Sunday, 25 September 2022

നോവല്‍ ആരംഭിക്കുന്നു


Text Formatted
bla-title
Image Full Width
Image Caption
ചിത്രീകരണം: ബൈജു ലൈലാ രാജ്​
Text Formatted

1. ഗുപ്തവിസ്മയം 

ന്തുതന്നെയായാലും തുടങ്ങാന്‍ എപ്പോഴും നല്ല പ്രയാസം തന്നെ. 

സമ്മതിച്ചു, ഈ ചിത്രണം ഇങ്ങനെ ആരംഭിച്ചിരിക്കുന്നു. എന്നാല്‍ അടുത്തതിന് ഇനി എന്തു ചെയ്യും.

അതായത്, എളുപ്പമല്ല ഇതൊന്നും. വരച്ചു തുടങ്ങിക്കഴിഞ്ഞതിനാല്‍ ഇത് ഇനി മുട്ടൊന്നുമില്ലാതെ മുന്നോട്ടുപോയേയ്ക്കും. പക്ഷേ പ്രശ്‌നം, ഇത് എങ്ങനെ അവസാനിപ്പിക്കും എന്നുള്ളതാണ്. അടുത്ത ചലച്ചിത്രത്തിന്റെ ഏകദേശരൂപം മനസ്സില്‍ തിരക്കുകൂട്ടിയാലേ ഇതില്‍ നിന്ന് എനിക്ക് രക്ഷപ്പെടാനാവൂ എന്നാണല്ലോ.

സാധാരണ സംവിധായകര്‍ക്കൊന്നും ഇത്രമാത്രം ഞെരുക്കം നേരിടേണ്ടിവരാറില്ല. നിലവിലുള്ള ചിട്ടവട്ടങ്ങള്‍ക്കനുസരിച്ച് ഒതുങ്ങിക്കൂടുന്നവര്‍ക്ക് എല്ലാം താരതമ്യേന സുഗമം തന്നെ. അ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകളെല്ലാം കഴിഞ്ഞു എന്നുതോന്നിയാല്‍ പേരായി അതുതന്നെ എടുക്കാം: അനവധി.

എന്നാല്‍ പ്രചോദനം നല്‍കാനായി ആരുമേ ഇല്ല എനിക്ക് എന്നൊന്നും പരാതിപ്പെടാന്‍ പറ്റില്ല. ഇന്നലെ ആ നിത്യ പറഞ്ഞതുതന്നെ ഇപ്പോഴും ഇവിടെ കിടന്നുമുഴങ്ങുന്നില്ലേ.

എന്തൊരു മോഹനമായ വാഗ്ദാനമാണ് അത്.

മിസ്റ്റര്‍ ഗുപ്തന്‍, ഞാന്‍ ദക്ഷിണദേശങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ചു, സകലരേയും കൊതിപ്പിച്ച മാനസറാണിയായി എന്നതെല്ലാം നേരാണ്. പക്ഷേ ഒന്നോര്‍ക്കുമ്പോള്‍ എന്റെ ഉള്ളം നോവുന്നു. ഒരു ഉര്‍വ്വശി - ഒരിക്കലെങ്കിലും അതൊന്ന് കിട്ടിയില്ലല്ലോ എനിക്ക്...

നിങ്ങള്‍ക്ക് എന്റെ സങ്കടം മനസ്സിലാവുന്നുണ്ടോ എന്നറിയില്ല ഗുപ്തന്‍.
ഞാന്‍ എന്തുവേണമെങ്കിലും തരാം... എന്തും!...
എനിക്ക് അത് ഒന്നു വാങ്ങിത്തരുവോ?...

അവസാനത്തെ ആ ചോദ്യം തേന്‍പുരട്ടി കൊഞ്ചിക്കൊണ്ടായിരുന്നു.
ഒരു ആണ്‍പിറന്നവനും അതില്‍ വീഴാതിരിക്കില്ല എന്ന് ആയമ്മയ്ക്ക് തീര്‍ച്ചയായിരിക്കും. അഭിനയിച്ച കഥാപാത്രങ്ങള്‍ക്കുവേണ്ടിയെല്ലാം ശബ്ദം നല്കിയത് മറ്റാരോ ആയിരുന്നെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വേണ്ടപ്പോഴെല്ലാം കൊഞ്ചാനും കേഴാനും കലിതുള്ളാനും കഴിയുന്നത് ഒരു സിദ്ധി തന്നെ.
ഈയമ്മ രാഷ്ട്രീയത്തില്‍ എത്ര സ്വാധീനം ചെലുത്തുന്നു എന്നു നോക്കൂ. നിത്യയുടെ അറുപതാം പിറന്നാള്‍