Monday, 18 October 2021

Minority Politics


Text Formatted

പാക്കിസ്താന്‍: ഹസാര വംശജരുടെ മരണമുനമ്പ്

ജനുവരി മൂന്നിന് പാക്കിസ്​താനിലെ ബലൂചിസ്താനിലുണ്ടായ ആക്രമണങ്ങളില്‍ ഷിയാ ഹസാര വിഭാഗക്കാരായ ഒരു ഡസനോളം കല്‍ക്കരി ഖനി തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ന്യൂനപക്ഷങ്ങൾക്കെതിരായ വംശഹത്യയുടെ രാഷ്​ട്രീയം വിശകലനം ചെയ്യപ്പെടുന്നു

Image Full Width
Image Caption
പാക്കിസ്​താനിലെ ഷിയാ ഹസാര വിഭാഗക്കാരായ പെൺകുട്ടികൾ
Text Formatted

പാകിസ്താന്‍ വീണ്ടും വംശീയാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.  2021 ജനുവരി മൂന്നിന് തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനിലുണ്ടായ ആക്രമണങ്ങളില്‍ ഷിയാ ഹസാര വിഭാഗത്തില്‍പ്പെടുന്ന ഒരു ഡസനോളം കല്‍ക്കരി ഖനി തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇവരെ ഇസ്‌ലാമിക ജിഹാദികള്‍ തട്ടിയെടുത്ത് കണ്ണുകെട്ടി സമീപത്തുള്ള മലനിരകളില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ബലൂചിസ്താന്റെ തലസ്ഥാനമായ ക്വറ്റയില്‍നിന്ന് 30 മൈല്‍ അകലെ അവര്‍  താമസിക്കുന്ന മാച്ച് ഖനിമേഖലയ്ക്ക് സമീപമുള്ള പ്രദേശത്തുനിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. ഇവരില്‍ അഫ്ഗാനിസ്ഥാനില്‍നിന്നുള്ളവരും ഉണ്ടായിരുന്നു. ഐ.എസ് ഭീകരര്‍ പിന്നീട് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.  ഹാസാര വംശജര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് ജിഹാദി സംഘടനയായ ലഷ്‌കര്‍ ഇ ജാങ്‌വി (LeJ- Lashkar i Jhangvi) യുടെ വര്‍ധിച്ചുവരുന്ന പങ്കിനെ കുറിച്ച് നേരത്തെ നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭീരുക്കള്‍ നടത്തിയ മനുഷ്യത്വ വിരുദ്ധമായ ഭീകരപ്രവര്‍ത്തനമെന്ന് പറഞ്ഞാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സംഭവത്തെ അപലപിച്ചത്. ആഭ്യന്തര കലാപങ്ങള്‍ ഉണ്ടാകുമ്പോഴും  ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും പാക്‌സിതാനിലെ വരേണ്യ രാഷ്ട്രീയക്കാര്‍ ചെയ്യുന്നതുപോലെ ഈ സംഭവത്തിനുപിന്നിലും രാജ്യത്തിന് പുറത്തുള്ള ശത്രുക്കാളാണെന്നും അദ്ദേഹം പറഞ്ഞു.  ഖൈബര്‍ ഫക്ക്തൂന്‍വാല പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രം നശിപ്പിച്ചതിന്റെ പേരില്‍ ഇസ്‌ലാമിക ജിഹാദികള്‍ വിമര്‍ശന വിധേയരായത് ഈയിടെയാണ്.