Wednesday, 20 October 2021

Photo Fiction


Text Formatted

മുത്തുപിള്ള-2

​​​​​​​ഒരു പക്ഷി, പക്ഷിശാസ്ത്ര പുസ്തകം തന്നെ  തിരുത്തിയെഴുതുകയാണല്ലോ എന്ന് ഞാനോര്‍ത്തു

Image Full Width
Image Caption
മാണിക്കമ്മ / ഫോട്ടോ: ഇ. ഉണ്ണിക്കൃഷ്ണന്‍
Text Formatted

ഒമ്പത്​

‘തെയ്യപ്പറമ്പുകളിലെ ആരവങ്ങള്‍ ഇല മറവിലൂടെ കൗതുകപൂര്‍വ്വം ഞങ്ങള്‍ ഉറ്റുനോക്കാറുണ്ട്. തീവെട്ടികള്‍ക്കും കോല്‍ത്തിരികള്‍ക്കും കാക്ക വിളക്കുകള്‍ക്കും നേരെ പ്രാണി ക്കൂട്ടങ്ങളും മനുഷ്യര്‍ക്കൊപ്പം ഉത്സാഹപൂര്‍വം നീങ്ങുമ്പോള്‍ കാവു പൊന്തകളില്‍ ഞങ്ങള്‍ക്ക്  തീന്‍ പണ്ടങ്ങള്‍ കുറയും. അടയ്ക്ക വാവലിനെപ്പോലെ ആള്‍ക്കൂട്ടത്തിനു മുകളില്‍ നിന്ന് ശരവേഗത്തില്‍ ഇരപിടിക്കാന്‍ ഞങ്ങള്‍ തീരെ സമര്‍ത്ഥരല്ല. നിങ്ങളുടെ ഉത്സവഘോഷങ്ങളില്‍ വെടിക്കെട്ടുകളെ മാത്രമാണ് ഞങ്ങള്‍ക്ക് ഭയം.. എത്രമാത്രം ചെറുകിളികളാണന്നോ ആ പ്രകമ്പനം സഹിക്കാതെ നെഞ്ചു പൊട്ടി മരിക്കുന്നത്'.

ഭൂമിക്കും ഭക്ഷണത്തിനും വേണ്ടിയുള്ള നിതാന്തമായ പോരാട്ടങ്ങള്‍ക്കിടയില്‍ മരിച്ചുവീണ സര്‍വ ജീവകുലത്തിലെയും സഹജീവികള്‍ക്കായി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു കൊണ്ട് കാറ്റ് ഒരു നിമിഷം ഒതുങ്ങി നിന്നു. ചന്ദ്രമാസപരിവൃത്തത്തില്‍ ഒരില മാത്രം കൊഴിയുന്ന  സോമരാജിച്ചെടിയുമായി ദൃഢാനുരാഗത്തിലായിരുന്ന ഒരു തുന്നാരന്‍പക്ഷി പുതിയ വീടിന് കുറ്റിയടിക്കാന്‍ ഇലകളില്‍ കൊക്കുകള്‍ കൊണ്ട് മുട്ടിയുരുമ്മി എന്തോ കൂട്ടുകയും കിഴിക്കുകയും ചെയ്തു. ഞങ്ങളെ സംശയപൂര്‍വം നോക്കിയ ശേഷം അത്  പതിവുപോലെ മാറാല തൂത്തെടുക്കാന്‍ പോയി.

Babu Bharadwaj
ബാബു ഭരദ്വാജ്

ഖാസിക്കുന്നുകളിലെ വസന്തോത്സവത്തെക്കുറിച്ചാണെന്നു തോന്നുന്നു ഞാന്‍ പറഞ്ഞു കൊണ്ടിരുന്നത്. ഞങ്ങളുടെ പ്രജനനകാലം കൂടിയാണത്. ഒരു സപ്പോട്ട ക്കുരുവിന്റെ നിറവും വലുപ്പവുമുള്ള നാലഞ്ച് മുട്ടകള്‍ ഞങ്ങളിടും. ആഴ്ചകളുടെ അടയിരിപ്പ് ആണും പെണ്ണും മാറി മാറിയാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ മാറത്തും ചിറകിന്‍ മേലെയും ഉള്ള നനുലോമങ്ങളിലെ  പുള്ളികുത്തുകള്‍ക്ക് എന്തൊരോമനത്തമാണെന്നോ ..

അഞ്ചാറ് മാസത്തെ