Tuesday, 19 October 2021

Healing Hands


Text Formatted

ചില കോവിഡുകാല മാതൃകകള്‍

ശരീരത്തിന്റെ ദൗര്‍ബല്യങ്ങളും, ജീവിതത്തിന്റെ നശ്വരതയും, പ്രകൃതി ശക്തികളോട് താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യന്റെ നിസ്സാരതയും ഒരു സൂക്ഷ്മജീവി നമ്മെ ഭംഗിയായി പഠിപ്പിച്ചു. ഇത് എത്ര നന്നായി പഠിച്ചുവെന്നും എത്ര കാലം ഓര്‍ത്തിരിക്കും എന്നും കാലം തെളിയിക്കട്ടെ

Image Full Width
Image Caption
ഡോ. എന്‍. അശോകന്‍
Text Formatted

ല കാരണങ്ങളാലും, നമ്മുടെ സംസ്ഥാനത്ത്,  കോവിഡ് ചികിത്സക്ക് അധികം ജനങ്ങളും ആശ്രയിച്ചതും ആശ്രയിക്കുന്നതും സര്‍ക്കാര്‍ ആശുപത്രികളെയാണ്. ഇതിനു പല കാരണങ്ങളുമുണ്ട്. ചികിത്സയുടെ നെടുംതൂണായി വിഭാവനം ചെയ്തത് സര്‍ക്കാര്‍ ആശുപത്രികളെയായിരുന്നു. ആസൂത്രിതമായി ചികിത്സ നല്‍കാന്‍ സര്‍ക്കാരിന് കൂടുതല്‍ സൗകര്യം സ്വന്തം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളായത് സ്വാഭാവികം. ആദ്യ ഘട്ടങ്ങളില്‍ പരിശോധന - ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരുന്നു. പിന്നീട് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തേണ്ടി വന്നെങ്കിലും അത് താരതമ്യേന പരിമിതമായ തോതിലായി തുടരുന്നു. ഒരു ഭാഗത്ത്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉയര്‍ന്ന വിശ്വാസ്യതയും മറുഭാഗത്ത് സ്വകാര്യ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ചെലവും വന്നപ്പോള്‍ ഇങ്ങനെയായതില്‍ അത്ഭുതമില്ല. 

കൊറോണ നിയന്ത്രണ വിധേയമാകുന്നതോടെ എല്ലാം പഴയ വിധത്തിലാകാതെ നോക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട്. ഇപ്പോഴുണ്ടായ പശ്ചാത്തല സൗകര്യങ്ങളുടെ വര്‍ധന നിലനിര്‍ത്തുന്നതോടൊപ്പം, ഭാവിയില്‍ വന്നേക്കാവുന്ന കൂടുതല്‍ വലിയ വെല്ലുവിളികളെയും നേരിടാന്‍ പാകത്തിന് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളെ സജ്ജമാക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ സജ്ജമായി. സാധാരണ രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍  കാര്യമായി ഉപയോഗിക്കാറില്ലാത്ത ഒരു വിഭാഗം ജനങ്ങള്‍  - ഉയര്‍ന്ന സാമ്പത്തികനിലയുള്ളവര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ - ഭരണ രംഗങ്ങളിലെ പ്രമുഖര്‍ - അവയെ ആശ്രയിക്കേണ്ടി വന്നതിന് പല ഗുണഫലങ്ങളുമുണ്ടായി. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ ശക്തിയും ദൗര്‍ബല്യവും നേരിട്ട്,  കൂടുതല്‍ ഫലപ്രദമായി  മനസ്സിലാക്കാന്‍ അവര്‍ക്കാകും എന്നതാണ്  അതിലൊന്ന്. ഇത് ഭാവിയില്‍ ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും പുരോഗതിക്കും ആക്കം കൂട്ടും എന്ന്  പ്രതീക്ഷിക്കാം.