Wednesday, 20 October 2021

കഥ


Image Full Width
Image Caption
ചിത്രീകരണം: കെ.പി മുരളീധരന്‍
Text Formatted

അതിഹസിതം

പ്രാണനാഥനെ മൂന്നു തവണ വിളിക്കുമ്പോഴും ദാ എത്തിപ്പോയി, എന്ന മറുപടി കേട്ട് അവന്‍ ഏതു ഭാഗത്തു നിന്നാണു വരുന്നതെന്നോ എന്താണവന്റെ വാഹനമെന്നോ അറിയാതെ നാലു ചുറ്റും തുറിച്ചു നോക്കി നിന്ന് കണ്ണുകള്‍ കടഞ്ഞു തുടങ്ങിയപ്പോഴാണ് ഞാനാ ചെറിയ ചായക്കടയിലേക്ക് കേറിച്ചെന്നത്. ചായയും വെളിച്ചെണ്ണയുടെ നറുമണമുള്ള പരിപ്പുവടയും കഴിച്ചു തീര്‍ന്നിട്ടും അവനെക്കണ്ടില്ല. ചായ എടുത്തുതന്നയാള്‍ പൈസ വാങ്ങിയിട്ട് ബാക്കി ചില്ലറയ്‌ക്കൊപ്പം കൈ തുടക്കാന്‍ തന്ന പേപ്പറിലെ വാര്‍ത്തക്കഷണത്തില്‍ ഒരു നിമിഷം കണ്ണുടക്കി. കാണ്മാനില്ല എന്ന പരസ്യം. പൊലീസിന്റേതാണ്. മിക്കവാറും ഇത്തരം കോളങ്ങള്‍ പത്രത്തിന്റെ ഉള്‍പ്പേജുകളിലെ ശ്രദ്ധിക്കപ്പെടാത്ത അരികുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. "18 വയസും 162 സെന്റിമീറ്റര്‍ ഉയരവുമുള്ള വെളുത്ത സ്ത്രീ, കാണാതാവുന്ന സമയത്ത് കറുത്ത നിറത്തിലുള്ള ടോപ്പും വെള്ള ലെഗ്ഗിന്‍സും ധരിച്ചിരുന്നു. 30- 4 - 19 ന് നാലു മണി മുതല്‍ കാണാതായിരിക്കുന്നു. ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്‍ പരിധിയില്‍... 

എനിക്കു കിട്ടിയ പത്രക്കടലാസ് അവിടെ തീര്‍ന്നു പോയിരിക്കുകയാണ്. വിരലുകളില്‍ തുളുമ്പിയ എണ്ണ ഷാളില്‍ തുടച്ചു കൊണ്ട് ഞാന്‍ പുറത്തിറങ്ങി വീണ്ടും ചുറ്റും നോക്കി പ്രാണനാഥന്‍ വന്നിട്ടില്ലെന്നുറപ്പിച്ച് ബസ് ഷെല്‍ട്ടറിലേക്കു തന്നെ കേറി, ഒഴിഞ്ഞുകിടന്ന സിമന്റു ബഞ്ചിലിരുന്ന് കൈയ്യിലെ പത്രക്കടലാസ് പിന്നെയും വായിച്ചു നോക്കി.

18 വയസുള്ള ആ പെണ്‍കുട്ടി എവിടേക്കായിരിക്കും പോയിട്ടുണ്ടാവുക? 
ഒരു വൈകുന്നേരം നാലു മണിക്ക് അവളെ പെട്ടന്നു കാണാതായി.
അവള്‍ ധരിച്ചിരുന്ന കറുപ്പും വെളുപ്പും ഉടുപ്പുകള്‍ നോക്കി ആര്‍ക്കെങ്കിലുമവളെ തിരിച്ചറിയാനാവുമോ? എത്ര സാധാരണമായൊരു കോംബിനേഷനാണത്! അതുമല്ല അവളതു ചേയ്ഞ്ചു ചെയ്യില്ലേ? ഞാന്‍ വെറുതെ ആലോചിച്ചു.

kp

അവളുടെ കൈയ്യിലൊരു ബാഗുണ്ടാവും. സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കുറച്ചു സ്വര്‍ണവും പണവുമൊക്കെയായി അവള്‍ ഒളിച്ചോടിയതാവും. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും അവള്‍ക്കൊരു കാമുകനുണ്ടാവണം.18 വയസായല്ലോ, എവിടെയോ കല്യാണം കഴിച്ചു ജീവിക്കുകയാവും രണ്ടു പേരും.

"ദീര്‍ഘസുമംഗലീ ഭവ' ഞാന്‍ മനസാ ആശീര്‍വദിച്ചു.
ഒപ്പം എത്ര പ്രജുഡിസ്ഡ് ആണ് വിചാരങ്ങള്‍ എന്നോര്‍ത്തു ചിരിക്കുകേം ചെയ്തു. പെണ്‍കുട്