Wednesday, 29 March 2023

പോപ്പുലർ ഫ്രണ്ടും ആർ.എസ്​.എസും


Text Formatted

ഹിന്ദുത്വവാദികളെ  എതിര്‍ക്കുന്ന മതേതരസഖ്യത്തില്‍ 

‘അള്ളാഹു അക്ബര്‍' എന്നുവിളിക്കുന്ന
പാര്‍ട്ടികളുണ്ടായാല്‍ എന്തുസംഭവിക്കും?

ഹിന്ദുത്വയെ എതിര്‍ക്കാന്‍ ഒരു മതനിരപേക്ഷ മനുഷ്യന്‍ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ഇറങ്ങി എന്നിരിക്കട്ടെ? അയാള്‍ എന്തുമുദ്രാവാക്യം വിളിക്കണം, തക്ബീര്‍? അതോ ജയ് ശ്രീറാം?  ഫലത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയെ എപ്പോഴെങ്കിലും തോല്‍പ്പിക്കാന്‍ സാധ്യതയുള്ള മതനിരപേക്ഷ മനുഷ്യരെ വര്‍ഗീയത പറഞ്ഞു ചിതറിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് പോപ്പുലര്‍ ഫ്രണ്ടിനുള്ളത്.

Image Full Width
Image Caption
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാർച്ചും ആര്‍.എസ്.എസിന്റെ ഡ്രില്ലും
Text Formatted

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും  ബി.ജെ.പി. നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമ്പോള്‍ ഈ രണ്ടു കക്ഷികളെയും ഒരു വിധം അറിയുന്ന മനുഷ്യര്‍ക്ക്, ചിലര്‍ക്കെങ്കിലും, ഒരാശയക്കുഴപ്പം ഉണ്ടാകും. ഈ ലേഖകനുണ്ട്.  

പലതരം കുറ്റങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനുനേരെ സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. അതില്‍ അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം മുതല്‍ കൊലപാതകങ്ങളും കൈവെട്ടുകേസുമൊക്കെയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് ഈ സംഘടനയെ നിരോധിച്ചില്ലെങ്കില്‍ അവര്‍ തങ്ങളുടെ അട്ടിമറിശ്രമങ്ങള്‍ തുടരും, ഭീകരവാദികളുടെ ഭരണത്തിനുവേണ്ടിയുള്ള ശ്രമവും രാജ്യവിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളും തുടരും.

ഒപ്പം ഒരു കാര്യം കൂടി കുറ്റപത്രത്തില്‍ കാണുന്നുണ്ട്: ‘സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദത്തിലേക്ക് നയിക്കുക, ജനാധിപത്യം എന്ന ആശയത്തെത്തന്നെ അട്ടിമറിക്കുക, രാജ്യത്തിന്റെ ഭരണഘടനാപരമായ അധികാരത്തോട് ബഹുമാനക്കുറവ് കാണിക്കുക.'

ഹിന്ദുത്വശക്തികള്‍ ഇന്ത്യ കീഴടക്കിക്കഴിഞ്ഞെന്നും അവര്‍ക്കെതിരെയുള്ള പ്രതിരോധമരൂപമാണ് തങ്ങളെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് തങ്ങളുടെ അനുയായികളെ വിശ്വസിപ്പിച്ചുവച്ചിരിക്കുന്നത്, അല്ലെങ്കില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. 

ഇത് കാണുമ്പോള്‍ നമ്മള്‍ ആലോചിച്ചുപോവില്ലേ, ആരാണ് ഈ രാജ്യത്തിന്റെ ഭരണഘടനയെ, അതിന്റെ അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കാന്‍ നോക്കുന്നത്; അങ്ങേയറ്റം വൈവിധ്യം നിറഞ്ഞ ഈ നാടിനു പിടിച്ചുനില്‍ക്കാനുള്ള മുന്നുപാധി