Thursday, 08 December 2022

വ്യക്തി ജീവിതം കാലം


Text Formatted

സൈമണ്‍ ബ്രിട്ടോ റോഡ്രിക്‌സ് ​​​​​​​ജീവിതം പറയുന്നു- 3

അത് സംഭവിച്ചില്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയത്തിന്
ശവപ്പെട്ടി പണിയേണ്ടിവരും...

പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് സങ്കല്‍പ്പം തന്നെ ഒന്നിനെയും അമിതമായി ചൂഷണം ചെയ്യാന്‍ പാടില്ലെന്നതാണ്. ഒരാളുടെ യാത്രക്ക് നാലാള്‍ക്ക് സഞ്ചരിക്കാവുന്ന കാറുകളുപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തണമെന്ന് ഒരിക്കല്‍ ഞാന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. പിണറായിയും വി. എസും
ഒരുമിച്ചൊരു കാറില്‍ സഞ്ചരിക്കുമോയെന്ന് അവിടെയുള്ളവര്‍ അന്നെന്നെ പരിഹസിച്ചു.

Image Full Width
Image Caption
സൈമൺ ബ്രി​ട്ടോ
Text Formatted

രാഷ്ട്രീയപ്രവര്‍ത്തകർ ജലത്തിലെ മത്സ്യം പോലെയാണെന്ന് ലെനിന്‍
പറഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ പ്രശ്‌നങ്ങളെ അവർ ഏറ്റെടുക്കുകയാണ്. പ്രശ്‌നമുണ്ടോയെന്ന് അന്വേഷിച്ചുനടക്കുകയല്ല, അത്
നമ്മളിലേക്ക് വരികയാണ്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ഫിലോസഫിയില്‍ ഇപ്പോള്‍
ചര്‍ച്ചയില്‍പ്പോലുമില്ലാത്തൊരു പ്രധാന ഭാഗമുണ്ട്. തീസിസ്, ആന്റി തീസിസ്, സിന്തസിസ്. ചര്‍ച്ചചെയ്തവരുമ്പോള്‍ പ്രാക്‌സിസിനെപ്പറ്റി പറയുന്നുണ്ട്. അന്റോണിയോ ഗ്രാംഷി അതിനെ ഭംഗിയായി വ്യാഖ്യാനിച്ചിട്ടുമുണ്ട്. ഡയലെറ്റിക്കല്‍ മെറ്റീരിയലിസം കഴിഞ്ഞ് പ്രാക്‌സിസും ജ്ഞാനസിദ്ധാന്തവും ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. അതില്‍, യാദൃച്​ഛികതയെപ്പറ്റി പറയുന്നുണ്ട്.

എനിക്ക് കുത്ത് കൊണ്ടത് യാദൃച്​ഛികത, അല്ലെങ്കില്‍ ഞാന്‍ വിധിയിലേക്ക് പോയാലോ?. ഞാന്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ ആര്‍.എസ്​.എസുകാര്‍ ആളുമാറിക്കുത്തിയ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. അയാളുടെ അനുജന്
സംഭവിക്കേണ്ട അപകടം ചേട്ടന് സംഭവിച്ചു. എനിക്കെന്തിനിങ്ങനെ സംഭവിച്ചുവെന്നാണ് അയാള്‍ ചോദിച്ചത്. ഞാനും സ്വയം അങ്ങനെ ചോദിച്ചാല്‍ ഉത്തരമില്ല, നിരാശയിലേക്ക് പോകും. പക്ഷെ, നമ്മുടെ ഓരോ തളര്‍ച്ചയില്‍ നിന്നും നിലവിലുള്ള ഭൗതികസാഹചര്യമുപയോഗിച്ച് തിരിച്ചുവരവ് നടത്തുകയാണ്. ആ ശൈലി തന്നെയാണ് രാഷ്ട്രീയത്തിലും പ്രയോഗിച്ചത്.

മുമ്പുണ്ടായിരുന്നത് കര്‍ഷകത്തൊഴിലാളി സമരങ്ങളും തെങ്ങുകയറ്റത്തൊഴിലാളി
സമരങ്ങളും കമ്പനിസമരങ്ങളും ലോക്കൗട്ടുകളും തല്ലുന്നവരുടെ പക്ഷം പിടിക്കുന്ന
സമരങ്ങളുമൊക്കെയാണ്. പക്ഷെ ഞാന്‍ കുത്ത് കൊള്ളുന്ന കാലത്ത് മഹാരാജാസ് കോളജില്‍ പെണ്‍കുട്ടികളെ സിബ്ബ് ഊരിക്കാണിച്ചതിന്റെ പേരില്‍ പോലും