ്ധന്റെ റീസണ്‍ എന്ന ചിത്രത്തില്‍ ആവര്‍ത്തിച്ചു വരുന്ന നടുക്കുന്ന ഒരു ദൃശ്യമാണ്.

ഗോവിന്ദ്പന്‍സാരെ, നരേന്ദ്ര ധബോള്‍ക്കര്‍, എം. എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് ഇവരൊക്കെയും ഹിന്ദുത്വത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത സംഘപരിവാറിന്റെ ഭടന്മാരുടെ കൈകളാല്‍ വധിക്കപ്പെടുകയായിരുന്നു. സനാതന്‍ സംസ്ഥ, വിശ്വഹിന്ദു പരിഷദ്, ആർ.എസ്​.എസ്​ പോലുള്ള സംഘങ്ങളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ശ്രദ്ധേയമായ ഇത്തരം കൊലകളില്‍ അവസാനം നടന്നത് കര്‍ണാടകയിലെ ഗൗരി ലങ്കേശിന്റെ കൊലയായിരുന്നു. കൊല നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍  ആരായിരുന്നു ഗൗരിലങ്കേശ്, എന്തിനാണ് അവര്‍ കൊല ചെയ്യപ്പെട്ടത് എന്നൊക്കെ അടുത്തറിയാനുള്ള ഒരന്വേഷണമാണ് ദീപു എന്ന സംവിധായകന്‍ പെഡെസ്ട്രിയന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍  നമ്മുടെ ഗൗരി (Our Gauri) എന്ന ഡോക്യുമെന്ററിയിലൂടെ നടത്തുന്നത്. ജേണലിസ്റ്റും ആക്റ്റിവിസ്റ്റുമായ ഗൗരിയെക്കുറിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രമാണിത്. വധിക്കപ്പെട്ട ഗൗരിക്കുള്ള ഒരു ശ്രദ്ധാഞ്ജലിയാണ് ഈ ചിത്രം. ഒപ്പം, വിമര്‍ശനങ്ങളോടും വിരുദ്ധാഭിപ്രായങ്ങളോടും ഹൈന്ദവ വര്‍ഗീയത പുലര്‍ത്തുന്ന അസഹിഷ്ണുതയും വിദ്വേഷവും എത്ര തീവ്രമാണ് എന്നതിന്റെ ദൃഷ്ടാന്തമായും, ഒരു ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തിന്റെ ചരിത്രരേഖയായും ചിത്രം പരിണമിക്കുന്നു. 

deepu.