Wednesday, 07 December 2022

അടിമമക്ക


Text Formatted

നിയമസഭ നടത്തിയ കൊടുംവഞ്ചന, ആദിവാസി സമരങ്ങളെ നിർജീവമാക്കിയ പാല​ക്കാ​ട്ടെ ബന്ദി നാടകം

​​​​​​​ഞങ്ങള്‍ രാഷ്ട്രപതിയെ കാണാന്‍ പോയപ്പോൾ, സര്‍ക്കാരിലെ ചില ഉന്നതര്‍ ചോദിച്ചത്, ജാനുവിന് ഇതിനൊക്കെ പണം എവിടെനിന്നാണ് എന്നായിരുന്നു. അന്ന് രാഷ്ട്രപതിയെ കാണാന്‍ പോകാന്‍ മലബാറിലെ ചില പത്രപ്രവര്‍ത്തകരാണ് വ്യക്തിപരമായി എന്നെ സഹായിച്ചത്. 

Image Full Width
Text Formatted

അധ്യായം 19

നവല്ലി ഭൂസമരം നടക്കുന്ന സമയത്താണ്, ആദിവാസി ഏകോപന സമിതി എന്ന സംഘടന രൂപീകരിക്കുന്നത്. ആദിവാസി വികസന പ്രവര്‍ത്തക സമിതിയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തുമ്പോള്‍ വയനാട്ടിൽ മാത്രമായി ഒതുങ്ങുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഭൂസമരത്തിന്റെ പ്രചാരണം എത്തിക്കുന്നതിനാണ് ആദിവാസി ഏകോപന സമിതി രൂപീകരിച്ചത്. ഇതിന്റെ പ്രസിഡൻറ്​ ഞാനും സെക്രട്ടറി ഇടുക്കി ജില്ലയിലെ സലീംകുമാറും ആയിരുന്നു.

സംഘടനയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വാഹനപ്രചാരണജാഥ നടത്താന്‍ തീരുമാനിച്ചു. ജാഥ ആരംഭിക്കാൻ പൈസയില്ലാത്തതുകൊണ്ട് എന്റെ കാതിലെ ജിമിക്കി കമ്മല്‍  പണയം വെച്ചു. വയനാട്ടില്‍ നിന്നുള്ള ജീപ്പില്‍, 1995 ആഗസ്റ്റ് 13ന് പനവല്ലി മിച്ചഭൂമിയില്‍ നിന്ന്​ ജാഥ ആരംഭിച്ചു. മമ്മദും, ബിന്നിയുമായിരുന്നു ഡ്രൈവര്‍മാര്‍. ആദിവാസികളുടെ രാഷ്ട്രീയഅജണ്ടയും, സമരങ്ങളുടെ നിയമപരവും, സാമൂഹ്യവും രാഷ്ട്രീയവുമായ അടിസ്ഥാനവും പൊതുജനങ്ങളെ അറിയിക്കുക, സമരങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെയും, അടിസ്ഥാന സംഘടനകളുടെയും ഐക്യദാര്‍ഢ്യവും സഹായവും ലഭ്യമാക്കുക എന്നിവയായിരുന്നു ജാഥയുടെ ലക്ഷ്യം. ജാഥക്ക് എല്ലാ ജില്ലകളിലും ആളുകള്‍ സഹകരിച്ച് സ്വീകരണം ഒരുക്കിയിരുന്നു. 22 ദിവസത്തെ ജാഥ സെപ്തംബര്‍ മൂന്നിന് തിരുവനന്തപുരത്ത് അവസാനിച്ചു. ഇതായിരുന്നു എന്റെ ആദ്യ വാഹനപ്രചാരണ ജാഥ.

ആദിവാസി ഭൂസമരം നടന്നുകൊണ്ടിരിക്കുമ്പോള്‍, പാലക്കാട് കലക്ടറെ  ബന്ദിയാക്കി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ബന്ദിനാടകം  ആദിവാസി സമരങ്ങളെ നിര്‍ജീവമാക്കാനേ സഹായിച്ചുള്ളൂ. അവര്‍ അങ്ങനെയൊരു പ്രവൃത്തി ചെയ്തത് ആദിവാസികള്‍ക്ക്  ഒരു നേട്ടവും ഉണ്ടാക്കിയില്ല.

ആ സമയം വരെ, സ്ഥിരമായി 12 അംഗങ്ങള്‍ ജാഥയിലുണ്ടായിരുന്നു. ആദിവാസി സംഘടനകളായ തിരുവിതാംകൂര്‍ മലയരയ മഹാസഭ, മണ്ണാന്‍ മഹാസഭ, വേട്ടുവ മഹാസഭ, അഗസ്ത്യവനം കാണിക്കാര്‍ സമിതി, ദലിത് സംഘടനകളായ കേരള പുലയ മഹാസഭ, അധഃസ്ഥിത നവോത്ഥാന മുന്നണി, ബഹുജന്‍ സമാജ് പാര്‍ട്ടി, ദലിത് പാന്തേഴ്‌സ്, തൊഴിലാളി സം