Monday, 18 October 2021

Healing Hands


Text Formatted

ചില എപ്പിഡെമിയോളജിക്കല്‍ വിചാരങ്ങൾ

കോവിഡ്​ 19 രോഗവ്യാപന ശാസ്​ത്രത്തിലുണ്ടാക്കിയ പ്രതിസന്ധികൾ ആഴത്തിൽ പരിശോധിക്കപ്പെടുന്നു

Image Full Width
Image Caption
ഡോ. എ. കെ. ജയശ്രീ
Text Formatted

കോവിഡ് 19 മഹാവ്യാപിക്ക് സാക്ഷ്യം വഹിച്ച ഇരുപത്തൊന്നാം നൂറ്റാണ്ട് മനുഷ്യരുടെ ജീവിതശൈലീ മാറ്റത്തിനും ജ്ഞാനോല്‍പാദനരീതി മാറ്റത്തിനും കൂടി സാക്ഷിയാകും. കോവിഡാനന്തര കാലം എങ്ങനെ ആയിരിക്കുമെന്ന് തത്വചിന്തകരും സാധാരണക്കാരും ഒരുപോലെ ആശ്ചര്യപ്പെടുന്നു. അധികം ചിന്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മൈക്രോബയോളജിസ്റ്റുകള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും കോവിഡ്, സമയം കൊടുത്തില്ല. വളരെവേഗം അവര്‍ രാജ്യാന്തരയാത്ര തുടങ്ങുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഈ വ്യാധിയെ കുറിച്ച് ചിന്തിക്കാതിരിക്കാനും കൂടുതല്‍ ചിന്തിച്ച് അനിശ്ചിതത്വത്തിലാകാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിയില്ല. തെറ്റുകള്‍ വന്നേക്കാമെങ്കിലും, നിലവിലുള്ള അറിവനുസരിച്ച് പെട്ടെന്ന് തീരുമാനങ്ങള്‍ കൈക്കൊണ്ടേ മതിയാകൂ.   

എപ്പിഡെമിയോളജി എന്തുചെയ്യണം?

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്കും പ്രതിരോധ തന്ത്രങ്ങള്‍ക്കും പലപ്പോഴും വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. അവപരിശോധിക്കുകയും, തിരുത്തേണ്ടത് തിരുത്തി മുന്നോട്ടു പോവുകയും ചെയ്യാനേ കഴിയൂ. സാധാരണ രോഗശാസ്ത്രവിദഗ്ധരുടെ അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും പ്രാമുഖ്യമുണ്ടാകേണ്ട ഒരു മേഖലയാണ് രോഗപ്രതിരോധവും ഗവേഷണവും മറ്റും. എന്നാല്‍ കോവിഡ് അതിവ്യാപനവും, മരണങ്ങളും ആശുപത്രികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറം ഉണ്ടായേക്കാവുന്ന രോഗികളുടെ എണ്ണവും കണക്കിലെടുത്ത് "ലോക്ക്ഡൗണ്‍' എന്ന അസാധാരണ പ്രതിരോധ തന്ത്രത്തിലേക്ക് മിക്ക രാജ്യങ്ങള്‍ക്കും പോകേണ്ടി വന്നു. ഉല്‍പാദന- സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാല്‍, പെട്ടെന്നുതന്നെ ഇതിന് സാമ്പത്തിക രാഷ്ട്രീയമാനം കൈവന്നു. മരണവും മരണഭീതിയും ദാര്‍ശനികവും ധാര്‍മികവുമായ പല ചോദ്യങ്ങളും ഉയര്‍ത്തി. ഇറ്റാലിയന്‍ തത്വചിന്തകനായ അഗമ്പന്‍ ജനങ്ങളെ മരണഭീതിയിലാഴ്ത്തുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏകാധിപത്യത്തിലേക്ക് രാജ്യങ്ങളെ കൊണ്ടെത്തിക്കുന്ന രാഷ്ട്രീയ മുതലെടുപ്പായാണ് കണ്ടത്. "ബര്‍ത്ത് ഓഫ് ദി പ്രിസണി'ല്‍,  ഫ്രഞ്ച് തത്വചിന്തകനായ മിഷായേല്‍ ഫൂക്കോ അവതരിപ്പിക്കുന്ന ജൈവരാഷ്ട്രീയപരികല്‍പനക്ക് സമാനമായ ചിന്തകള്‍ ഇതോടനുബന്ധിച്ച് പല ചിന്തകരും മുന്നോട്ടു വച്ചിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ പ