Sunday, 25 September 2022

മരണവും മനസ്സും


Text Formatted

ആശ്വാസ മരണം
സ്വയം തെരഞ്ഞെടുക്കുന്ന
മനുഷ്യർക്കൊപ്പം, സംതൃപ്​തിയോടെ...

‘അഭിമാനത്തോടെ, സന്തോഷത്തോടെ, അതിലുപരി എളുപ്പമായി മരിക്കാന്‍' ഒരാളെ പ്രാപ്തമാക്കുന്ന പ്രക്രിയയുടെ ഭാഗമായപ്പോൾ, ആദ്യം ചെറിയ മാനസികസംഘര്‍ഷമുണ്ടായി. 
​​​​​​​എന്നാൽ, ഡോക്ടറോടും കുടുംബാംഗങ്ങളോടും ജീവിതാനുഭവങ്ങള്‍ മതിയാക്കണമെന്നു തീരുമാനിച്ച ആളുകളോടും  സംസാരിച്ചപ്പോള്‍,  ഈ പ്രക്രിയയുടെ ഭാഗമാകുന്നതിൽ സംതൃപ്തി തോന്നി. ‘യുത്തനേഷ്യ’യുടെ മാനുഷികവും വൈകാരികവുമായ ഒരനുഭവം.

Image Full Width
Image Caption
ലീന തോമസ്​ കാപ്പൻ
Text Formatted

ഞാന്‍ കാനഡയില്‍  ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഫാര്‍മസിയില്‍ പുതിയ ജോലിയില്‍ പ്രവേശിച്ച ദിവസമായിരുന്നു അന്ന്. ഏതുതരം ജോലിയാണെന്ന് വ്യക്തമായ ധാരണയൊന്നുമില്ല.

നമ്മുടെ നാട്ടിലെ  ആശുപത്രികളില്‍ രക്തക്കുഴലുകള്‍ വഴി കടത്തിവിടുന്ന പലതരം മരുന്നുകള്‍, രോഗാണുവിമുക്തമായ പ്രത്യേക മുറികളില്‍ തയ്യാറാക്കി കൊടുക്കുന്ന ഫാര്‍മസിയാണെന്ന്​ ഒരു ഏകദേശരൂപമുണ്ടെന്നുമാത്രം. മാനേജര്‍ എന്റെ കൂടെ വന്ന് കമ്പനി മുഴുവന്‍ കൊണ്ടുനടന്നു കാണിച്ചു തന്നു. പോകുന്നവഴി അവിടെ ജോലിചെയ്യുന്ന ഓരോരുത്തരെയായി പരിചയപ്പെടുത്തി. എല്ലാവര്‍ക്കും നല്ല ഊര്‍ജമുണ്ടായിരുന്നു.  ‘നൈസ് റ്റു മീറ്റ് യു, വെല്‍ക്കം' എന്നൊക്കെയുള്ള നല്ല വാക്കുകള്‍ കേട്ട് അവസാനം ഫാര്‍മസിസ്റ്റിന്റെ ജോലി ചെയ്യേണ്ട സംവിധാനങ്ങളുള്ള മുറിയിലേക്കുകടന്നു.

മൂന്ന് ഫാര്‍മസിസ്റ്റുകള്‍, മറ്റു ഫാര്‍മസി ടെക്​നീഷ്യന്‍സ്, അസിസ്റ്റൻറ്​സ്​, ഇവരെയെല്ലാം പരിചയപ്പെട്ടു. ഓരോരുത്തരും ഓരോ ജോലിയിലായിരുന്നു. ഒരു ഫാര്‍മസിസ്റ്റിന്റെ അടുത്തെത്തിയപ്പോള്‍ അവര്‍ രോഗിയുടെ പേരുള്‍പ്പെടുന്ന   ‘ഫിസിഷ്യന്‍സ് യൂസ് ഒണ്‍ലി' എന്ന ലേബലൊട്ടിച്ച ബാഗിലേക്ക് മരുന്നുകള്‍ നിറച്ച നാലു സിറിഞ്ചുകള്‍ കടത്തിവെച്ചുകൊണ്ടിരിക്കുകയാണ്. ഫാര്‍മസിസ്​റ്റ്​ ഒപ്പിട്ട   നാലു മരുന്നുകളുടെ പേപ്പറുകള്‍ ഒരു വശത്തായി ഇരിക്കുന്നുണ്ട്. 
‘‘ലീന, ഇത് നമ്മുടെ ‘മെയ്​ഡ്​’ ( MAID) എന്ന ഡിസ്‌പെന്‍സിങ് സര്‍വീസ് ആണ്'’, ആ വാക്കുകള്‍  കേട്ടതും എന്റെ കണ്ണിലെ തിളക്കം മങ്ങിയതുകൊണ്ടാകാം മാനേജര്‍ തോളത്തു കൈയിട്ട് ചേര്‍ത്തുപിടിച്ചു, എന്നിട്ടു തുടര്‍ന്നു;  ‘വ്യക്തിപരമായോ, മതപരമായോ, മാനസികമോയോ ഈ സര്‍വീസ് ചെയ്യാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ നിനക്ക് ഈ മരുന്നുകള്‍