Monday, 18 October 2021

കവിത


Text Formatted
ellas-bas-cover.jpg
എല്ലന്‍ ബാസ്

​​​​​​​എല്ലൻ ബാസിന്റെ കവിതകൾ

മേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ജനിച്ചു. ഇപ്പോള്‍ കാലിഫോർണിയയില്‍ ജീവിക്കുന്ന എല്ലന്‍ ബാസ്​ അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയയായ സമകാലിക കവികളിലൊരാളാണ്. തന്റെ കവിതയെപ്പറ്റി അവര്‍ പറയുന്നതിങ്ങനെ: "I work to speak in a voice that is meaningful communication. Poetry is the most intimate of all writing. I want to speak from me to myself and then from me to you.' പുഷ്‌കാര്‍ട്ട് പ്രൈസും പാബ്ലോ നെരൂദ പ്രൈസും ലഭിച്ചിട്ടുള്ള അവര്‍ ലോകത്താദ്യമായി പുറത്തു വന്ന പെണ്‍കവിതകളുടെ സമാഹാരത്തിന്റെ എഡിറ്ററാണ് - "No More Masks! An Anthology of Poems by Women (1973)'.   ഒമ്പതു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: Mules of Love (2002) (Lambda Literary Award ) , The Human Line (2007),  Like a Beggar ' (2014) , Indigo (2020  ). Academy of American Poets  ചാന്‍സലറാണിപ്പോൾ.

Indigo , Like  a  Beggar  എന്നീ കവിതാസമാഹാരങ്ങളിലെ  മൂന്നു കവിതകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. ഇന്ത്യയുമായി ഒരു ബന്ധം അവരുടെ കവിതകളില്‍ പലയിടത്തും കാണാം. മകളുടെ പേര് സരസ്വതി എന്നാണ്.

ചെറുദേശം 

പേര് മറന്നു പോയ ഒരാളെ 
പരിചയപ്പെടുത്തുന്നതിലെ സങ്കോചം 
ധ്വനിപ്പിക്കുന്ന  ടാര്‍ട്ല്‍  എന്ന സ്‌കോട്ടിഷ് പദം 
ഒരു സവിശേഷപദമാണെന്നു തോന്നുന്നു,
അതുപോലെ മുടിയിഴകളെ മന്ദമന്ദം 
തടവുന്നതിനു പറയുന്ന  ബ്രസീലിയന്‍ 
പോര്‍ട്ടുഗീസ് പദം  കഫ്ഫൂണെയ്ക്ക് പകരം 
വേറെന്തു പദമുണ്ട്?

ആനന്ദിക്കാന്‍ തീരുമാനിക്കുന്നതിനു 
ഏതെങ്കിലും ഭാഷയില്‍ ഒരു പദമുണ്ടോ?
നമ്മുടെ