Monday, 18 October 2021

Children's Book


Text Formatted

​​​​​​​രണ്ടു കാലിലും വെവ്വേറെ നിറത്തിലെ

നീണ്ട സ്റ്റോക്കിങ്‌സ് ഇടുന്ന ഒരു പെണ്‍കുട്ടി

ആധുനിക ബാലസാഹിത്യ ക്ലാസിക്കുകളാണ് സ്വീഡിഷ് എഴുത്തുകാരി ആസ്ട്രിഡ് ലിന്‍ഡ്ഗ്രന്റെ പിപ്പികഥകള്‍. ലോകമെങ്ങുമുള്ള ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത പിപ്പി ലോങ്‌സ്‌റ്റോക്കിങ് പരിചയപ്പെടാം
 

Image Full Width
Image Caption
പിപ്പി ലോങ്‌സ്റ്റോക്കിങ് കവർ
Text Formatted

പിപ്പി അങ്ങനെയാണ്! ലോകത്തെ ഏറ്റവും ശക്തിയുള്ള പെണ്‍കുട്ടിയാണത്രെ! ലോകത്ത് ഒരു പൊലീസുകാരനുമില്ല പിപ്പിയോളം ശക്തിയുള്ളതായി. പിപ്പി വലിയ പണക്കാരിയുമാണ്. നിറയെ സ്വര്‍ണനാണയങ്ങളുള്ള വലിയ ഒരു ബാഗുമുണ്ട് അവളുടെ കയ്യില്‍. അവള്‍ വില്ല വില്ലേക്കുള്ള എന്ന വലിയ വീട് വാങ്ങി. അവിടെ അവള്‍ ഒറ്റയ്ക്ക് താമസിക്കാന്‍ പോവുകയാണ്.  ഒരു കുതിരയും മിസ്റ്റര്‍ നില്‍സണ്‍ എന്നു പേരുള്ള അവളുടെ കുരങ്ങനുമായി. പിപ്പിക്ക് അമ്മയും അച്ഛനുമൊന്നുമില്ല.

pippi

അവള്‍ക്കതില്‍ ഒരു പ്രശ്‌നവുമില്ല. മാത്രവുമല്ല, അവള്‍ നല്ല രസമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പോയി ഉറങ്ങൂ എന്നു പറയാന്‍ ആരുമില്ലല്ലോ. സ്വീഡിഷ് എഴുത്തുകാരി ആസ്ട്രിഡ് ലിന്‍ഡ്‌ഗ്രെന്‍ (1907-2002) എഴുതിയ പിപ്പി കഥകള്‍ ലോകത്തെ ആധുനിക ബാലസാഹിത്യ ക്ലാസിക്കുകളാണ്. 

astrid lindgren
ആസ്ട്രിഡ് ലിന്‍ഡ്‌ഗ്രെന്‍

പിപ്പി ലോങ്‌സ്റ്റോക്കിങ് എന്ന ലിന്‍ഡ്ഗ്രന്റെ ഏറ്റവും പ്രസിദ്ധമായ കഥ 1945ലാണ് സ്വീഡിഷ് ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നത്. 1950ല്‍ ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിക്കപ്പെട്ടു. പിപ്പി ഗോസ് ഓണ്‍ ബോര്‍ഡ്, പിപ്പി ഇന്‍ ദ സൗത്ത്‌ സീസ് എന്നീ രണ്ടു പുസ്തകങ്ങളും കൂ