Tuesday, 28 March 2023

വ്യക്തി ജീവിതം കാലം


Text Formatted

സൈമണ്‍ ബ്രിട്ടോ റോഡ്രിക്‌സ് ​​​​​​​ജീവിതം പറയുന്നു- 2

മമ്മൂട്ടിയുടെ നാടകം, കൊച്ചിൻ ഹനീഫയുടെ മിമിക്രി,
പിന്നെ ബൊളീവിയൻ ഡയറിയും

അടിയന്തരാവസ്ഥയില്‍ ഞങ്ങള്‍ പൊലീസിനോടേറ്റുമുട്ടി മരിക്കാന്‍ തയ്യാറായി നടക്കുകയായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കാതെ ഞങ്ങളും മാറില്ലെന്നായിരുന്നു വാശി. എന്നിട്ടും എന്നെ പൊലീസ് പിടിച്ചില്ല. 

Image Full Width
Image Caption
മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും
Text Formatted

കാലഘട്ടം ഒരു കുട്ടിക്ക് സത്യത്തില്‍ ഒരു സ്വാതന്ത്ര്യവുമനുവദിക്കുന്നില്ല.
എങ്ങനേലും കോളജ് കടന്നുകിട്ടണേന്നായിരുന്നു പ്രാര്‍ത്ഥന. കോളജില്‍ കിട്ടിയ
സ്വാതന്ത്ര്യം പിന്നെവിടെയും കിട്ടിയില്ല. ഒരു വിദ്യാര്‍ത്ഥിക്ക് കാമ്പസില്‍
കിട്ടുന്ന പ്രിവിലേജ് എനിക്കത്ഭുതമായിരുന്നു. വിദ്യാര്‍ത്ഥിയുടെ കരുത്തിന്റെ
കാലഘട്ടമാണത്. ആ കാലഘട്ടത്തില്‍ സുധീര്‍ അഭിനയിച്ച റാഗിംഗ് പോലുള്ള സിനിമകളിറങ്ങി.

എനിക്ക് തേഡ് ഗ്രൂപ്പെടുത്ത് ചരിത്രം പഠിക്കാനാണിഷ്ടം, പക്ഷെ വീട്ടുകാര്‍
സമ്മതിക്കില്ല. മഹാരാജാസ് കോളജില്‍ ചേരാനാണിഷ്ടം, അതും പാടില്ലെന്നായി. അങ്ങനെ എന്നെ എഞ്ചിനിയറാക്കാന്‍ ഫസ്റ്റ് ഗ്രൂപ്പെടുത്ത് സെൻറ്​ ആല്‍ബര്‍ട്‌സില്‍ ചേര്‍ത്തു. സെക്കന്‍ഡ് ലാംഗ്വേജ് മലയാളവുമെടുത്തു. ആദ്യത്തേത് ഒരിംഗ്ലീഷ് ക്ലാസായിരുന്നു. നന്നായി പഠിപ്പിക്കുന്ന അഗസ്റ്റിന്‍ സാറായിരുന്നു ക്ലാസില്‍. ക്ലാസ്​
പകുതിയാകുമ്പോള്‍ ഒരു സെക്കന്‍ഡ് ഇയര്‍ പ്രിഡിഗ്രി വിദ്യാര്‍ത്ഥി ക്ലാസിലേക്ക്
കയറിവന്ന് മാഷിനുമുന്നില്‍ വളഞ്ഞുകുത്തി നിന്ന് വളിപ്പാ... എന്നൊരു വിളിയും വിളിച്ച് ഇറങ്ങിയങ്ങ് പോയി. പിന്നെ ആ മാഷിന്റെ ക്ലാസ്​ നേരേചൊവ്വേ നടന്നിട്ടില്ല.

ഫസ്റ്റ് ഇയര്‍ സെൻറ്​ ആല്‍ബെര്‍ട്‌സിലെത്തുമ്പോള്‍ കെ.എസ്. യു പ്രബലമാണവിടെ. കൊച്ചിന്‍ ഹനീഫയായിരുന്നു കെ. എസ്. യുവിന്റെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി. ഞങ്ങളവിടെ ഡി. എഫ് ഉണ്ടാക്കി, കുറച്ച് സ്ഥാനങ്ങള്‍ നേടിയെടുത്തെങ്കിലും തോറ്റുപോയി. 

അധ്യാപകരെല്ലാം നന്നായി പഠിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മിക്കവാറും കുട്ടികളും
സമാനമനസ്‌കരുമായിരുന്നു. പ്രിഡിഗ്രി സെക്കന്‍ഡ് ഇയര്‍ അവസാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പ് ഫോട്ടോ പോലും എടുക്കാനൊത്തില്ല. അത്രക്ക് സംഘര്‍ഷമായി. അന്ന് ഹിപ്പികളുടെ കാലമാണ്. എന്റെ ക്ലാസിലു