Tuesday, 19 October 2021

Healing Hands


Text Formatted

പാന്‍ഡമിക്ക് റിഫ്‌ളക്ഷന്‍സ്

Image Full Width
Image Caption
ഡോ. ജയകൃഷ്​ണൻ ടി.
Text Formatted

പ്പോള്‍ ജീവിക്കുന്നവരില്‍ ആരും ഇതുപോലെയുള്ള ഒരു പകര്‍ച്ചവ്യാധിയുടെ അനുഭവത്തിലൂടെ കടന്നുപോയിട്ടില്ല. അവരുടെ മുന്‍തലമുറയുടെ അനുഭവങ്ങളില്‍ നിന്ന് സമാനമായത് കേട്ടറിഞ്ഞിട്ടുമുണ്ടാകില്ല. അതുകൊണ്ടുതന്നെ, അസാധാരണമായ ഒരു അനുഭവത്തോടെയാണ് മുഴുവന്‍ ജനങ്ങളും കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂഗോളത്തോടൊപ്പം കോവിഡ് ഭീഷണിക്കുകീഴില്‍ സൂര്യന്റെ ഭ്രമണപഥം പൂര്‍ത്തിയാക്കുന്നത്. 17 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലെത്തന്നെ ചൈനയിലെ വടക്കുകിഴക്കുനിന്ന് ഉത്ഭവിച്ച് പുതിയ കൊടിക്കൂറയുമായി  ഹോങ്കോംഗ് വഴി മാര്‍ച്ച് ചെയ്ത കീരീടധാരിയായ സാര്‍സ് കൊറോണ - 1  മാസങ്ങള്‍ക്കുള്ളില്‍ മരുന്നുകളോ വാക്‌സിനുകളോ എത്തുന്നതിനുമുമ്പേ "നോണ്‍ ഫാര്‍മക്കോളജിക്ക'ലായ പബ്ലിക്ക് ഹെല്‍ത്ത് നടപടികളിലൂടെ പിന്‍മടക്കം നടത്തിയിരുന്നു. 11 വര്‍ഷം മുമ്പ് മെക്‌സിക്കോയില്‍ നിന്ന് തുടങ്ങി ഇത്ര വേഗതയില്ലാതെ  ലോകമാകെ പടര്‍ന്ന "HN1 ' പാന്‍ഡമിക്കും ബഹുദൂരം യാത്ര ചെയ്ത്  എത്തുമ്പോഴേക്കും  ക്ഷീണിതമായതിനാല്‍ സംഹാരശേഷി കുറഞ്ഞ് ഇപ്പോള്‍ നമുക്കിടയില്‍ ഒളിച്ചിരിപ്പാണ്.  

കോവിഡ്​ മാരകമാവില്ല എന്ന പ്രതീക്ഷയിൽ ഞങ്ങള്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളേജിലെ 24ാം ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ  ഡോക്ടര്‍മാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായിയില്‍ ഗെറ്റ് റ്റുഗതര്‍ നടത്തിയിരുന്നു

അതിനാല്‍, കഴിഞ്ഞ വര്‍ഷം ആദ്യം ചൈനയിലെ വൂഹാനില്‍  നവജാത ഭീകരന്റെ പിറവിയുണ്ടായി അവിടെ വൃക്ഷങ്ങള്‍ ഉലഞ്ഞാടിയപ്പോള്‍  കോവിഡും ഇതുപോലെ ഒതുങ്ങുമെന്നാണ് കരുതിയത്. ഈ ഒരു പ്രതീക്ഷയിലും ധാരണയിലും ഞങ്ങള്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളേജിലെ 24ാം ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ  ഡോക്ടര്‍മാര്‍  ഫെബ്രുവരിയില്‍ ദുബായിയില്‍ ഗെറ്റ് റ്റുഗതര്‍ നടത്തുകയും ചെയ്തു. കനഡ തൊട്ട് ആസ്‌ത്രേലിയ വരെ നിന്നെത്തിയ നൂറിലധികം പേരുണ്ടായിരുന്നു. അവിടെ മാളുകളിലും മാര്‍ക്കറ്റുകളിലും മുഖത്ത് മാസ്‌കുമായി ധാരാളം ചൈനീസ് വംശജകരെ ഞങ്ങള്‍ മുഖാമുഖം കണ്ടിട്ടുമുണ്ടായിരുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം  ഞങ്ങള്‍ അത് ഉപയോഗിച്ചിരുന്നില്ല. ഇതുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോള്‍ കോവിഡ് അവിടെയും എത്തിയ വാര്‍ത്ത കേട്ടു. ഭാഗ്യത്തിന് ഞങ്ങള്‍ക്കാര്‍ക്കും ഇന്‍ഫെക്ഷന്‍ കിട്ടിയില