Wednesday, 29 March 2023

പന്തും പ്രതിരോധവും


Text Formatted

'വിശുദ്ധ' യൂറോപ്പും
​​​​​​​ലോകത്തിന്റെ ഫുട്‌ബോളും​​​​​​​

​​​​​​​ഖത്തറിനെതിരായ യൂറോപ്പിന്റെ വിമർശനങ്ങളെ പ്രശ്നവത്ക്കരിക്കേണ്ടിവരുന്നത് അതിലടങ്ങിയിട്ടുള്ള മൂന്നാംലോക ജനതയെ അപരവത്ക്കരിക്കുന്ന യൂറോകേന്ദ്രിത നോട്ടങ്ങൾ മൂലമാണ്.

Image Full Width
Text Formatted

റഞ്ഞു പഴകിയതാണെങ്കിലും ലോകം വീണ്ടും ഒരു പന്തിലേക്ക് ചുരുങ്ങുകയാണ്. കേവലമൊരു വിനോദമെന്നതിൽ കവിഞ്ഞ് ഫുട്‌ബോൾ പ്രസരിപ്പിക്കുന്ന ഊർജ്ജവും സംവഹിക്കുന്ന രാഷ്ട്രീയവും ഏറ്റവും ശക്തിയിൽ നുരഞ്ഞുപൊങ്ങുന്ന കാലമാണ് സംജാതമായിട്ടുള്ളത്. കവലയിലെ ഒറ്റ ടെലിവിഷനിൽനിന്ന് മാറി, സ്വന്തം മുറിയിൽ സ്മാർട്ട് ഫോണിൽ ഒറ്റയ്ക്കിരുന്ന് കളി കാണാനുള്ള സാധ്യത സാങ്കേതികത നൽകുന്ന കാലത്തും ഫുട്‌ബോൾ അതിനെ അതിജയിക്കുന്നുണ്ട്. അങ്ങനെയുള്ള കാലത്ത് നടക്കുന്ന ലോകകപ്പ് എന്ന നിലയിൽ 2022 ലോകകപ്പിന് പ്രസക്തി ഏറെയുണ്ട്. 

കലങ്ങിമറിയുന്ന അറബ് രാഷ്ട്രീയം 

അറബ് രാജ്യങ്ങൾ ഈയടുത്തായി പ്രധാനമായും രണ്ട് നിലയിലാണ് വാർത്താപ്രാധാന്യം നേടുന്നത്. ഒന്ന്, അവർ ആതിഥ്യം വഹിക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ പേരിൽ. രണ്ട്, ആ രാജ്യങ്ങളിൽ അരങ്ങേറുന്ന ആഭ്യന്തര വിമോചനപോരാട്ടങ്ങളുടെ പേരിൽ.
ഒന്നാമത്തേത് മൂന്നാംലോകത്തിന് മേലുള്ള യൂറോകേന്ദ്രിതസമ്മർദ്ദങ്ങളെ സംബന്ധിക്കുന്ന യുക്തികൊണ്ട് നിർണയിക്കപ്പെടുന്നതാണെങ്കിൽ രണ്ട് മതാധികാരത്തിന് മേലുള്ള ആന്തരികപോരാട്ടം കൊണ്ട് സംഭവിക്കുന്നതാണ്. 

Arab-Spring
2010 ഡിസംബര്‍ 18 മുതല്‍ ടുണീഷ്യയില്‍ നിന്നാരംഭിച്ച അറബ് ലോകമാകെ വ്യാപിച്ച അറബ് വസന്തമെന്നറിയപ്പെടുന്ന പ്രക്ഷോഭത്തില്‍ നിന്നും / Photo : Wikimedia Commons

പുറന്തള്ളലിന്റെ രാഷ്ട്രീയവും ഉൾക്കൊള്ളലിന്റെ രാഷ്ട്രീയവും തമ്മിലുള്ള ബലാബലങ്ങളാണ് ഈ സംഘർഷത്തെ നിലനിർത്തുന്ന അടിസ്ഥാനപരമായ കാരണം. അറബ് രാജ്യങ്ങൾ മതയുക്തിയിൽ അടിസ്ഥാനപ്പെടുത്തിയാണ് രാഷ്ട്രീയജീവിതം പോലും കെട്ടിയുയർത്തുന്നത്. അതുകൊണ്ടുതന്നെ മതാധികാരത്തിനുമേലുള്ള ആന്തരികപോരാട്ടം അറബ് ജനതയുടെ കർതൃബോധത്തിൽ നിന്നും രൂപപ്പെടുന്ന തദ്ദേശീയമായ അതിജീവനശ്രമമാണെന്ന് കാണാം. അത് ആ ജനതയെ അപവരത