Tuesday, 19 October 2021

Healing Hands


Text Formatted

ഈ ചെറിയ വൈറസ് എന്നെ പഠിപ്പിച്ച വലിയ പാഠങ്ങൾ

മനുഷ്യന്റെ അഹന്തക്ക് ഏറ്റ ശക്തമായ അടിയായിരുന്നു കോവിഡ് 19. എങ്കിലും കുറഞ്ഞ കാലയളവില്‍ അതിനു പ്രതിവിധി കണ്ടുപിടിക്കാനും മനുഷ്യനു കഴിഞ്ഞു എന്നത് പ്രതീക്ഷ നല്‍കുന്നു 

Image Full Width
Image Caption
ഡോ. വി. രാമൻകുട്ടി
Text Formatted

 

2018 ഡിസംബറില്‍ ഞാന്‍ ശ്രീചിത്രയിലെ എന്റെ ജോലിയില്‍ നിന്ന് പിരിഞ്ഞു. പക്ഷേ ഒരു വര്‍ഷം കരാറടിസ്ഥാനത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് 2019 ഡിസംബര്‍ വരെ അവിടെ തുടര്‍ന്നെങ്കിലും, അക്കാദമിക് പൊളിറ്റിക്‌സിന്റെ പാറയില്‍ തട്ടി എന്റെ കരാര്‍ ജോലിയുടെ കപ്പല്‍ തകര്‍ന്നു. അതോടെ 2020 ജനുവരിയോടെ ഞാന്‍ സ്വതന്ത്രനായി. എങ്കിലും തൃശൂര്‍ അമല മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായിരുന്ന ഫാദര്‍ കുരിശ്ശേരിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധം കൊണ്ട് അവരുടെ കാന്‍സര്‍ ഗവേഷണകേന്ദ്രത്തിന്റെ ചുമതലയേറ്റു. മാര്‍ച്ചില്‍ അവിടെ ചേര്‍ന്നു. 

ഇതിനിടെ ഫെബ്രുവരിയില്‍ തന്നെ ‘അശനിസങ്കേതം' പോലെ കോവിഡിന്റെ ഇടിമുഴക്കങ്ങള്‍ ദൂരെ കേട്ടു തുടങ്ങിയിരുന്നു. ചൈനയില്‍ നിന്നുള്ള വൈറസിനെപ്പറ്റി മലയാളത്തില്‍ ആദ്യം ഒരു ലേഖനമെഴുതിയവരില്‍ ഞാനും ഉള്‍പ്പെടും. വി. എസ്. രാജേഷ് എന്ന സ്‌നേഹിതന്റെ പ്രേരണയില്‍ കേരളകൗമുദിയില്‍ വല്ലപ്പോഴും ആരോഗ്യവിഷയങ്ങള്‍ എഴുതുമായിരുന്നു. ആ ലേഖനത്തില്‍ വൂഹാന്‍ പ്രവിശ്യ പരിപൂര്‍ണമായി അടച്ചുപൂട്ടിക്കൊണ്ട് ചൈന വൈറസിനെ പ്രതിരോധിച്ചതിനെ അപലപിക്കുകയാണ് ഞാന്‍ ചെയ്തത്. ഒരു ഏകാധിപത്യ ഗവണ്മെന്റിന്റെ മനുഷ്യസ്വാതന്ത്ര്യത്തിനുമുകളിലുള്ള കടന്നുകയറ്റമായി അത് വ്യാഖ്യാനിക്കപ്പെട്ടു. പാശ്ചാത്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളാണ് സ്വാഭാവികമായും എനിക്ക് അവലംബിക്കാന്‍ സാധിച്ചത്. 
ആ സമയം കോവിഡ് കേരളത്തിലും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞിരുന്നു. വുഹാനില്‍നിന്ന് ഒരു വിദ്യാര്‍ത്ഥി ഇവിടെ തിരിച്ചുവന്നത് ഉല്‍ക്കണ്ഠ ഉളവാക്കിയെങ്കിലും വൈറസിനെക്കുറിച്ച് ഒരു മുന്നറിയിപ്പുതരാന്‍ അത് സഹായിച്ചു

attukal ponkala
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല ഉത്സവം നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാരിന്റെ തീരു