Wednesday, 29 March 2023

വ്യക്തി ജീവിതം കാലം


Text Formatted

സൈമണ്‍ ബ്രിട്ടോ റോഡ്രിക്‌സ് ​​​​​​​ജീവിതം പറയുന്നു- 4

മഹാരാജാസിലെ ആ മരച്ചുവട്ടിൽ,
​​​​​​​സീനയെ ആദ്യമായി കാണുന്നു...

ഞാന്‍ കാമ്പസിന്റെ ഒരു മൂലയില്‍ കിടക്കുകയായിരുന്നു. ഇവിടെവച്ച്, ആ മരത്തിന്റെ ചുവട്ടില്‍വച്ചാണ് ഞാന്‍ ആദ്യമായി സീനയെ കാണുന്നത്. അന്ന് നിറയെ ബോഗന്‍വില്ലകള്‍ പൂത്തുനില്‍പ്പുണ്ടായിരുന്നു.

Image Full Width
Image Caption
സൈമണ്‍ ബ്രിട്ടോയ്ക്കൊപ്പം സീനാ ഭാസ്കർ
Text Formatted

ഹാരാജാസ് കോളേജിലെ എന്റെ ഭൂതകാലം പറയാനാവില്ല.

1992 ഡിസംബര്‍ ആറിന് മഹാരാജാസില്‍ എസ്.എഫ്.ഐ. സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ നടന്നു. അതില്‍ പങ്കെടുക്കാന്‍ വന്ന ഞാന്‍ കാമ്പസിന്റെ ഒരു മൂലയില്‍ കിടക്കുകയായിരുന്നു. ഇവിടെവച്ച്, ആ മരത്തിന്റെ ചുവട്ടില്‍വച്ചാണ് ഞാന്‍ ആദ്യമായി സീനയെ കാണുന്നത്. അന്ന് നിറയെ ബോഗന്‍വില്ലകള്‍ പൂത്തുനില്‍പ്പുണ്ടായിരുന്നു. അതിനുശേഷം പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇടയ്ക്ക് തിരുവനന്തപുരത്തേക്ക് പോയിവന്നു. എം.എല്‍.എ.യായശേഷം
പരമാവധി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. 52ഓളം പേര്‍ എസ്.എഫ്.ഐ.യില്‍ നിന്ന്​
ഒരുമിച്ച് രാജിവെക്കാനൊരുങ്ങുമ്പോള്‍ അവരുമായി ഒത്തുതീര്‍പ്പ് സംഭാഷണം നടത്തിയതും ഇതേ സ്ഥലത്തുവച്ചായിരുന്നു. കൂട്ടത്തോടെ പോകാതെ ഓരോരുത്തരായി, വ്യക്തിപരമായി രാജിക്കത്ത് നല്‍കി സംഘടന വിട്ടുപോകാവുന്നതാണെന്ന് ചര്‍ച്ചയ്ക്കുശേഷം ഞങ്ങള്‍ പറയുമ്പോള്‍
അവരെല്ലാം പ്രസ്ഥാനം വിട്ടുപോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.  മഹാരാജാസ് ഗ്രൗണ്ടിലെ സമരമരത്തിനുമുന്നില്‍ നിന്ന്​ അവര്‍ പിന്നെയും മുദ്രാവാക്യം വിളിച്ച് നടന്നുപോകുന്നത് കാണാനായി.

ബാലചന്ദ്രന്‍ ചുള്ളിക്കാട് ബി.എ.ക്ക് ചേരാന്‍ മഹാരാജാസിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്​ സി.പി.ഐ. (എം.എല്‍.) ആഭിമുഖ്യമുണ്ടായിരുന്നു. ഞങ്ങളുടെ
രാഷ്ട്രീയത്തിന് വിരുദ്ധമായിരുന്നു അത്​. എങ്കിലും ഞങ്ങളെതിര്‍ത്തില്ല, പഠിക്കട്ടെ,
അയാളുടെ രാഷ്ട്രീയത്തെ നമ്മുടെ രാഷ്ട്രീയം കൊണ്ട് നേരിടാം എന്നു തീരുമാനിച്ചു.

പിന്നിടൊരിക്കല്‍ എ.ബി.വി.പി.ക്കാരെല്ലാം കൂടി മഹാരാജാസിലെ  പനച്ചുവട്ടിലൊത്തുകൂടാന്‍ തുടങ്ങി. അതിനെ പരിഹസിക്കാന്‍ ഞങ്ങളതിനെ
മണ്ടന്‍ പനയെന്ന് ഇരട്ടപ്പേരുവിളിച്ചു. അങ്ങനെ എ.ബി.വി.പി.ക്കാരില്‍ നിന്ന്​ പന
രക്ഷപ്പെട്ടു. കുറച്ചുനാള്‍ കഴിഞ്ഞ് എസ്.യു.സി.ഐ.ക്കാര്‍ പതിയെ ശക്തി