Tuesday, 19 October 2021

Healing Hands


Text Formatted

അമേരിക്കയിൽനിന്ന്​ ചില 'കോവിഡ്​ പോസിറ്റീവ്​' അനുഭവങ്ങൾ

അമേരിക്കയിൽ ഫൈസർ- ബയോൺടെക്​ വാക്​സിൻ സ്വീകരിച്ച മലയാളി ഡോക്​ടർ അവിടുത്തെ ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കുന്നു.

Image Full Width
Image Caption
ഡോ. റബേക്ക മിനി വർഗീസ്​
Text Formatted

നുവരി ആറിനാണ് ഞാന്‍ ജോലി ചെയ്യുന്ന ബെര്‍ഗന്‍ ന്യൂ ബ്രിഡ്ജ് മെഡിക്കല്‍ സെന്ററില്‍ നിന്ന്​ Pfizer biotech വാക്‌സിന്റെ രണ്ടാമത്തെ ഡോസ്​ സ്വീകരിച്ചത്. മൂന്നാഴ്ച മുമ്പാണ് ആദ്യ ഡോസ് ലഭിച്ചത്. അന്ന് കാര്യമായ റിയാക്ഷന്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോൾ ചെറിയൊരു കുളിരും കൈവേദനയും തോന്നുന്നുണ്ട്. വാക്‌സിന്‍ ഫലപ്രദമായി എന്നതിന്റെ സന്തോഷം. വാക്‌സിന്‍ എടുത്തശേഷം ശാരീരിക ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ 15-30 മിനുട്ട് നിരീക്ഷണത്തില്‍ ഇരിക്കണം. ഇത് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലല്ലേ എന്നായിരുന്ന ആ കാത്തിരിപ്പിനിടെ മനസ്സിലേക്ക് ഓടിയെത്തിയ ആദ്യ ചിന്ത.

rebecca-vaccine
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ഡോ. റബേക്ക

ഈ ആശുപത്രിയില്‍, പത്തു മാസമായി ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റു സ്റ്റാഫുകളും കടന്നു പോന്ന ദുരിതങ്ങള്‍, രോഗികളുടെ, പ്രത്യേകിച്ച് കോവിഡ് ബാധിച്ചവരുടെ ഭയവും വേദനയും വിഷമങ്ങളും, ഒറ്റപ്പെടലിന്റെ പ്രയാസങ്ങള്‍, അവരുടെ ബന്ധുക്കള്‍ അനുഭവിച്ച ഒറ്റപ്പെടല്‍, ഓള്‍ഡ്​ ഏജ്​ ഹോമുകളെ കോവിഡ് അതിരൂക്ഷമായി ബാധിച്ച സാഹചര്യം, പെട്ടെന്നുള്ള മരണങ്ങള്‍, ശവസംസ്‌കാരത്തിന് മതിയായ ക്രമീകരണങ്ങളില്ലാത്തതിനാല്‍ വലിയ വാഹനങ്ങളില്‍ മൃതദേഹങ്ങൾ കൂട്ടിയിട്ട് കൊണ്ടുപോയത്... എല്ലാം ഒരഭ്രപാളിയിലെന്ന പോലെ അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി. 

രോഗം ബാധിച്ച അധികാരകേന്ദ്രങ്ങൾ

മാസ്‌ക് ധരിക്കുന്നതിന്റേയും, സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ബോധവത്കരണം ചെയ്യുമ്പോഴും, കോവിഡിനെ നിസാരവത്കരിച്ച്, മാസ്‌ക് അനാവശ്യമാണെന്ന് പ്രചരിപ്പ