Tuesday, 19 October 2021

Healing Hands


Text Formatted

എനിക്ക് നഷ്ടപ്പെട്ടത് ആ കുഞ്ഞിക്കാലിന്റെ പിങ്കുനിറം

ഒബ്സ്റ്റട്രിഷ്യന്‍ എന്ന നിലയില്‍ കോവിഡ് കവര്‍ന്ന തൊഴിലിലെയും ജീവിതത്തിലെയും ആഹ്ലാദങ്ങളെക്കുറിച്ച്

Image Full Width
Image Caption
ഡോ. ഗായത്രി ഒ.പി.
Text Formatted

ദിവ്യത്വം സൂചിപ്പിക്കുന്ന ‘തേജോവലയം' എന്നാണ് കൊറോണ എന്ന വാക്കിനര്‍ത്ഥം. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ നിന്ന് പറയുകയാണെങ്കില്‍, ഈ തേജോവലയം നമ്മുടെ പഴയകാല ജീവിതത്തിനുള്ള മരണമണിയില്‍ കുറഞ്ഞത് ഒന്നുമല്ല. ഇതുവരെയുണ്ടായിരുന്ന അവസ്ഥക്ക് മാറ്റം വരുത്തിയ ഒരു വര്‍ഷമായാണ് 2020 ചരിത്രരേഖകളില്‍ അടയാളപ്പെടുത്തപ്പെടുത്തപ്പെടുക. ജീവന്റെ ഏറ്റവും ആദിമരൂപമായ ഒരു വൈറസ്, ഭൂമിയില്‍ വളരെയേറെ പരിണാമങ്ങള്‍ക്ക് വിധേയമായ ഒരു ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി മാറിയ കാലം. പഴയ ലോകക്രമങ്ങള്‍ തകര്‍ക്കപ്പെടുകയും അതിന്റെ സ്ഥാനത്ത് തീര്‍ത്തും പുതിയ ക്രമം രൂപപ്പെടുകയും ചെയ്തു. മനുഷ്യവംശത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഒരുപാടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന രണ്ട് ലോകമഹായുദ്ധങ്ങള്‍ മികച്ച ഉദാഹരണങ്ങളാണ്. 

ഈ കുഞ്ഞന്‍ വൈറസ് തകര്‍ത്തത്...

കൊറോണ വൈറസ് ലോകത്തെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി, ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചില ചിന്തകള്‍ മുന്നോട്ടുവെച്ചു. തീര്‍ത്തും പുതിയ വീക്ഷണകോണിലൂടെ ജീവിതത്തെ നോക്കിക്കാണാന്‍ അത് നമ്മളെ നിര്‍ബന്ധിതരാക്കി. നമ്മുടെ അജയ്യതയെക്കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകളെ ഈ കുഞ്ഞന്‍ വൈറസ് തകര്‍ത്തു. നമ്മള്‍ വിലമതിക്കാതിരുന്ന പല കാര്യങ്ങളുടെയും വില എന്തായിരുന്നുവെന്ന് അത് നമ്മളെ ഓര്‍മ്മിപ്പിച്ചു. ഇന്നത്തെ ജീവിതം ജീവിക്കാനും പലപ്പോഴും വീണുകിട്ടുന്ന കൊച്ചുകൊച്ചു സന്തോഷ നിമിഷങ്ങള്‍ ഉള്ളുതുറന്ന് ആസ്വദിക്കാനും അത് പഠിപ്പിച്ചു. മുമ്പ് അത്തരം സന്തോഷങ്ങള്‍ക്കൊന്നും നമ്മള്‍ ഒട്ടും വിലകൊടുത്തിരുന്നില്ല.

doctor
ഗര്‍ഭിണിയായ ഒരു യുവതിയ്ക്കും അവരുടെ ഡോക്ടര്‍ക്കും ഇടയില്‍ പത്തുമാസത്തെ ചികിത്സയ്ക്കിടെ ശക്തമായ ഒരു ബന്ധം രൂപപ്പെടുന്നുണ്ട്. വൈകാരികമായ വലിയൊരു പിന്തുണ ഈ സന്ദര്‍ശനങ്ങളില്‍ നിന്നും അവര്‍ക്ക് ലഭിക