Tuesday, 19 October 2021

കവിത


Text Formatted
vishnu prasad
എം.ആർ. വിഷ്​ണുപ്രസാദ്​

 

കോമഡിയുത്സവം


ഒന്ന്: മനുഷ്യന്‍ 

ടിവിക്കുമുന്നിലെയത്താഴവേളയില്‍
വട്ടം തുടിക്കുന്ന ചപ്പാത്തി ചീന്തിയും
നാളികേരപ്പാലുരുക്കിത്തിളപ്പിച്ച
കോഴിക്കറിമുക്കി നാക്കിലനെ പോറ്റിയും
പത്തുനാനൂറു വരുന്ന ചാനല്‍ക്കളി
ത്തട്ടിലെ ഘോഷങ്ങളെണ്ണിക്കഴിയവെ
അക്കങ്ങളോരോന്നഴിഞ്ഞു വന്നു
പലര്‍ കാട്ടുന്ന മായകള്‍ നോക്കി നിന്നു
കോമഡിയുത്സവം കേരളഭൂപടം
ജാതിതൊഴുത്തിലെ ദൈവപ്രദര്‍ശനം
നാട്ടിലെ പാട്ടുകാര്‍ നാടകകൂട്ടുകാര്‍
ചാറ്റും ചിലങ്കയും ചോരയിലേറ്റിയോര്‍
കണ്ടതും കേട്ടതും മെയ്യില്‍ വരുത്തിച്ചു
ഹാസ്യം പടുക്കുന്ന ശാരീരഗംഭീരര്‍
വായില്ലയെങ്കിലും കുന്നിലപ്പന്‍ വന്നു
കാട്ടുന്നതൊക്കെയും ശബ്ദവിനോദങ്ങള്‍
യാഗത്തിലൂടെ പുകയും പൊടിയുമായ്
കണ്ണിനെ നീറ്റുന്ന മേഴത്തോളഗ്നിയും
നെല്ലും പതിരും നിറഞ്ഞോരിടങ്ങളെ
പാറ്റിക്കൊഴിക്കുന്ന പാക്കനാരച്ചനും
രജകന്റെ മുറ്റത്ത് കുഴിയില്‍ വിളമ്പുന്ന
കല്ലും പതിരും നിറഞ്ഞ വേദാന്തവും
ശൂദ്രന്റെ നാക്കത്ത് ലോകായതങ്ങളെ
വാര്‍ക്കുന്ന വള്ളോന്റെ ബുദ്ധപ്രവൃത്തിയും
യുദ്ധമില്ലാതെയിരുമ്പുവാള്‍ പൂജിച്ചു
രക്തം ഭജിക്കും വടുതല നായരും
അമ്മേടെ താവഴിക്കൂണും വിലാസവും
കെട്ടിച്ചമയ്ക്കുന്ന കാരയ്ക്കലമ്മയും
യക്ഷിയും പക്ഷിയും പേയും പിശാചുമായ്
ഉള്ളകമൂരുന്ന ചാത്തന്‍ഗുരുക്കളും
ഉപ്പും പരുത്തിയും വിറ്റ് കാശാക്കുന്ന
കൊറ്റന്റെ കണ്ണിലെ നാണയത്തൂക്കവും
കണ്ട മരങ്ങളില്‍ കാണാക്കരിങ്കല്ലില്‍
തെയ്യങ്ങളുണ്ടെന്നു തോന്നുന്ന തച്ചനും
പാണന്റെ തൊള്ളയില്‍ പൂത്ത മലര്‍കളും
പാറകള്‍ കീഴോട്ടുരുട്ടുന്ന ഭ്രാന്തനും
വന്നു നിന്നങ്ങനെ വാഴുന്ന കാഴ്ചയില്‍
കോമഡിയുത്സവം കേരളഭൂപടം.
കേരളഭൂപടം കോമഡിയുത്സവം
ജാതിതൊഴുത്തിലെ ദൈവപ്രദര്‍ശനം


രണ്ട്: മൃഗം 

കൊമ്പിന്‍ മേലെയരുളും കിളിയേ
തൊള്ളയിലുടലായ് വനമുള്ളോളേ
അനുകരണത്തിനു കുരലു തെളിക്കും
കിളിപതി വാഴുക തുണ മുറിയാതെ
ഉണരും വെളിവിനെ വായില്‍ക്കൂടി
പകരാനും ഗതി നീട്ടാനും ചില 
ചരിവുകളൊച്ചയിലാറാടും പടി 
നിന്ന് പുലര്‍ന്നു രസിപ്പാനും
ഒരുവുരു പലവുരു കനിയും കിളിയേ
വന്നു വസിക്കുക തൊണ്ടക്കുഴിയില്‍
ഒച്ചകള്‍ പെറ്റു തുടിക്കും വനമേ
കിളി