Tuesday, 19 October 2021

Healing Hands


Text Formatted

കോവിഡ്; മനുഷ്യന് പ്രകൃതി ചെയ്യുന്ന വേദനാജനകമായ
​​​​​​​ഒരു നേത്രശസ്ത്രക്രിയ

കോവിഡ് പൈശാചികമായ ഒരു ചൂണ്ടുപലകയാണ്. പ്രാപഞ്ചിക നിയമങ്ങള്‍ക്കെതിരെ മനുഷ്യന്‍ നീങ്ങുമ്പോള്‍ അവനെ ഞെട്ടിച്ചുണര്‍ത്തുന്ന ജാഗ്രതയുടെ കടും വെളിച്ചം

Image Full Width
Image Caption
ഡോ. എം. മുരളീധരൻ
Text Formatted

ഴിഞ്ഞ ഒരു നൂറ്റാണ്ടിനിപ്പുറത്ത് ഒരു ശാരീരികാസുഖത്തിന്  പ്രാപഞ്ചിക മനുഷ്യജീവിതം പൂര്‍ണമായും തിരിച്ചിടാമെന്ന സാദ്ധ്യത ഒരു വര്‍ഷം മുമ്പ് അചിന്ത്യമായിരുന്നു. അവന്റെ സാമൂഹിക അസ്തിത്വവും വ്യക്തി സ്വത്വവും കോവിഡിന്റെ പ്രഹരശേഷിയില്‍ മുമ്പൊരിക്കലുമല്ലാത്ത രീതിയില്‍ അടിമുടി ഉലഞ്ഞുപോയി. നൂറ്റാണ്ടുകള്‍ കൊണ്ട് മനുഷ്യന്‍ രൂപം നല്‍കിയ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന പ്രയോഗങ്ങളും വ്യക്തിസത്ത കൊണ്ട് അവന്‍ അഭിസംബോധന ചെയ്ത വൈയക്തിക ജീവിതയുക്തികളും കാമനകളും ഒറ്റയടിക്ക് ധൂളിയായി. അഭിവാദന രീതികള്‍ മുതല്‍ പ്രണയ പ്രകടനങ്ങള്‍ വരെ മനഷ്യന് പുനഃസൃഷ്ടിക്കേണ്ടി വന്നു. തികച്ചും അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഇത്തരം ചടുലമായ ഒടിമാറലുകള്‍ സാധാരണ മനുഷ്യനേയും അവന്റെ ജീവിതത്തേയും അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞു കളഞ്ഞു. ഒരു സമൂഹ ജീവി എന്ന നിലയിലും കണ്ണുതുറന്ന് പിടിച്ച് കഴിയുന്നതെല്ലാം കാണാന്‍ ശ്രമിക്കുന്ന ഒരു സാധാരണ വ്യക്തി എന്ന നിലയിലും എനിക്കെന്തായിരുന്നു കോവിഡ് എന്ന് അന്വേഷിക്കുവാനുള്ള ശ്രമമാണിത്.

പിടികിട്ടാത്ത തുടക്കം

നാന്മുഖനെ പോലെ നാലു വ്യത്യസ്ത ടോണുകളിലെങ്കിലും ഒരു ശരാശരി / മധ്യവര്‍ഗ മലയാളിക്ക് ഇന്ന് ജീവിക്കുവാന്‍ സാധ്യമാണ്.

2019 ഡിസംബര്‍ മൂന്നാമത്തെ ആഴ്ചയില്‍ എന്റെ ഒരു സുഹൃത്ത് ചൈനയില്‍ നിന്ന് ഒരു നട്ടുച്ചക്ക് വിളിച്ച് എന്തോ ഒരു അസുഖം പല സ്ഥലങ്ങളിലുമുണ്ടെന്നും ധാരാളം പേര്‍ മരിച്ചു പോകുന്നുണ്ടെന്ന് തോന്നുന്നുവെന്നും  വിളിച്ചു പറഞ്ഞതാണ് വ്യക്തിപരമായി കൊറോണയെക്കുറിച്ച് എനിക്ക് ലഭിച്ച ആദ്യത്തെ വാര്‍ത്ത.

അവന്റെ സാമൂഹിക ജീവിതം, വ്യക്തി ജീവിതം, കലാ ജീവിതം, തൊഴിലിടങ്ങളിലെ അയാള്‍, മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത സംഘടനയിലെ വ്യക്തി... ഇവയിലൂടെയൊക്കെ അക്കിത്തത്തിന്റെ നായകനെ പോലെ വജ്‌റം തുളച്ചിരിക്കുന്ന രത്‌നങ്ങള്‍ക്കുള്ളിലൂടെ എങ്ങനെ "കടന്നുപോന്നു ഭാഗ്യത്താല്‍ വെറും നൂലായിരുന്ന ഞാന്‍' എന്നൊരു അന്വേഷണം.

2019 ഡിസംബര്‍ മൂന്നാമത്തെ ആഴ്ചയില്‍ എന്റെ ഒരു സുഹൃത്ത് ചൈനയില്‍ നിന്ന് ഒരു നട്ടുച്ചക്ക