Tuesday, 19 October 2021

Gulf Memoir


Text Formatted

കിമോത്തി അല്‍ബാനി 
ഒരു എക്‌സ് ഗള്‍ഫുകാരന്റെ വര്‍ത്തമാനങ്ങള്‍ - നാല്

പ്രവാസോഫോബിയ

പ്രവാസികളില്‍ നിന്നുള്ള പിരിവിനു പുറത്തു മാത്രം നിലനിന്നു പോകുന്ന സംഘടനകളും പ്രസ്ഥാനങ്ങളും പ്രവാസോഫോബിയയെ ചെറുക്കാന്‍ ഒന്നും ചെയ്തില്ല എന്നുമാത്രമല്ല കണ്ടതായിപ്പോലും നടിച്ചില്ല

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

പ്രവാസികള്‍ മൊത്തത്തിലും ഗള്‍ഫു പ്രവാസികള്‍ വിശേഷിച്ചും വളരെ വലിയ മാനസിക പ്രയാസത്തിലൂടെ കടന്നുപോയ കാലമാണ് കോവിഡിന്റെ ആദ്യമാസങ്ങള്‍. ആശങ്കകള്‍ മലപോലെ വന്ന് മൂടിയ കാലം. ദിവസങ്ങള്‍ പോകെപ്പോകെ ആശങ്കകളുടെ ഭാരം ഏറിയേറിവന്നു. നിനച്ചിരിക്കാതെയായിരുന്നല്ലോ ലോകത്തെമ്പാടുമുള്ള കൂറ്റന്‍ നഗരങ്ങളെല്ലാം വിജനമായിത്തീര്‍ന്നത്! ആളുകളെല്ലാം ഫ്ലാറ്റുകള്‍ക്കുള്ളില്‍ പെട്ടുപോയത്! ആ ദിവസങ്ങളില്‍ ഫ്ലാറ്റിന്റെ കര്‍ട്ടനുകള്‍ വകന്ന് പുറത്തേക്ക് നോക്കാന്‍ ആദ്യം കൗതുകവും പിന്നെ ഭയവുമായിരുന്നു. ജനാലകള്‍ക്കപ്പുറത്ത് അതാ മനുഷ്യരില്‍ മുക്കാലും ചത്തൊടുങ്ങിയ  ശേഷം ബാക്കിയായതുപോലൊരു പ്രേതനഗരം. രാത്രികളില്‍ അതിന്റെ ഭീകരത വര്‍ധിച്ചു. സദാ സജീവമായിരുന്ന നിരത്തുകള്‍ ആളും ആരവങ്ങളുമില്ലാതെ വഴിവിളക്കുകളുടെ പ്രകാശത്തില്‍ മുങ്ങിക്കിടക്കുന്നു. വാഹനങ്ങളുടെ മൂളലോ ചെറു ഹോണടികളോ ഇല്ല. എല്ലാ വാഹനങ്ങളും പാര്‍ക്കിംഗ് സ്ലോട്ടുകളില്‍ വിശ്രമിക്കുന്നു. ഇടയ്‌ക്കെപ്പോഴെങ്കിലും ഒരു വലിയ ദുരന്തഭൂമിയില്‍ നിന്നെന്നപോലെ പൊലീസ് വാഹനങ്ങളുടെ സൈറനുകളും സ്‌ട്രോബ് ലൈറ്റ് ഫ്ലാഷുകളും മാത്രം ജനാലതുരന്ന് അകത്തേക്ക് വരും. എന്റെ ഫ്ലാറ്റും അതിനു ചുറ്റുമുള്ള ലോകവും യഥാര്‍ഥമാണോ എന്നുപോലും സംശയിച്ച നാളുകള്‍.

ആ ദിവസങ്ങള്‍ എന്നെ സംബന്ധിച്ച് ഭ്രമകല്പനകളുടെ കൂടി ദിനങ്ങളായിരുന്നു. എന്റെ ജനാലയിലൂടെ കാണുന്ന കാഴ്ചകള്‍ പഴയതുപോലെ ആയെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു

കോവിഡിനു തൊട്ടുമുമ്പ് നെറ്റ്ഫ്ലിക്‌സില്‍ സമാന വിഷയത്തിലുള്ള നിരവധി സീരിയലുകള്‍ വന്നിരുന്നു. വൈറസുകള്‍ ലോകത്തെ കീഴടക്കുന്നതും മാനവരാശി ഒന്നടങ്കം ചത്തൊടുങ്ങുന്നതുമാണ് അവയുടെ പ്രമേയം. അങ്ങോട്ടായിരിക്കുമോ ഇതിന്റേയും പോക്ക്? വാര്‍ത്തകളില്‍ നിറയുന്ന കാര്യങ്ങളൊന്നും ആശാവഹമല്ല. രണ്ടു വര്‍ഷത്തിനു മേല്‍ നീണ്ടു നിന്നേക്കാവുന്ന മഹാമാരിയെന്ന് WHO പറയുന്നു. അതിനുള്ളില്‍ എന്ത