Monday, 29 November 2021

Healing Hands


Text Formatted

കോവിഡ്​ ഐ.സി.യുവിൽ ഞാൻ തനിച്ചായിരുന്നില്ല

2020 എന്ന വര്‍ഷം ഞങ്ങളെ പുതിയ കുറെ പാഠങ്ങള്‍ പഠിപ്പിച്ചു. കോവിഡിനെ ചെറുക്കാന്‍ മാജിക് ബുള്ളറ്റുകളൊന്നും ഇല്ല, കേവലം ഒരു പ്രത്യേക മരുന്നിന് കോവിഡില്‍ നിന്ന്​ പൂര്‍ണ മുക്തി നേടിക്കൊടുക്കാനും സാധിക്കില്ല.

Image Full Width
Image Caption
ഡോ. മണിമാല
Text Formatted

ന്നേവരെ കണ്ടും, ഇടപഴകിയിട്ടുള്ളതുമായ രോഗികളില്‍ നിന്ന്​ യാതൊരു വ്യത്യാസവും ഐ.സി.യു നെഗറ്റീവ് റൂമിലിരിക്കുന്ന ആ വ്യക്തിയില്‍ ഞാന്‍ കണ്ടില്ല. എന്നാല്‍ അവര്‍ക്കൊരു പ്രത്യേകത ഉണ്ടായിരുന്നു- ഒരു കോവിഡ് കേസ് ആയിരുന്നു, ഞാന്‍ ചികിത്സിക്കാന്‍ പോകുന്നതില്‍ ആദ്യത്തേത്. 
ഐ.സി.യുവിന്റെ പുറത്ത്, മിടിക്കുന്ന ഹൃദയവും വിയര്‍പ്പില്‍ കുളിച്ച കൈകളുമായി ഞാന്‍ ഗൗണ്‍ എടുത്തണിഞ്ഞു. അകത്തേക്ക് കടക്കാന്‍ മടിച്ചുനിന്ന എന്റെ മനസ്സില്‍ നൂറുകണക്കിന് ചിന്തകള്‍ ശരവേഗം പാഞ്ഞു. എനിക്കും, എന്റെ പ്രിയപ്പെട്ടവര്‍ക്കും കോവിഡ് പകരുന്നതിനെക്കുറിച്ചുള്ള ആലോചനകളായിരുന്നു അതില്‍ പ്രധാനം.

രോഗത്തിന്റെ ഗൗരവം എനിക്ക് ബോധ്യമായത് ഹോങ് കോങില്‍ ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ച്, രാജ്യം അടിയന്തര പ്രതികരണത്തിലേക്ക് നീങ്ങിയതോടെയാണ്

ഐ.സി.യു ഡോര്‍ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ മനസ്സിലെ ആശങ്കത്രയും ഇല്ലാതായി. ആത്മവിശ്വാസം തരുന്ന യന്ത്രങ്ങളുടെ ബീപ് ശബ്ദങ്ങളും, വെന്റിലേറ്ററിന്റെ മൂളിച്ചയും, ഓക്‌സിജന്‍ ട്യൂബുകളുടേയും കാനുലകളുടേയും കാഴ്ചയും ഒരു തരത്തില്‍ മനസിനെ തണുപ്പിച്ചു. വര്‍ഷങ്ങളുടെ ട്രെയ്നിങ്ങും മസില്‍ മെമ്മറിയും എന്റെ ഭയത്തിനുമുകളില്‍ സ്ഥാനം പിടിച്ചു. ആ നിമിഷം മുതല്‍, എന്റെ മുന്നിലിരിക്കുന്ന വ്യക്തി മറ്റു രോഗികളില്‍ നിന്ന്​ ഒട്ടും വ്യത്യസ്തനല്ലാത്ത, സാധാരണ ഒരാളായി മാറുകയായിരുന്നു. ജീവനു വേണ്ടി പോരടിക്കുന്ന ഈ വ്യക്തിക്ക് ഐ.സി.യുവില്‍ വെച്ച് നല്‍കാന്‍ കഴിയുന്നതില്‍ വെച്ച് ഏറ്റവും നല്ല ചികിത്സ കൊടുക്കണം, അതുമാത്രമായിരുന്നു പ്രധാനം. 

Street_in_Hong_Kong_during_the_COVID-19_pandemic.jpg
കോവിഡ് സമയത്