Tuesday, 19 October 2021

ആത്മകഥ


Text Formatted

മൊളക്കാല്‍മുരുവെന്ന പാഠപുസ്തകം- 3

ബസമ്മയുടെ മുത്തുഗ ഇലകള്‍

Image Full Width
Image Caption
പ്രകാശ ബെെക്കില്‍ സുഹൃത്തുക്കളോടൊപ്പം
Text Formatted

എട്ട്

മൊളക്കാല്‍മുരുവിലെ എന്റെ പുതിയ താമസസ്ഥലം ഓരോ ദിവസം കഴിയുന്തോറും സഹപ്രവര്‍ത്തകരുടെയും കുട്ടികളുടെയും സാന്നിധ്യംകൊണ്ട് സജീവമാവുകയായിരുന്നു. അവശേഷിച്ച അഞ്ചു മുറികളും ആരെയോ കാത്തിരുന്നു. ഒരു ദിവസം ലൈബ്രേറിയന്‍ സുഗുണയ്യ അതിലൊരു മുറിയില്‍ വന്നു താമസം തുടങ്ങി.
അന്ന് രാത്രി സുഗുണയ്യ എന്നോട് ചോദിച്ചു.
മേഷെ ഇവിടെ ആളുകള്‍ പല പ്രശ്നങ്ങളും പറഞ്ഞു
കേട്ടിരുന്നു. അങ്ങനെയൊന്നുമില്ലല്ലോ. അല്ലേ ?

ഞാന്‍ പറഞ്ഞു. ഒരു പ്രശ്നവുമുണ്ടാകില്ല. നുങ്കെമല കാലഭൈരവസ്വാമിയെ മനസ്സില്‍ വിചാരിച്ചാല്‍ മാത്രം മതി.
സിദ്ധയ്യ എന്നോട് പറഞ്ഞതെന്തോ അതാണ് ഞാന്‍ സുഗുണയ്യയോട് പറഞ്ഞത്. അതിനുശേഷം എന്നും സുഗുണയ്യ കാലഭൈരവനെ മനസ്സില്‍ വിചാരിച്ച് കിടന്നു. സുഖമായി ഉറങ്ങി. അധികം താമസിയാതെ കോളജിലെ എന്റെ സഹപ്രവര്‍ത്തകരായ സീതണ്ണയും സുഖരാജും ചിന്നപ്പയ്യയും വാസുദേവമൂര്‍ത്തിയും വന്ന് മറ്റു മുറികളില്‍ താമസം തുടങ്ങി.
അന്നു രാത്രി അവരോടൊപ്പം ഇരിക്കുമ്പോള്‍ സുഗുണയ്യ പറഞ്ഞു.
കിടക്കുമ്പോള്‍ നുങ്കെമല കാലഭൈരവനെ മനസ്സില്‍ വിചാ
രിക്കണം. എന്നാല്‍ സുഖമായി ഉറങ്ങാം.

എനിക്ക് അതു കേട്ടപ്പോള്‍ ചിരി വന്നു.

വാര്‍ദ്ധക്യത്തിന്റെ വെള്ളിനരകള്‍ക്കിടയിലും ആ ദമ്പതിമാര്‍ എന്നും കുറെപ്പേര്‍ക്ക് വച്ചുവിളമ്പുകയും ഭക്ഷണത്തോടൊപ്പം ഓരോരുത്തരുടെയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാനുള്ള യാത്രകള്‍ ഒരു ബന്ധുവീട്ടിലേക്കുള്ള യാത്രകളായിട്ടാണ് എന്നും തോന്നിയിരുന്നത്

അന്നു ഞാന്‍ വെറുതെ പറഞ്ഞത് സുഗുണയ്യ കാര്യമായിത്തന്നെ എടുത്തിട്ടുണ്ട്. സുഗുണയ്യ മാത്രമല്ല അതിനുശേഷം വന്നവരെല്ലാം എന്നും കാലഭൈരവസ്വാമിയെ മനസ്സില്‍ സ്മരിക്കുന്നുണ്ടാകണം. എല്ലാവരും സുഖമായി ഉറങ്ങുകയും ഒരല്ലലു മില്ലാതെ അവിടെ ജീവിക്കുകയും ചെയ്യുന്നു. അങ്ങനെ വെറുമൊരു പ്രേതാലയം മാത്രമായി വര്‍ഷങ്ങളോളം കിടന്നിരുന്ന ആ ബില്‍ഡിംഗ് മൊളക്കാല്‍മുരുവിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമായി മാറി. പ്രകാശയ്ക്കാകട്ടെ അതൊരു പുതിയ വരുമാനമാര്‍ഗമായിത്തീരുകയും ചെയ്തു.
ഭക