Thursday, 21 October 2021

Healing Hands


Text Formatted

കോവിഡ് കാലത്തെ വൈദ്യശാസ്ത്രം

കോവിഡിനു ശേഷമുള്ള വൈദ്യശാസ്ത്രം, അതിനു മുന്‍പുള്ളതിനെ അപേക്ഷിച്ച് ഗുണപരമായ രീതിയില്‍ വ്യത്യസ്തമായിരിക്കും എന്നു നമുക്ക് പ്രതീക്ഷിക്കാം

Image Full Width
Image Caption
ഡോ. കെ.പി. അരവിന്ദന്‍
Text Formatted

 കോവിഡ്-19 മഹാമാരി പോലെ ഒരു അനുഭവം ഇന്നു ജീവിച്ചിരിക്കുന്ന ആര്‍ക്കും ഉണ്ടായിക്കാണില്ല. ഒരു നൂറ്റാണ്ടിനുമുന്‍പ് 1918 ലാണ് ഇതുപോലൊരു പാന്‍ഡമിക് അവസാനമായി താണ്ഡവമാടിയത്. അന്ന് ലോകമെമ്പാടും സ്പാനിഷ് ഫ്‌ളു എന്നറിയപ്പെട്ട ഇന്‍ഫ്‌ളുവെന്‍സ രോഗം മൂലം മരിച്ചത് രണ്ടു മുതല്‍ ആറു കോടി വരെ മനുഷ്യരാണ്. അന്നത്തെ ലോക ജനസംഖ്യയായ 200 കോടിയില്‍ ഒന്നുമുതല്‍ മൂന്നു ശതമാനം വരെ. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മൂലം മരിച്ച 19 ലക്ഷം പേര്‍ വളരെ കുറവാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് രോഗാണുവിന്റെ പ്രഹരശേഷി കുറവായതു കൊണ്ടല്ല. ഒരു പക്ഷെ 1918 ലെ ഫ്‌ളൂവിനേക്കാള്‍ വേഗത്തില്‍ നിശ്ശബ്ദമായി പടരാനും, വൈദ്യസഹായമില്ലെങ്കില്‍ അത്രത്തോളം തന്നെ മരണസാധ്യതയുള്ളതുമാണ് കോവിഡ്-19. ഇവിടെയുണ്ടായ വ്യത്യാസം, ശാസ്ത്രീയ വൈദ്യവും അതിന്റെ അറിവുകള്‍ പരമാവധി സമാഹരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ കഴിഞ്ഞതുമാണ്.

church
ആരാധനാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും ജനജീവിതത്തെ അത് ബാധിക്കുന്നില്ല; എന്നാല്‍ ആശുപത്രികള്‍ പ്രവര്‍ത്തിച്ചേ തീരൂ എന്ന അവസ്ഥ എല്ലവരും അംഗീകരിക്കുക ചെയ്യുന്ന സമയമാണിത്. ലോക്ക്ഡൗണില്‍ അടച്ചിട്ട ഒരു ചര്‍ച്ച്

ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വലിയ സ്‌ക്രീനില്‍ ഒരു മഹാമാരിക്കെതിരെയുള്ള പോരാട്ടം കണ്ടുകൊണ്ടിരിക്കുകയാണ് ജനം മുഴുവന്‍. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും ജനജീവിതത്തെ അത് ബാധിക്കുന്നില്ല; എന്നാല്‍ ആശുപത്രികള്‍ പ്രവര്‍ത്തിച്ചേ തീരൂ എന്ന അവസ്ഥ എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്ന സമയമാണിത്. 

ഇത്​ പൂര്‍ണതയോടെ മനസ്സിലാകണമെങ്കില്‍ ആധുനിക സയന്‍സ്  ഇല്ലാതിരുന്ന കാലത്തെ മഹാമാരികളെ പറ്റി ചിന്തിച്ചു നോക്കണം. പതിമൂന്നാം നൂറ്റാണ്ടില്‍ തുടങ്ങി മുന്നൂറു വര്‍ഷത്തോളം യൂറോപ്പിനെ ബാധിച്ച ‘ബ്ലാക്ക് ഡെത