Wednesday, 20 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 8 

ഐന്‍സ്റ്റൈന്‍ പുതുക്കി നിര്‍മിച്ച ലോകം

Image Full Width
Image Caption
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍
Text Formatted

​​​​​​​വിദ്യുത്കാന്തികതരംഗങ്ങള്‍ ഗലീലിയോയുടെ ആപേക്ഷികനിയമ (Galilean Principle of relativity)ത്തെ അനുസരിക്കുന്നുണ്ടായിരുന്നില്ല. ഈ തരംഗങ്ങളെ കുറിച്ചുള്ള ജെയിംസ് ക്ലാര്‍ക്ക് മാക്‌സ്‌വെല്ലിന്റെ അനുമാനങ്ങള്‍ ന്യൂട്ടന്റെ ബലതന്ത്രവുമായി വലിയ വൈരുദ്ധ്യമാണ് സൃഷ്ടിച്ചത്. ഭൗതികലോകത്തെ പൂര്‍ണ്ണമായും വിശദീകരിക്കാന്‍ ന്യൂട്ടന്റെ ബലതന്ത്രത്തിനു കഴിയില്ലെന്ന പ്രതീതി പരക്കുന്നതിന് ഇതു കാരണമായി. ഈ പ്രശ്നത്തെ പരിഹരിക്കാനാണ് സവിശേഷ ആപേക്ഷികസിദ്ധാന്ത (Special Theory of Relativity)ത്തിലൂടെ ഐന്‍സ്റ്റൈന്‍ ശ്രമിച്ചത്. അദ്ദേഹം മാക്‌സ്‌വെല്ലിന്റെ അനുമാനത്തെ സ്വീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു സങ്കല്‍പ്പനങ്ങളെ രൂപീകരിക്കുന്നു.

1. വിദ്യുത്കാന്തികതരംഗങ്ങളുടെ ശൂന്യതയിലുള്ള പ്രവേഗം തരംഗസ്രോതസിന്റേയും നിരീക്ഷകന്റേയും ആപേക്ഷികചലനങ്ങളില്‍ നിന്നു സ്വതന്ത്രമായി ഒരു സ്ഥിരാങ്കമായിരിക്കും

2. ഭൗതികശാസ്ത്രത്തിലെ നിയമങ്ങള്‍ ക്രമപ്രവേഗ(Uniform Velocity)ത്തോടു കൂടി സഞ്ചരിക്കുന്ന നിര്‍ദ്ദേശാങ്കവ്യവസ്ഥകളില്‍ ഒരേ പോലെയായിരിക്കും. ഈ അടിസ്ഥാനസങ്കല്‍പ്പനങ്ങളോടൊപ്പം ലോറന്‍സിന്റെ പരിവര്‍ത്തനസമീകരണ (Transformation Equations)ങ്ങളെ കൂടി സ്വീകരിക്കുന്ന ഐന്‍സ്റ്റൈന്‍ തന്റെ കലനങ്ങളിലൂടെ അത്ഭുതാവഹമായ ചില ഫലങ്ങളിലാണ് എത്തിച്ചേര്‍ന്നത്. കേവലമെന്നു കരുതിയിരുന്ന ഭൗതികരാശികള്‍ ആപേക്ഷികമെന്നു തെളിയിക്കപ്പെട്ടു. കേവലസ്ഥലത്തേയും കേവലകാലത്തേയും കുറിച്ചുള്ള ന്യൂട്ടോണിയന്‍ സങ്കല്‍പ്പനങ്ങള്‍ മാറ്റി എഴുതപ്പെടുകയായിരുന്നു. കാലത്തിന്റെ കേവലമായ അസ്തിത്വം തകരുകയും നാലു മാനങ്ങളുള്ള സ്ഥല-കാലത്തുടര്‍ച്ച(Space-Time Continuum)യെന്ന സങ്കല്‍പ്പനം പകരം സ്ഥാപിക്കപ്പെടുകയും ചെയ്തു. വസ്തുക്കളുടെ നീളം, ജ്യാമിതീയരൂപങ്ങള്‍, ദ്