Wednesday, 23 November 2022

സ്വയം മരണം


Text Formatted

ഗൊദാര്‍ദിന്റെ ഐച്ഛികമരണം:  
​​​​​​​ധാര്‍മികതയുടെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടി

മരണം ഏതായാലും ദൈന്യവും കഠിനതരവുമാണ്, അത് മയപ്പെടുത്തി ലഘൂകരിച്ച് സഹിക്കാന്‍ പറ്റുന്നതാക്കാന്‍ യുതനേഷ്യ വഴിതെളിയ്ക്കുകയാണ്. മരണം  എത്രമാത്രം ആത്യന്തികമാണെന്ന് തീര്‍പ്പുകല്‍പ്പിക്കുന്നത് ആധുനികശാസ്ത്രം തിരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സ്വച്​ഛന്ദമൃത്യു എന്നത്​ പുതിയ ആലോചനകളിലേക്ക്​ നയിക്കുന്നു

Image Full Width
Image Caption
ഗൊദാര്‍ദ്
Text Formatted

വിഖ്യാത സിനിമാ സംവിധായകന്‍ ഗൊദാര്‍ദ് സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഡോക്​ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ തന്നെയായിരുന്നു അത്. നിയമപരമായി ഇത് അനുവദിയ്ക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ചായിരുന്നു അദ്ദേഹം തന്നെ തെരഞ്ഞെടുത്ത മഹാപ്രയാണം. അദ്ദേഹത്തിന്റെ സിനിമകളിലെ വ്യക്തിനിഷ്ഠപരതയുടെ തുടര്‍ച്ചപോലെ.

തനിയാവര്‍ത്തനം'  സിനിമയുടെ അവസാനം, ഭ്രാന്തനെന്ന് വിധിക്കപ്പെട്ട ബാലന്‍ മാഷിന്​ അമ്മ വിഷം കൊടുത്ത് മരണത്തിലേക്ക് നയിക്കുകയാണ്​. ‘വണ്‍ ഹു ഫ്ലു ഓവെര്‍ ദി കുക്കൂസ് നെസ്റ്റ്' എന്ന പ്രസിദ്ധ ഹോളിവുഡ് സിനിമയിലും പ്രതിരോധിയ്ക്കാനോ പ്രതികരിയ്ക്കാനോ കഴിവില്ലാതാക്കപ്പെട്ടവനായ റാന്‍ഡില്‍ മക്മര്‍ഫിയെ ബലവാനായ ‘ചീഫ്' തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്. സമൂഹത്തിലെ ഭൂരിപക്ഷത്തെപ്പോലെ പെരുമാറാനും അവരുടെ നിയമങ്ങള്‍ അനുശാസിക്കാനും അപ്രാപ്തരെന്ന് വിധിയെഴുതപ്പെട്ടവരാണ് ഈ രണ്ട് കഥാപാത്രങ്ങളും. മരണമാണ് അവര്‍ക്ക് യോജിച്ചത് എന്ന് നമ്മളെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഈ കഥാന്ത്യങ്ങള്‍. ആ മരണങ്ങള്‍ അവര്‍ സ്വമേധയാ തീരുമാനിക്കുന്നതല്ല, സമൂഹത്തിന്റെ പ്രതിനിധികള്‍ തീര്‍പ്പാക്കുന്നതാണ്. ബാലന്​ ജന്മം നല്‍കിയ അമ്മയ്ക്ക് തീര്‍ച്ചയായും അയാളുടെ ജീവനെടുക്കാനും അവകാശമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കപ്പെടുകയാണ്. സുഗതകുമാരിയുടെ ‘കൊല്ലേണ്ടതെങ്ങനെ'  എന്ന കവിതയിലും സമൂഹനീതികളോട് ചേരാന്‍ അപ്രാപ്തയായ, അതിന്റെ പ്രായോഗികതകളില്‍ പങ്കുചേരാന്‍ പറ്റാത്തവളുമായ മകളെ അമ്മ തന്നെയാണ് ഇല്ലാതാക്കാന്‍ തീരുമാനിക്കുന്നത്. 

‘കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലില്‍ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ...
വല്ലാതെ നോവരുത് 
വേവരുത്, ഒന്നുമാത്രം
എല്ലാം മറക്കുമൊരു ഉറക്കം'

 എങ്ങനെയാണത് നടപ്പ