Monday, 18 October 2021

Farmers' Struggle


Text Formatted

നമുക്ക്​ ഇനി പുതിയ ദൈവത്തെ പ്രീണിപ്പിക്കേണ്ടിവരും

മുതലാളിത്തത്തിനും കോര്‍പറേറ്റ്‌വത്കൃത കൃഷിക്കും, മനുഷ്യവര്‍ഗത്തിന്റെ വിശപ്പ്, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ച് താല്‍പര്യം ഇല്ലെന്നത് മുന്നനുഭവങ്ങളില്‍ നിന്ന് വ്യക്തമാണ്

Image Full Width
Image Caption
കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെയുള്ള സമരം / ഫോട്ടോ: കിസാന്‍ ഏക്ത മോർച്ച, ഫേസ്ബുക്ക്
Text Formatted

ഭീതിജനകമായ ഒരു വര്‍ഷമാണ് കടന്നുപോയത്‌. കോവിഡ് മഹാമാരി മാത്രമല്ല 2020-നെ അത്തരത്തില്‍ വിശേഷിപ്പിക്കാനുള്ള കാരണം. പ്രതിരോധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ങ്ങള്‍ക്കും നേരെ ഭരണകൂടം നിര്‍ദ്ദയമായ ആക്രമണങ്ങള്‍ അഴിച്ചു വിട്ട വര്‍ഷം കൂടിയാണ് കടന്നു പോയത്. ഭരണകൂടത്തിന്റെ അനീതിക്കൂമ്പാരത്തിനെതിരെ ശബ്ദമുയര്‍ത്തിയ പലരേയും നിഷ്‌കരുണം ജയിലുകളിലേക്ക് തള്ളിയതും ഇതേ വര്‍ഷം തന്നെ. സി.എ.എ- എന്‍.ആര്‍.സി നിയമങ്ങള്‍ക്കെതിരെയുള്ള ഉജ്വല പോരാട്ടത്തില്‍ നിന്നാരംഭിച്ച് കര്‍ഷകരുടെ ധീരമായ സമരത്തിലാണ് 2020 അവസാനിച്ചത്.

പഞ്ചാബിലെ ഹരിത വിപ്ലവ കര്‍ഷകരുടെ അനുഭവം

നാരായണ റെഡ്ഡി എന്ന കര്‍ഷകന്‍ കൃഷിയെ പറ്റി പറയുന്നത് കാണുക. ചെറുപ്രായത്തില്‍ തന്നെ നാടുവിട്ടിറങ്ങി, ദിവസം 40 രൂപ കൂലിക്ക് ശുചീകരണ ജോലി നടത്തിയാണ് ഇദ്ദേഹം ജീവിതം ആരംഭിക്കുന്നത്. പിന്നീട് റെഡ്ഡി മെച്ചപ്പെട്ട ജോലികളില്‍ പ്രവേശിച്ച് മിച്ചം വെച്ച കാശുകൊണ്ട് കൃഷിക്കായി കുറച്ച് സ്ഥലം വാങ്ങി. ഹരിത വിപ്ലവം നിര്‍ദേശിച്ച സാങ്കേതികത്വം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഈ കര്‍ഷകന്‍ കാര്‍ഷിക വൃത്തി ആരംഭിക്കുന്നത്. അടുത്ത ആറു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വിജയകരമായി കൃഷി നടത്തി, മാതൃക കര്‍ഷകനായി അംഗീകരിക്കപ്പെട്ടെങ്കിലും ഈ പ്രക്രിയയില്‍ എന്തോ ഒരു അപാകത ഉള്ളതായി റെഡ്ഡിക്ക് അനുഭവപ്പെട്ടു. ""മികച്ച വിള ലഭിക്കുമ്പോളും, എനിക്ക് തുടര്‍ച്ചയായി കാശ് നഷ്ടപ്പെട്ടു കൊണ്ടിരുന്നു,'' അദ്ദേഹം പറയുന്നു. 

റെഡ്ഡിയുടേതിന് സമാനമായിരുന്നു പഞ്ചാബിലെ ഹരിത വിപ്ലവ കര്‍ഷകരുടെ അനുഭവം: സമൃദ്ധമായ ആദ്യത്തെ കുറച്ചു വര്‍ഷങ്ങൾ. തുടര്‍ന്ന് വര്‍ധിച്ച നിക്ഷേപ ചെലവു മൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ (ട്രാക്ടറുകള്‍, ഇന്ധനം, അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍, കീടനാശിനികള്‍, വൈദ്യുത പമ്പുകള്‍), മണ്ണിന്റെ ഗുണ ശോഷണം, ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ ക്രമാതീത