Wednesday, 20 October 2021

US Politics


Text Formatted

ആഭ്യന്തര അവിശ്വാസത്തിന്റെ കഠിനദിനങ്ങൾ

ബൈഡനെ കാത്തിരിക്കുന്നു

കള്ളവോട്ടുകൊണ്ടാണ് നിലവിലെ പ്രസിഡന്റ് ജയിച്ചത് എന്നു വിശ്വസിക്കുന്ന വലിയൊരു ജനസാമാന്യത്തെ സൃഷ്ടിച്ചുകൊണ്ടാണ് ട്രംപിസം വിടവാങ്ങുന്നത്. 

Image Full Width
Image Caption
ജനുവരി ആറിന് വൈകുന്നേരം കാപിറ്റോള്‍ മന്ദിരത്തിന് ചുറ്റം കൂടിയ ട്രംപ് അനുകൂലികള്‍ / Photo: Tyler Merbler, Wikimedia Commons
Text Formatted

പ്പോള്‍ അമേരിക്ക, ഐക്യനാടുകളല്ല, അനൈക്യനാടുകളാണ്. ഒരു ജനാധിപത്യ തോല്‍വിയെ പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം വിഘടിച്ചു നില്‍ക്കുന്ന രാഷ്ട്രീയ പിടിവാശിയുടെയും അസത്യ പ്രമാണങ്ങളുടെയും വംശീയ കൊടിതോരണങ്ങളുടെയും നാട്. അപ്രതീക്ഷിതമായതു സംഭവിച്ചതിനു മുന്നില്‍ അവിശ്വസനീയമായ ഞെട്ടല്‍ രേഖപ്പെടുത്തുകയാണ് അമേരിക്ക. രണ്ടു നൂറ്റാണ്ടു കൊണ്ടു വെട്ടിയും തിരുത്തിയും നേടിയെടുത്ത ജനാധിപത്യ മൂല്യങ്ങളുടെ നേര്‍ക്കാണ് ആര്‍പ്പുവിളി ആക്രമണങ്ങള്‍ ആര്‍ത്തലച്ചു നീങ്ങിയതെന്ന നടുക്കം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനോടകം കൈയൊഴിഞ്ഞ കൊടികളാണ്, ഭരണഘടന ഇടംനല്‍കാതെ പുറത്താക്കിയ ആശയങ്ങളാണ്, ആള്‍ക്കൂട്ടങ്ങളായി ഇരച്ചുകയറിയത്. അതിനു നേതൃത്വം നല്‍കിയ ജനപ്രതിനിധി സഭയുടെ നെഞ്ചിലൂടെയാണ് അവര്‍ അവരുടെ കൊടിക്കൂറകളുമായി നടന്നു നീങ്ങിയത്. അള്ളിപ്പിടിച്ചു വലിഞ്ഞു കയറിയത്. ജനാലകള്‍ ഉടച്ചുകളഞ്ഞത്. മഹത്തായ ജനാധിപത്യക്കസേരകള്‍ കൈയടക്കിയത്. തറയോടു ചേര്‍ന്നു ജനപ്രതിനിധികള്‍ പേടിച്ചു ശ്വാസമടക്കി കിടന്നത്. തകര്‍ന്നു പോയത് ഉറപ്പുള്ള ഒരുപാട് വിശ്വാസങ്ങളുടെ എടുപ്പുകളാണ്. ആ വെടിയൊച്ചകള്‍ തുളച്ചുപോയത് സുഭദ്രമെന്നു കരുതിയിരുന്ന ഒരുപാട് സംഹിതകളുടെ കഴുത്തിലൂടെയാണ്.

trump
കാപിറ്റോള്‍ ആക്രമണം നടക്കുന്ന സമയത്ത് ട്രംപ് ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശം. അക്രമികളോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട ട്രംപ് പാര്‍ലമെന്റ് ആക്രമണത്തെ അപലപിക്കാന്‍ തയ്യാറായിരുന്നില്ല.

വെടിമരുന്നുപോലെ മുറുകി നിന്ന ആള്‍ക്കൂട്ടത്തിനു തീകൊടുക്കുകയായിരുന്നു ട്രംപ്. ജനാധിപത്യ പ്രക്രിയയെ ആള്‍ക്കൂട്ടം കൊണ്ടു അട്ടിമറിക